\"\' ഇല്ല അറിഞ്ഞില്ല ഒന്ന് പോ കണ്ണേട്ടാ..!! \'\"
ബെഡിലായ് ഇരുന്ന് അവളെ നോക്കി പറയുന്നവനെ നോക്കിയവൾ പറഞ്ഞു അവനെ ബെഡിൽ നിന്ന് എഴുനേൽപ്പിക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു എന്നാൽ അവൻ അവളുടെ അരയിലൂടെ കൈയിട്ടു മുഖം അവളുടെ വയറിലേക്കായ് അമർത്തി.!!!
\"\' ഒന്നും തന്നില്ലാ..!! \'\"
അവളുടെ വയറിലായ് തന്നെ മുഖം അമർത്തി അവൻ ചോദിക്കവേ പാറുവിന്റെ കണ്ണുകൾ ഉരുണ്ടു വന്നു.!!
\"\' ദേ മര്യാദക്ക് ഈ ഷർട്ടും എടുത്തിട്ട് പോവാൻ നോക്കിക്കോ.! മാകാച്ചി തലയൻ.! \'\"
അവന്റെ മുഖം ബലമായ് വയറിൽ നിന്നുയർത്തി അവനെ കട്ടിലിലേക്ക് തള്ളിയിട്ടവൾ പറഞ്ഞു കൊണ്ട് കബോർഡ് തുറന്ന് ഒരു ടവലും എടുത്ത് ബാത്റൂം ലക്ഷ്യം വെച്ച് നടക്കവേ കൈകളിൽ അവന്റെ പിടി വീണിരുന്നു..!!
\"\' നീ അതിനെന്തിനാ ദേഷ്യ പെടുന്നെ ഞാൻ പാവല്ലെടി.!! ഒന്നൂടി ഉണർത്തണോ ഞാൻ എന്നിലെ ഗായകനെ.!! \'\"
നാണം വന്ന് നിലത്തായ് കാലുകൊണ്ട് കളം വരച്ച് പറയുന്ന അഭിയെ അവൾ അന്തം വിട്ട് നോക്കി കൈ തലയിൽ വെച്ചു.!!
\"\' ഇനി ഉണർത്തിയ ഉറപ്പായും നിങ്ങളെ ഞാൻ ഡിവോഴ്സ് ചെയ്ത് വേറെ കെട്ടും.!! \'\"
അവളും താഴെ നോക്കി കളം വരച്ച് പറയവേ അവൻ അവളെ നോക്കി പല്ലുകടിച്ചു..!!
\"\' പുല്ല്.!! വെണ്ടാർന്നു..!! \'\"
പിറുപിറുത്തവൻ താഴെയായ് കിടക്കുന്ന ഷർട്ട് എടുത്തിട്ട് അവളെ തട്ടി മാറ്റി ബാൽക്കണിയിലേക്ക് നടന്നു പുറകെ അവനെ പുച്ഛിച്ച് പാറുവും.!!!
\"\' ഹാ പിന്നെ നീ ഒരുങ്ങി ബസ് സ്റ്റാൻഡിൽ നിൽക്കണം ഞാൻ വരാം കേട്ടോ..!! കുറച്ച് സംസാരിക്കാൻ ഉണ്ട്..!! \'\"
ഗൗരവത്തോടെ അവൻ പറഞ്ഞു കൊണ്ട് അവളുടെ കവിളിലായ് മുത്തി താഴെക്കിറങ്ങി ഒരു പുഞ്ചിരിയാൽ കവിളിൽ വിരലുകൾ പായിച്ചവൾ തിരിഞ്ഞ് ബാത്റൂമിലേക്കായ് നടന്നു..!!\"
°•°•°•°
അഭി താഴെക്കായ് ചാടി എങ്ങനെ ഒക്കെയോ പൊന്തി കൈയിൽ പറ്റിപ്പിടിച്ച മണ്ണ് തട്ടി എഴുനേറ്റ് മുന്നോട്ട് നോക്കവേ ദോ നിൽകുന്നു കൈയും കെട്ടി തന്നെ ഉറ്റു നോക്കുന്ന കുഞ്ഞേട്ടൻ.!!
\"\' അയ്ഷ്.! സഭാഷ്.! \'\"
പതുക്കെ പറഞ്ഞു കൊണ്ടവൻ ചുറ്റും നോക്കി മുന്നിലേക്കായ് നോക്കിയവന് നല്ല വെടിപ്പായ് ഇളിച്ചു കൊടുത്തു..!!!
\"\' അളിയാ.!! \'\"
അതെ ചിരിയാൽ അവനെ നോക്കി വിളിക്കവേ കുഞ്ഞാവ ( പാറുന്റെ കുഞ്ഞേട്ടൻ ) അവന്റെ തോളിലായ് കൈയിടാൻ കൈപൊന്തിക്കവേ.!!
\"\' തല്ലല്ലേ അളിയാ ഒന്നല്ലെങ്കിലും ഞാൻ നിന്നെക്കാൾ മൂത്തതല്ലേ..!! \'\"
യെന്ന് തലയിൽ കൈവെച്ചു പറയവേ കുഞ്ഞേട്ടൻ അവന്റെ തോളിലായ് കൈയിട്ടു അവനെ കൊണ്ട് ഗേറ്റ് കടന്ന് പുറത്തേക്ക് നടന്ന്..!!!
\"\' അളിയാ വരുന്നതൊക്കെ കൊള്ളാം പക്ഷെ ഇവിടെ കൂടാൻ നിക്കരുത് കേട്ടല്ലോ.!! \'\"
കുഞ്ഞേട്ടൻ അത്രയും പറഞ്ഞുകൊണ്ട് അവനെ ഗേറ്റിന്റെ സൈഡിലായ് ഒതുക്കി വെച്ചിരിക്കുന്ന ഡ്യൂക്കിലായ് ഇരുത്തി ഹെൽമെറ്റ് വെച്ചുകൊടുത്തു.!!
അഭി അനുസരണയുള്ള കുട്ടികളെ പോലെ തലയാട്ടി വണ്ടി മുന്നോട്ടെടുത്തു..!!!!
°•°•°•°
\"\' എനിക്കൊരു x-lover ഉണ്ടാർന്നു പാറു..!! \'\"
താഴെ കൊക്കയിലേക്ക് നോക്കി പാൻസിന്റെ പോക്കറ്റിൽ നിന്ന് കൈയെടുത്ത് ഹൂഡി ക്യാപ് തലയിലിട്ടവൻ തിരിഞ്ഞ് ഡ്യൂക്കിൽ ചാരി ഫോണിൽ കളിക്കുന്ന പാറുവിനെ നോക്കിയവൻ പറയവേ അവൾ ഇതൊന്നും കേട്ടില്ലാ..!!.
\"\' നിന്റെ അപ്പാപ്പൻ പെറ്റ് കിടപ്പുണ്ടോടി അതിൽ.! \'\"
ദേഷ്യത്താൽ അവൻ പറയവേ ഞെട്ടി ഫോൺ ജീൻസിന്റെ പോക്കറ്റിൽ ഇട്ടവൾ അവനെ നോക്കി.!!!
\"\' അയിന്.!! \'\"
അവനെ പുച്ഛിച്ചവൾ അങ്ങ് അപ്പുറത്തായി മാറി ബുള്ളറ്റിൽ ചാരിയിരിക്കുന്ന രണ്ട് ചെക്കന്മാരെ നോക്കുവാൻ തുടങ്ങി..!!
\"\' ഓഹോ.! മൗത്ത് വാച്ചിൽ സമ്മതിക്കില്ല ഞാൻ..!! \'\"
പറഞ്ഞു കൊണ്ടവൻ അവളുടെ അടുത്തേക്കായ് നടന്ന് ഡ്യൂക്കിൽ ചാരിനിന്ന് അപ്പുറത്തായി നിൽക്കുന്ന രണ്ട് പെൺകുട്ടികളെ സ്കാൻ ചെയ്യാൻ തുടങ്ങി..!!!
ലെ ഞാൻ \"\': ഇതെന്തോന്ന് couples അളിയാ 🤦♀️
°•°•°•°
\"\' വേറെ ഒന്നും എനിക്കറിയണ്ട കണ്ണേട്ടാ ആരും എന്റെ ഏട്ടനിൽ ഇനി അവകാശം പറഞ്ഞ് വരരുത്..!! ന്റെയല്ലേ.!! പാറുന്റെ..!! \'\"
അവന്റെ നെഞ്ചിലായ് ചാഞ്ഞവൾ പറയവേ അരയിലൂടെ കൈയിട്ടവൻ അവളെ അവനോട് ചേർത്തു നിർത്തി..!!!
\"\' പിന്നെ ഞാൻ നിന്റെ കണ്ണാപ്പി അല്ലേടി..!! \'\"
അവളുടെ മൂക്കിലായ് മൂക്കുകൊണ്ട് ഉരസി അവൻ പറയവേ ആ പെണ്ണിന്റെ ചുണ്ടിലും ചെറു പുഞ്ചിരി വിടർന്നു..!!!
\"\' പക്ഷെ പ്രശ്നം അതല്ല ജാതി ആണ് ഞാൻ നായർ അല്ലേ നീ തീയർ അമ്മേയെ പറഞ്ഞു സമ്മതിപ്പിക്കണം..!! അമ്മക്ക് എന്റെ ഇഷ്ടം വലുത് എതിർക്കില്ല.. \'\"
അത്രെയും പറഞ്ഞവൻ ഒന്നുകൂടി അവളെ തന്നിലേക്ക് ചേർത്തു നിർത്തി..!!!\'\"
°•°•°•°
ദിവസങ്ങൾ..!! വർഷങ്ങൾ കഴിഞ്ഞു പോയി..!! ഒപ്പം അവരുടെ പ്രണയവും..!!!*
ഒന്നും ഇല്ലാതെ വെറുതെ പാറു അഭിയുടെ അടുത്ത് വഴക്കിടുകയും അവസാനം ക്ഷേമിച്ചു ക്ഷേമിച്ചു അഭി \"\' നിർത്തടി പുല്ലേ.! \'\" യെന്ന് വിളിക്കുമ്പോ അവനെ വെറുപ്പിക്കൽ നിർത്തി അവൾ അടങ്ങി മിണ്ടാണ്ടിരുന്ന് മൂളും അവസാനം അഭി നീട്ടി \"\' വാവേ \'\" യെന്ന് വിളിക്കുമ്പോ അതുവരെ അടക്കി വെച്ച എല്ലാം പാറു അങ്ങ് പറയും ലാസ്റ്റ് അടിയായി ഇടിയായി രണ്ടും രണ്ട് വഴികാവും..!!!
എന്നാൽ പത്ത് മിനിറ്റിൽ കൂടുതൽ അവരുടെ പിണക്കം നിലനിൽക്കില്ലായിരുന്നു..!! അഭിയുടെ കായറിങ് എല്ലാം അവൾ ആസ്വദിച്ചു വന്നു..!! എല്ലാം..!!
പിണക്കങ്ങളും ഇണക്കങ്ങളും നിറഞ്ഞ അവരുടെ പ്രണയകാലം..!!!
°•°•°
അഭി പാറുവിന്റെ കാര്യം തന്റെ വീട്ടിൽ അറിയിച്ചു അമ്മക്ക് എതിർപ്പൊന്നും ഇല്ലെങ്കിലും വല്യച്ഛൻ കാര്യമായി എതിർത്തു എങ്കിലും അവൻ അത് കാര്യമാക്കിയില്ല..! പാറുവിനോട് പറയുവാനോ നിന്നില്ല..!!
അങ്ങനെയിരിക്കെ...!!!!
ഫോൺ റിങ് കേട്ട് ഓടി വന്ന പാറു അഭിയുടെ നമ്പർ കണ്ട് അറ്റൻഡ് ചെയ്ത് ഫോൺ കാതോട് അടുപ്പിച്ചു..!!
\"\' പറ കണ്ണേട്ടാ..!! ഇന്നലെ വിളിച്ചതല്ലേ എന്താ എന്റെ കണ്ണാപി വിശേഷം.!! \'\"
അവൻ വിളിച്ച സന്തോഷത്തിൽ നിർത്താതെ പറഞ്ഞു കൊണ്ടവൾ മറുപടിക്ക് കാതോർക്കവേ മറുപ്പുറത്തു നിന്നും പറയുന്നത് കെട്ടവൾ തറഞ്ഞിരുന്നു...!!!❤️
തുടരും...!!*🌸