Aksharathalukal

അമ്മേടെ വീട്

ചക്കുളത്തുക്കാവ് അമ്പലത്തിനകതൂടെ ഉള്ള നടവഴി കടന്ന് ഒരു  ബല്യ ചെറിയ പാലം നടന്ന് കേറി അക്കരെ ചെന്നാൽ പിന്നെ എന്റമ്മേടെ വായ്ക്ക് rest ഇല്ല..!!! പിന്നെ കഥകളുടെ ഒരു ഘോഷയാത്ര തന്നെയാണ്..😌 ആറ്റിൽ ഇറങ്ങിയതും തല്ല് കിട്ടിയതും സ്ക്കൂളിൽ പോയതും... അങ്ങനെ പറഞ്ഞാൽ തീരാതതത്ര കഥകൾ ആ ബാഗിൽ stock ഉണ്ട്..അതൊക്കെ അങ്ങയറ്റം  അവേശത്തോടെ കേട്ട് പുറകെ കൂടാൻ ഞങ്ങളും..

എന്റെ അമ്മേ പോലെ ഒരു വായാടിയെ ഞാൻ കണ്ടിട്ടില്ല.. പരിചിയക്കാരെ കണ്ടാൽ പിന്നെ അമ്മ വീടൂല്ല.. സംസാരമോടെ സംസാരം.. പുറകിൽ രണ്ടെണ്ണം നിൽക്കുന്നെന്ന ബോധം അമ്മയ്ക്കില്ല.. ആ വിശേഷം മുഴുവൻ ചോദിച്ചു തീരാതെ അമ്മ വരത്തില്ല🙂!!
അങ്ങനെ പതുക്കെ പതുക്കെ കഥകളും കേട്ട് കണ്ടവും പുഴയും ആറും ഒക്കെ കണ്ട അവേശത്തിൽ ക്ഷീണം ഞങ്ങൾ ങ്ങ് മറക്കും ... പിന്നെ സംശയങ്ങളാവും..!! തീർക്കാൻ അമ്മയും..!! നടന്ന് വീടിന്റെ Gate - ൽ എത്തുമ്പോൾ ദാ... ഇരിക്കുന്നു കണ്ണാടിയും വെച്ച് പത്രവും നുവർത്ത് പിടിച്ച് ചൂര കസേരയിലിരിക്കുന്ന എന്റെ അപ്പച്ചൻ..!! ഞങ്ങളെ കണ്ടാലുടൻ ഘട ഗാംഭീര മുള്ള ആ ശബ്ദത്തിൽ അടുക്കളെ ലോട്ട് വിളിക്കും... \"എടിയെ..
പൊന്നാസെ... ഇങ്ങ് ഓടി വന്നെ.. ആരാ വന്നെന്ന് നോക്കിയെ..\" എന്തോ... വരൂന്നേ എന്ന മറുപടിയുമായി അമ്മച്ചിയും...!!