Aksharathalukal

ലാസ്റ്റ് പാർട്ട്‌

കേട്ട കാര്യങ്ങളിൽ ഞെട്ടി നിൽക്കുകയാണ് അഞ്ജലി. സ്നേഹിച്ചു തുടങ്ങിട്ടെ ഉള്ളു അപ്പോഴേക്കും തന്റെ പ്രീയപെട്ടവൻ അപകടത്തിലേക്ക് ആണെന്ന് ഓർത്തു പുറത്തേക് ഓടി ഇറങ്ങിയതും വീണതും ഒരുമിച്ചായിരുന്നു. അതുകണ്ടുകൊണ്ടാണ് അമ്മ മോളെ എന്ന് വിളിച്ചു അടുത്തേക് വന്നപ്പോഴേക്കും അഞ്ജലി യുടെ ബോധം പോയിരുന്നു. അതെ സമയം നിലവറയിൽ കയറിയ രഞ്ജിത്തിനോട് പറയാതെ അഞ്ജലിയെയും കുട്ടി അവർ അവന്റെ ഹോസ്പിറ്റലിൽ പോയിരുന്നു. അകത്തിരുന്നു പ്രാർത്ഥിക്കുമ്പോഴും തന്റെ പ്രാണൻ ആശുപത്രിയിൽ ആണന്നറിയാതെ അവക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോഴാണ് പതിവില്ലാത്ത ചില ശബ്ദങ്ങൾ തേടി വന്നത്. ഞട്ടി തിരിഞ്ഞുനോക്കുമ്പോ സ്വന്തമെന്ന് കരുതി ചേർത്ത് നിർത്തിയ അനിയനും ചെറിയച്ഛനും തനിക് നേരെ വരുന്നത് കണ്ടപ്പോഴേക്കും അവർക്ക് നേരെ എതിർത്തു നിന്നപ്പോഴേക്കും അവരുടെ വായിൽ നിന്നും വീനിരുന്നു തന്റെ പ്രാണൻ ഹോസ്പിറ്റലിൽ ആണന്നു. ആ ഒരു നിമിഷം മതിയായിരുന്നു അവർക്ക് അവനെ കീഴ്പ്പെടുത്താൻ. അവിടെ ഇരുന്ന നിലവിളക്ക് എടുത്ത് അടിച്ചപ്പോഴേക്കും തലയിൽ നിന്നും ചോര ഒഴുകി അവിടെ ആകെ പറഞ്ഞിരുന്നു. അവന്റെ കാലിന്റെ ചുവട്ടിൽ എണ്ണ ഒഴിച്ച് തെന്നി വീണതാണ് എന്ന് വരുത്തി തീർക്കാൻ വേണ്ടി ചെയ്ത് പുറത്തേക്ക് ഇറങ്ങി പോയത്.

അപ്പോഴേക്കും ഹോസ്പിറ്റലിൽ എത്തിയ അഞ്ജലിക് ബോധം തെളിഞ്ഞിരുന്നു. നോക്കിയപ്പോൾ രഞ്ജിത്തിന്റെ അമ്മ യും അച്ഛനും റൂമിൽ ഉണ്ടായിരുന്നു. അവരോട് രഞ്ജിത്തിനെ പറ്റി തിരക്കിയപ്പോൾ രഞ്ജിത്ത് തറവാട്ടിൽ ആണെന്നും രഞ്ജിത്ത് ഒന്നും അറിഞ്ഞിട്ട് ഇല്ലന്നും കേട്ടപ്പോഴേക്കും അഞ്ജലി കരഞ്ഞു പോയിരുന്നു. വല്ലാതെ പേടിച്ച അമ്മയോടും അച്ഛനോടും താൻ കേട്ടത്തെല്ലാം പറഞ്ഞപ്പോഴും ഒന്നും വിശ്വസിക്കാൻ പറ്റാതെ നിൽക്കുകയായിരുന്നു അമ്മ. പെട്ടന്ന് തന്നെ അച്ഛൻ പുറത്തേക് ഓടിയപ്പോഴും ഒന്ന് അനങ്ങാൻ പോലും പറ്റാതെ അമ്മയോട്ഇന്നുവരെ നടന്ന കാര്യങ്ങൾ അഞ്ജലി പറഞ്ഞപ്പോഴേക്കും അച്ഛന്റെ പോക്ക് കണ്ടുകൊണ്ട് അകത്തേക്കു കയറിവന്ന ചെറിയമ്മ കാണുന്നത് വീഴാൻ പോകുന്ന തന്റെ ചേച്ചിയെയും പൊട്ടി കരയുന്ന അഞ്ജലിയെയും ആണ്. ചേച്ചിയെ ചേർത്ത് പിടിച്ചു അവളെ സ്നേഹത്തോടെ അശ്വസിപ്പിക്കുമ്പോഴും എന്താണന്നു അറിയാതെ നിൽക്കുന്ന ചെറിയമ്മയെ ചേർത്ത് പിടിച്ചു അമ്മ കരഞ്ഞുപോയിരുന്നു. ചേച്ചിയോട് കാര്യം തിരക്കിയപ്പോൾ ഒന്നും പറഞ്ഞില്ലെങ്കിലും അഞ്ജലി ചെറിയമ്മയുടെ വാശിയിൽ എല്ലാം പറഞ്ഞു.

അപ്പോഴേക്കും തറവാട്ടിൽ എത്തിയ രഞ്ജിത്തിന്റെ അച്ഛൻ ഓടി നിലവറയിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ ഒന്നും അറിയാത്ത ഭാവത്തിൽ അളിയനെ തടയാൻ വന്ന ചെറിയച്ഛനെ തള്ളിമാറ്റി നിലവറയിൽ കയറിയപ്പോഴേക്കും ഒന്നും ചെയ്യാൻ പറ്റാതെ ചോരയിൽ കുളിച്ചു കിടക്കുകയായിരുന്നു രഞ്ജിത്ത്. ചേർത്ത് പിടിച്ചപ്പോഴേക്കും തന്റെ പ്രാണനെ ഇവിടെ ഉപേക്ഷിച്ചു മറ്റൊരു ലോകത്തേക് യാത്ര ആയിരുന്നു അവൻ. ഓടിയത്തിയ മറ്റുള്ളവർ ചേർന്ന് പുറത്തേക് എത്തിച്ചപ്പോഴേക്കും രഞ്ജിത്ത് മരണത്തിന്റെ ചിറകിലേറി പോയിരുന്നു. ഇതേ സമയം തറവാട്ടിൽ നടന്ന കാര്യങ്ങൾ അറിഞ്ഞപ്പോഴേക്കും എല്ലാവരും അഞ്ജലിയെ അവിടെ നിർത്തി തങ്ങളുടെ ഹോസ്പിറ്റലിൽ ഡോക്ടർസ് നോട് അവളെ സുരക്ഷിതമായി ഏൽപ്പിച്ചു അവർ തറവാട്ടിലേക്ക് മടങ്ങിയിരുന്നു. ഒന്ന് ബാത്രൂമിൽ പോയ സമയത്ത് അവിടെ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നവർ തങ്ങളുടെ M.D മരിച്ചന്ന വാർത്ത കേട്ടപ്പോ ഉള്ള കാര്യങ്ങൾ പറയുമ്പോഴാണ് അഞ്ജലി പുറത്തേക് വന്നത്. അവളെ കണ്ടപ്പോ എല്ലാവരും സംസാരം നിർത്തിയപ്പോഴും എന്തൊക്കയോ അഞ്ജലി കേട്ടിരുന്നു. കൂടുതൽ നിർബന്ധിച്ചപ്പോഴും ഒന്നും പറയാതിരുന്ന സമയത്താണ് അഞ്ജലിയുടെ അച്ഛൻ അങ്ങോട്ട്‌ വന്നത്. എപ്പോഴും ചിരിച്ചു മാത്രം കാണാറുള്ള തന്റെ അച്ഛന്റെ മിഴികളിൽ കണ്ട കണ്ണുനീർ അവളുടെ സംശയങ്ങൾ എല്ലാം തീർക്കുന്നതായിരുന്നു. അച്ഛൻ എല്ലാം പറഞ്ഞപ്പോഴേക്കും വീട്ടിലേക് പോകണമെന്ന വാശിയിൽ തന്നെ ആയിരുന്നു അഞ്ജലി. മോളുടെ ആഗ്രഹങ്ങൾ എല്ലാം നടത്തി ശീലിച്ച ആ പാവം അച്ഛൻ മകളുടെ കണ്ണീരിന്റെ മുന്നിൽ പോകാമെന്നു സമ്മതിച്ചു പുറത്തേക്ക് ഇറങ്ങി കാറിൽ തിരിച്ചു പോരുന്ന വഴിയിൽ ഒരു നിമിഷം തന്റെ മകളിലേക് നോക്കിയ സമയത്ത് തങ്ങളുടെ നേരെ വരുന്ന വണ്ടിയിൽ നിന്നും രക്ഷപെടാൻ വേണ്ടി വെട്ടിച്ചപ്പോഴേക്കും വണ്ടി ഫ്രണ്ടിൽ കിടന്നിരുന്ന  ടിപ്പർലേക് ഇടിച്ചു കയറിയിരുന്നു. ശബ്ദം കേട്ട് ആളുകൾ ഓടി കുടിയപ്പോഴേക്കും തന്റെ പ്രണാനൊപ്പം അഞ്‌ജലിയും പോയിരുന്നു










ഇങ്ങനെ ഒന്നും അല്ലായിരുന്നു തുടങ്ങുമ്പോൾ.
എന്റെ വാക്കുകളെ അക്ഷരങ്ങൾ ആക്കുവാനും നിങ്ങൾ എഴുതുന്ന ഓരോ വരികളും വായിക്കുവാനും എന്നെ പഠിപ്പിച്ച ഞാൻ അത്രമാത്രം ഇഷ്ട്ടപെട്ടിരുന്ന ഒരാൾ ഇപ്പോൾ എന്റെ ഒപ്പം ഇല്ല. അതുകൊണ്ട് എഴുത്തു എന്ന് വിളിക്കാമോ എന്ന് പോലും അറിയാത്ത ഈ പരുപാടി ഞാൻ നിർത്തുകയാണ്. ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഒരു നല്ല വായന കാരൻ ആയി ഉണ്ടാകും അത്ര മാത്രം