Aksharathalukal

ആദ്യ പ്രണയം💝-7

                      \" ദേവു.... അങ്ങോട്ടു നോക്കിയേ  ആരാ നിക്കണേന്ന്\"(മിഥു)

      ദേവു  തിരിഞ്ഞ് നോക്കി....

          \"ദ്വീക്ഷിത്\"

             \"ഹേയ്  miss ദേവിക കൃഷ്ണദാസ് കുറേ ആയല്ലോ നമ്മൾ കണ്ടിട്ട്.. മറന്നോ നീ? ഏയ് മറക്കാൻ വഴിയില്ല,എനിക്ക് രണ്ടുമാസത്തെ സസ്പെൻഷൻ വാങ്ങിത്തന്നവളല്ലേ... ഇനി ഒരാഴ്ച കൂടി.. നീ ഒന്നു wait ആക്കു മോളെ... ഈ ദ്വീക്ഷിത് ആരാണെന്ന് ഞാൻ നിന്നെ കാണിച്ചുതരാം\"

             \" ദേവു നീ വന്നേ... നമുക്ക് പോവാം\"(മിഥു)

 മിഥു അവളുടെ കൈയും പിടിച്ചു മുന്നോട്ടു നടന്നു. കൂടെ അഞ്ജുവും നിമുവും പോയി.

            \"ദേവു നീ സൂക്ഷിക്കണം, അവന്റെ സ്വഭാവം നിനക്ക് അറിയാലോ\"(അഞ്ജു)

        \"ശ്ശെടാ നിനക്ക് ഇതെന്താ പറ്റിയെ\"(ദേവു)

        \"ദേവു അവൾ പറയണത് അങ്ങനെ തള്ളികളയണ്ട ഇത് കുട്ടികളിയല്ല അവൻ ഒന്നും ചെയ്യാൻ മടിക്കാത്തവനാ\"(നിമു)

         \"നിങ്ങൾ ഇങ്ങനെ പേടിക്കാതെ.. അവൻ വരട്ടെ അവന്റെ ഈ സസ്പെൻഷൻ ഡിസ്മിസ്സൽ ആക്കുന്ന കാര്യം ഞാൻ ഏറ്റു😌 ദേ ഞാൻ പോവാ...എന്റെ ബസ് വന്നു....\"(ദേവു)

      ദേവു ബസ്സിൽ കയറി തിരിഞ്ഞു നിന്ന് അവർക്ക് റ്റാറ്റ കൊടുത്തു. കയറിയ വഴി തന്നെ അവൾ ബസ് മൊത്തം നോക്കി. അപ്പോൾ കാർത്തി കൈ പൊക്കി കാണിച്ചു. ദേവു അവന്റെ അടുത്ത് ചെന്ന് ഇരുന്നു.

        \"ഹോ ഇപ്പോഴാ സമാധാനമായത് നിനക്ക് ബസ് കിട്ടിയല്ലോ 😌\"(ദേവു)

          \"അതെന്താ? ഞാൻ വല്ല കുഞ്ഞു കൊച്ചും ആണോ വഴിതെറ്റിപ്പോവാൻ😒\"(കാർത്തി)

           \" കുഞ്ഞു കൊച്ചൊന്നും അല്ല എന്റെ അമ്മയുടെ പുന്നാര മോനല്ലേ.. നിന്നെ കൂട്ടാതെ വീട്ടിൽ ചെന്നാൽ ഇന്ന് തൃശ്ശൂർ പൂരം എന്റെ വീട്ടിൽ നടക്കും... അതെവിടെ നിൽക്കട്ടെ ക്ലാസ്സൊക്കെ എങ്ങനെ ഉണ്ടായിരുന്നു? \"(ദേവു)

             \" കുഴപ്പിലാർന്ന്...ഇന്ന് എല്ലാവരും പരിചയപ്പെട്ടു.. അധികം ക്ലാസ് ആയിട്ടൊന്നും എടുത്തില്ല\"(കാർത്തി)

            \"ആം\"(ദേവു)
  
        \"ദേവു.....\"(കാർത്തി)

 ആദ്യമായാണ് അവൻ തന്റെ പേര് വിളിക്കുന്നത് കേൾക്കുന്നത്🙈 എവിടെനിന്നോ ഒരു തണുത്ത കാറ്റ് അവളെ തഴുകുന്ന പോലെ അവൾക്ക് തോന്നി...അവൾ അവന് നേരെ നോക്കി.

          \"ടിക്കറ്റ് ഞാൻ എടുത്തിട്ടുണ്ടട്ടോ\"(കാർത്തി)

   അവൾ ഒന്നും പറയാതെ അവനെ തന്നെ നോക്കി നിന്നു.

         \"ദേവു.....\"(കാർത്തി)

          \"ആ.....ആ.... അവൾ പെട്ടെന്ന് മുഖം തിരിച്ചു.
(ശ്ശേയ് ഞാൻ എന്താ ഇപ്പൊ കാണിച്ചേ... എനിക്ക് എന്തോന്നാ പറ്റണെ.. 😒ആദ്യമായിട്ടല്ലല്ലോ ഒരാൾ എന്റെ പേര് വിളിക്കുന്നത്.... പിന്നെ ഇപ്പോ മാത്രം എന്താ🙂)

 ദേവു അങ്ങനെ ഓരോന്ന് ആലോചിച്ചിരുന്നപ്പോഴേക്കും ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തി. അവർ ബസ്സിറങ്ങി ഒരുമിച്ച് നടക്കാൻ തുടങ്ങി.

      \"അതേ..ഞാനൊരു കാര്യം ചോദിക്കട്ടെ\" (ദേവു)

      \"ആ ചോദിക്ക്\"(കാർത്തി)

     \"നീ ശരിക്കും എന്തിനാ ഇവിടെ നിൽക്കാന്ന് സമ്മതിച്ചേ?\"(ദേവു)

 കാർത്തി ഒന്ന് ചിരിച്ചു.

    \" സത്യം പറഞ്ഞാ ഇങ്ങോട്ട് വരാൻ തുടങ്ങിയപ്പോ തന്നെ എനിക്ക് ഇവിടെ നിക്കണം എന്നുണ്ടായില്ല.ഫ്രണ്ട്സ് എല്ലാം ഹോസ്റ്റലിൽ ആണല്ലോ അവിടെ നിക്കാന്ന വിചാരിച്ചേ....  ഇവിടെ വന്നപ്പോഴാ നിന്നെ കണ്ടേ അന്ന് എന്നെ കള്ളൻ എന്നൊക്കെ വിളിച്ചത് അല്ലേ അതിന് തിരിച്ചു ഒരു പണി തരണം എന്നാ വിചാരിച്ചേ... പിന്നെ ആന്റി എന്നോട് പറഞ്ഞായിരുന്നു വലിയ സംഭവം ആയിട്ട് നടക്കുന്നേ ഉള്ളു ആള് വെറും പാവാന്ന് പിന്നെ എനിക്കും തോന്നി വലിയ ബിൽഡപ്പ് ഒക്കെ കൊടുക്കുന്നേയുള്ളൂ ഒരു പാവാന്ന് 😌പിന്നെ അന്ന് എന്നോട് ചെയ്തതിന് ഞാൻ എന്തെങ്കിലും തിരിച്ച് ചെയ്യണല്ലോ അതിന് വേണ്ടിയാ ആദ്യം ഞാൻ ഒന്നും മിണ്ടാണ്ട് നടന്നേ നിനക്ക് ടെൻഷൻ ആവണ്ടെന്ന് എനിക്ക് തോന്നിയിരുന്നു 😁അപ്പോൾ ചുമ്മാ നിന്നെ ഒന്ന് പറ്റിക്കാന്നും വിചാരിച്ചു😌\"(കാർത്തി)

      \"ഓഹോ ആയിക്കോട്ടെ 😒 അമ്മയ്ക്ക് പറ്റിയ കൂട്ടു തന്നെ😏\"(ദേവു)

 അങ്ങനെ ഓരോന്നും പറഞ്ഞ് അവർ വീടെത്തി. വീടിന്റെ വാതിൽക്കൽ തന്നെ അമ്മ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

       \"എന്താ മാതാശ്രീ വാതിൽക്കൽ തന്നെ ഒരു കാത്തിരിപ്പ് ഈ പുത്രിക്ക് വേണ്ടിയാണോ😌\"(ദേവു)

      \"അയ്യട അതിന് നിന്നെ ആര് കാത്തിരിക്കുന്നു 😌ഞാനെന്റെ കാർത്തിമോൻ വരുന്നതും നോക്കിയിരിക്കുകയായിരുന്നു\"(അമ്മ)

         \"ഓഹോ ആയിക്കോട്ടെ 😒അല്ലേലും ഇവൻ വന്നേ പിന്നെ നമ്മളെ ഒന്നും ആർക്കും വേണ്ടല്ലോ...ഞാൻ പൊക്കോളാവേ😏..\"(ദേവു)

      ഒരാഴ്ചയ്ക്കുശേഷം____

   [ഇപ്പോൾ കാർത്തിയും ദേവുവും നല്ല കൂട്ടായിട്ടോ😌]

 വൈകിട്ട്_____

     എന്നത്തേയും പോലെ ബസ്സിൽ കയറിയപ്പോൾ ദേവു അവനെ നോക്കി.അവൻ എന്നത്തെയും പോലെ  കയ്യൊന്നു പോക്കി കാണിക്കുകയും ചെയ്തു.ദേവു അവന്റെ അടുത്ത് വന്നിരുന്നു. പക്ഷേ അവൾ ഒന്നും മിണ്ടിയില്ല.

        \"എന്താ പറ്റിയേ ദേവു? മുഖം വല്ലാണ്ട് ഇരിക്കണ എന്താ? രാവിലെ പോയപ്പോ നല്ല സന്തോഷത്തിലാർന്നല്ലോ.. ഇപ്പോ എന്താ പറ്റിയേ🧐?\"(കാർത്തി)

      \" ഏയ് ഒന്നൂല്ല ഒരു തലവേദന\"(ദേവു)

 വീട്ടിലെത്തുന്ന വരെ അവൾ ഒന്നും അവനോട് സംസാരിച്ചില്ല. വീട്ടിൽ ചെന്നിട്ടും ഉടനെ തന്നെ അവൾ മുറിയിലേക്ക് പോയി.അത്താഴം കഴിക്കാൻ പോലും അവൾ വന്നില്ല. അവൾക്ക് വയ്യ കിടക്കണം എന്ന് പറഞ്ഞതുകൊണ്ട് അമ്മ കിടന്നോളാൻ പറഞ്ഞു.

 രാവിലെ______

      \" ആന്റി ദേവു എന്ത്യേ ?ബസ് വരാൻ സമയായി\"(കാർത്തി)

    \" അവൾക്ക് ഒട്ടും വയ്യാന്ന് ഇന്ന് പോണില്ലാന്ന്, സാരില്ല മോൻ പോയിട്ട് വാ \"(അമ്മ)

   \"ആം\"(കാർത്തി)

 പക്ഷേ ക്ലാസിലെത്തിയിട്ടും കാർത്തിയുടെ മനസ്സിന് സ്വസ്ഥത ഉണ്ടായില്ല.

 (അവൾക്ക് എന്താ പറ്റിയെ... വാതോരാതെ സംസാരിക്കുന്ന പെണ്ണാ....ഒന്നും മിണ്ടണോം ഇല്ല.... മുഖവും മാറിയിട്ടുണ്ട്. ഇനി കോളേജിൽ എന്തേലും പ്രശ്നം ഉണ്ടായിട്ടുണ്ടാവോ?)

 അന്നത്തെ അവന്റെ ചിന്ത മുഴുവൻ അവളെക്കുറിച്ച് ആയിരുന്നു. ക്ലാസ്സ് പോലും അവൻ ശ്രദ്ധിച്ചില്ല.

       \"ഇവന് ഇതെന്താ പറ്റിയെ? രാവിലെ മുതൽ ഭയങ്കര ആലോചനയിൽ ആണല്ലോ🧐?\"(അരവിന്ദ്, കാർത്തിയുടെ കൂട്ടുകാരൻ ആണട്ടോ.. നമ്മക്ക്‌ വഴിയേ പരിചയപ്പെടാം)

      പക്ഷേ കാർത്തി ഇതൊന്നും കേൾക്കാതെ ഇങ്ങനെ ആലോചിച്ചിരുന്നു. വൈകിട്ട് ബെല്ലടിച്ചതും അവൻ ബാഗും എടുത്ത് ഒറ്റ ഓട്ടം.വേഗം വീട്ടിൽ എത്താനുള്ള തിടുക്കം ആയിരുന്നു അവന്...... (എന്ത് ചെയ്യാനാ പാവം നമ്മടെ ചെക്കൻ 😌)

 വീട്ടിൽ_______

     \"ആഹാ... മോൻ എപ്പോഴാ എത്തിയേ\"(അമ്മ)
 
      \"ദേ ഇപ്പൊ വന്നേയുള്ളൂ ആന്റി.ദേവു എന്ത്യേ?\"(കാർത്തി)

      \"അവള് റൂമിൽ ഉണ്ട് മോനെ....തലവേദന ആണെന്ന് പറഞ്ഞപ്പോ ഞാൻ മരുന്ന് കൊണ്ട് കൊടുത്തു കഴിച്ചോളാം എന്നും പറഞ്ഞ് അവിടെ ഇരിപ്പണ്ട്\"(അമ്മ)

    \"ആണോ... ഇപ്പോ എങ്ങനെയുണ്ട് കുറഞ്ഞോ\"(കാർത്തി)

        \"അതിന് എങ്ങനെയാ മരുന്ന് കഴിച്ചാൽ അല്ലേ😤....മരുന്ന് ഇപ്പോഴും അവിടെ തന്നെ ഇരിപ്പണ്ടാവും...മോൻ തന്നെ പോയി ഒന്ന് പറഞ്ഞു നോക്ക്\"(അമ്മ)

  അവൻ ദേവുവിന്റെ റൂമിന്റെ അടുത്തേക്ക് പോയി.

       \"ദേവു... ഞാൻ അകത്തേക്ക് വന്നോട്ടെ\"(കാർത്തി)

 തിരിച്ചു പ്രതികരണം ഒന്നും ഇല്ലാഞ്ഞതിനാൽ അവൻ അകത്തേക്ക് കയറി.ഭിത്തിയിൽ ഒക്കെ അങ്ങിങ്ങായി വരച്ച ചിത്രങ്ങൾ ഒക്കെ ഇരിപ്പണ്ട്.ആന്റി പറഞ്ഞിരുന്നു അവൾ വരക്കും എന്ന്.അവിടെ ഒരു ടേബിളിൽ അവളുടെ കുഞ്ഞിലെ ചിത്രങ്ങൾ ഇരിപ്പുണ്ടായിരുന്നു. അതിന്റെ തൊട്ടടുത്ത് തന്നെ മരുന്നും വെള്ളവും ഇരിപ്പണ്ടായിരുന്നു.അവൾ ആണേൽ കട്ടിലിന്റെ ഒരറ്റത്ത് ഇരിക്കുന്നുണ്ട്.

      \"ദേവു......\"(കാർത്തി)

 അവൾ എന്തോ ആലോചിച്ച് ഇരുന്നതിനാൽ അവൻ വിളിച്ചത് ദേവു കേട്ടില്ല.
      \"ദേവു.......\"(കാർത്തി)

       \"ആ.................👀 നീയോ നീ എപ്പോഴാ വന്നേ?\"(ദേവു)

     \"ഞാനിപ്പോൾ വന്നുള്ളൂ, നിനക്കെന്താ പറ്റിയെ? എന്താ ഇങ്ങനെ ഇരിക്കണേ\"(കാർത്തി)

      \"ഏയ് ഒന്നുല്ല ഒരു തലവേദന അതാ ഞാൻ\"(കാർത്തി)

      \"തലവേദനയുടെ കള്ളം ഒന്നും നീ എന്നോട് പറയേണ്ട... കാര്യം പറ എന്തോ ഉണ്ട്.. എന്തേലും പ്രശ്നം ഉണ്ടെങ്കിൽ പറ നമ്മുക്ക് പരിഹാരം ഉണ്ടാക്കാം\"(കാർത്തി)

      \"ഏയ് അങ്ങനെയൊന്നുല്ല\"(ദേവു)

ദേവു അവിടെന്ന് പോവാൻ വേണ്ടി എണിച്ചു.കാർത്തി അവളുടെ കയ്യിൽ പിടിച്ചു.

       \"ദേവു........എന്താ പറ്റിയേ നിനക്ക്? നിന്നേ ഇങ്ങനെ കാണാൻ ഒരു രസമില്ലാട്ട.. നിനക്ക് എന്ത്‌ പ്രശ്നം ഇണ്ടേലും എന്നോട് പറ, എന്താ എന്നെ വിശ്വാസം ഇല്ലേ?\"(കാർത്തി)

അവൾ അവന്റെ കണ്ണിലേക്ക് നോക്കി.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

       \"ദേവു.... എന്താ പറ്റിയേ?എന്തിനാ കരയണെ നീ \"(കാർത്തി)

 അവൾ ഒന്നും പറയാതെ അവനെ കെട്ടിപ്പിടിച്ചു. അവന്റെ ഉള്ള് ഒന്ന് പിടഞ്ഞു.


 (തുടരും)

            -----------------------------------------------------

       (കഥ ഇഷ്ടമായെങ്കിൽ commentum likeum followyum കൂടെ ചെയ്തോളി👀🙈ഈ part ഇടാൻ ഇച്ചിരി വൈകി പോയിന്നു അറിയാ😁sry guyss🙂അടുത്ത  പാർട്ട്‌ വേഗം ഇടാട്ടോ❤️അപ്പോ ചുമ്മാ നോക്കി നിൽക്കാതെ അഭിപ്രായം പോരട്ടെ 😌)