Aksharathalukal

എപ്പോൾ പ്രണയിക്കണം?



സുഹൃത്തേ....

            നിങ്ങൾ പ്രയിച്ചിട്ടുണ്ടോ?
        നിങ്ങൾ പ്രണയിക്കുന്നുണ്ടോ?
പ്രണയിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? 
    
          പവിത്രവും നിഷ്കളങ്കവുമായ ഒരു അനുഭൂതിയാണ് പ്രണയം. അതിനുള്ളിൽ കടന്നുപറ്റിയാൽ പിന്നെ നമ്മൾ പുതിയൊരു ലോകത്തു എത്തിപെടുകയാണ്. തിരിച്ചിറങ്ങാൻ തോന്നാത്ത അത്രക്ക് മനോഹരമായൊരു ലോകം. ആ ലോകം നമ്മൾക്ക് നന്നായി ആസ്വദിക്കണമെങ്കിൽ നമ്മുടെ ജീവിതത്തിന്റെ കൃത്യമായ  സമയത്തിൽ ആ ലോകത്തിലേക്കു നമ്മൾ കടന്നാൽ മാത്രമേ സാധ്യമാകു....

എന്താണ്  പ്രണയം?

             ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം
അവന്റെ ഉള്ളിൽ പ്രണയം എന്നൊരു കഴിവ് ജന്മനാ ലഭിക്കുന്നതാണ്. അതിനെ സ്നേഹം എന്ന ഭാവത്തിൽ അവൻ എല്ലാവർക്കും മുന്നിൽ  പ്രദർശിപ്പിക്കുന്നു എന്നുമാത്രം. 
         ആദ്യമായി അമ്മയെ പ്രണയിച്ചു തുടങ്ങുന്ന ഒരു കുഞ്ഞ് വളരുംതോറും അവന്റെ പ്രണയ സങ്കൽപങ്ങൾ മാറിമാറി വരുന്നു. കളിപ്പാട്ടങ്ങളോട് പ്രണയം, പുത്തൻ കുപ്പായങ്ങളോട് പ്രണയം, നിറങ്ങളോട് പ്രണയം, പ്രകൃതിയോട് പ്രണയം, പുസ്തകങ്ങളോട് പ്രണയം, അധ്യാപകരോട് പ്രണയം, കൂട്ടുകാരോട് പ്രണയം.......... അങ്ങനെ... അങ്ങനെ... എല്ലാത്തിനോടും പ്രണയം.
        പക്ഷേ,  ഇവയൊക്കെ സ്നേഹത്തിന്റെ മറുപുറങ്ങൾ മാത്രമായതിനാൽ ഒരു പ്രശ്നങ്ങളും ജീവിതത്തിന്റെ വഴിയിൽ കടന്നുപിടിക്കില്ല. എന്നാൽ ഇതിനൊന്നും തിരിച്ചു നൽകാനാവാത്ത എന്തോ പ്രതീക്ഷിച്ചുകൊണ്ടുള്ള മനസിന്റെ അലച്ചിൽ തുടങ്ങുന്നത് എപ്പോഴാണോ? അവിടെയാണ് ഒരുവനിൽ സ്നേഹം എന്ന വിശ്വാസം പ്രണയം എന്ന വികാരമായി രൂപമാറ്റം സംഭവിച്ചു തുടങ്ങുന്നത്. അതാണ് കൃത്യമായ മാറ്റം അങ്ങനെ സംഭവിക്കുമ്പോൾ മാത്രമേ നമ്മൾക്ക് പ്രണയമെന്ന ആകാശത്തിൽ ജീവിതാവസാനം വരെ സന്തോഷമായി പറക്കാനാവു....

എപ്പോഴാണ് പ്രണയിക്കാനുള്ള സമയം?

        ജനനം മുതൽ 12 വയസു വരെ ഒരുവന് ചുറ്റുപാടിനെ അറിയാനും സന്തോഷിക്കാനും മറ്റുള്ള മാനസിക സങ്കർഷങ്ങൾ മനസിലേക്ക് കയറ്റാൻ അനുവദിക്കതുള്ള ജീവിതമാണു. ആഹാരം, ഉറക്കം, കളികൾ, കുടുംബം എന്നിവക്കുള്ളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന സന്തോഷം നിറഞ്ഞ സമയങ്ങൾ......   ജീവിതത്തിന്റെ ഏറ്റവും മനോഹരമായ ആരംഭം

         13 വയസു മുതൽ 23 വയസു വരെ ഒരുവന്റെ ചിന്താമണ്ഡലം വികസിക്കുന്ന കാലയളവാണ്. ശരീരികവും മാനസികാവുമായ മാറ്റങ്ങളെ അംഗീകരിക്കാൻ തയാറായി തുടങ്ങുന്ന സമയം. പുതിയ അറിവുകൾ നേടിയെടുക്കാനുള്ള ഓട്ടപാച്ചിൽ, അറിഞ്ഞത് പലതും സമപ്രായക്കാർക്ക് പകുത്തു നൽകാൻ വെമ്പുന്ന മനസ്സ്.
അതിനിടയിൽ പെട്ടുപോകുമ്പോൾ എപ്പോഴോ കുടുംബത്തിൽ നിന്ന് അകലാനും പലതും മറക്കാനും ശ്രമിക്കുന്ന സമയം.
        അതുപോലെ തന്നെ ജീവിതത്തിന്റെ അതിപ്രാധാനമായ വഴിതിരിവ് നേടിയെടുക്കേണ്ട സമയം. പഠനം, ജോലി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയം. ഇതിനിടയിൽ ഒരിക്കലും കടന്നു വരാൻ പാടില്ലാത്ത പ്രണയത്തിന്റെ ചിന്തകളും മനസിനെ അലട്ടിക്കൊണ്ടിരിക്കും. അതിനുള്ള സമയം ആയില്ല എങ്കിൽ കൂടി മനസും ബുദ്ധിയും അതിലേക്കു തിരിച്ചു വിട്ടു കൊണ്ടിരിക്കും. പ്രണയത്തിനും വികാര വിചാരങ്ങൾക്കുമുള്ള സമയം ഇതല്ലെന്നു മനസിലാക്കി കണ്ടില്ലന്നു കൂട്ടാക്കി  ജീവിക്കുന്നതാണ് ഈ പ്രായത്തിൽ ഏറ്റവും ഉചിതം.
       
             24 വയസു മുതൽ മുന്നോട്ടുള്ള സമയം വളരെ പ്രധാനപെട്ടതാണ്. രണ്ടാമത്തെ സമയങ്ങളിലെ (13 - 23 വയസ്സ് ) എപ്രകാരം പ്രവൃത്തിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാവും ഈ ജീവിതഘട്ടത്തിന്റെ ക്രമീകരണവും ഭാവിയുമൊക്കെ
ആണായാലും പെണ്ണായാലും സ്വന്തമായി ജീവിക്കാനുള്ള ഒരു വരുമാന മാർഗം നേടിയെടുക്കേണ്ടണ്ട സമയം.
     അതു നേടിയെടുത്ത് കഴിഞ്ഞാൽ പിന്നെ സ്വന്തമായി കണ്ടെത്തുന്നതോ കുടുംബം കണ്ടെത്തുന്നതോ ആയിട്ടുള്ള ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുക എന്നതാണ്. പരസ്പരം സംസാരിച്ചു മനസിലാക്കിയതിനു ശേഷം മാത്രം വിവാഹം എന്ന പവിത്രമായ ഉടമ്പടിയിലേക്ക്  പ്രവേശിക്കാവു.
       എല്ലാരീതിയിലും ഇരുവർക്കും പരസ്പരം തനിക്കു സ്വന്തമാണെന്ന് മനസ്സിൽ ഒരു തിരിച്ചറിവ് വരുകയും തുല്യപ്രാധാന്യം ജീവിതത്തിൽ ഉണ്ടാകുകയും ചെയുമ്പോൾ ചിലപ്പോൾ പ്രണയം എന്ന വികാരമല്ല ഇതെന്ന് തോന്നിയേക്കാം എങ്കിലും ഇതാണ് പ്രണയത്തിന്റെ യഥാർത്ഥ ലോകം. ഇവിടെയാണ് പ്രണയം ആസ്വദിക്കേണ്ടതും  അനുഭവിക്കേണ്ടതും.....

                   പരസ്പരം സ്നേഹിച്ചും ചേർത്തുപിടിച്ചും ജീവിക്കുന്നവർക്ക് മാത്രമേ മരണം തമ്മിൽ വേർപിരിക്കും വരെ പ്രണയത്തിന്റെ അനുഭൂതിയുടെ ലോകത്തിലെ സൗന്ദര്യം ആസ്വദിക്കാനാവു........... 👩‍❤️‍👨

 
" Make the right decision at the right time "