എഴുതാൻ മറന്നു വെച്ച വാക്കുകൾ
തേടിയലഞ്ഞു നാൾക്കു നാൾ ഏറെ
ഒടുവിലാ വാക്കുകൾ എന്നെ തേടിയെത്തി
ആനിമിഷം ഞാൻ നിർനിമേഷായി
നിശ്ചലം നിന്നുപോയി
ആ മേനിയിൽ ഞാൻ ഊറിയ നാൾ മുതൽ
ആ ഹൃദത്തിൽ വിങ്ങലുകൾ എന്നും എൻ കാതിൽ മുഴങ്ങീടുന്നു
രാവിന്റെ നിശബ്ദതയിൽ
അലിയുന്ന തേങ്ങലുകൾക്കായ്
ഞാൻ കാതോർത്തു
അന്തിയിൽ ചുണ്ടിലുതിരുന്ന
നാമ ജപകീർത്തനംപോലെ
ആർദ്രമാം മനസ്സിലെ ഓർമകൾ
ചേക്കേറാൻ മോഹിച്ചത് എൻ ജൽപനകളോ?
ആ സ്നേഹത്തിൻ തലോടലിനായ്
ആ ത്യാഗത്തിൻ സ്പർശനത്തിനായ്
ആ അധരത്തിൻ നീർമുത്തുകൾ
വിതറുന്ന അകത്തളങ്ങളിലെ
പ്രാർത്ഥനാ നാളമായ് എന്നും
വിളങ്ങുന്ന എന്റെ സാന്ത്വനമായ അമ്മ
ഞാൻ എഴുതാൻ മറന്നു വെച്ച വാക്കുകൾ
എന്നും എൻ അരികിലുണ്ട്....