വേർപാട്
ഇന്നലെയും കൂടി അവള് വഴക്കിട്ടു. ഞാൻ ആകെ ദേഷ്യപ്പെട്ട് ഫോൺ വെച്ചു.ഇന്നിപ്പോ ഇത്രയും നേരം ആയിട്ടും എന്തേ വിളിക്കത്തെ.
ചിലപ്പോ ഉണർന്നു കാണില്ല....അല്ല നേരം 11 ആയില്ലെ.. സാധാരണ ഞാൻ വിലിക്കത്തത്തിൻ്റെ പേരിൽ വഴക്കിടൻ എങ്കിലും വിലിക്കുന്നതണല്ലോ..... എന്തായാലും കുറച്ച് നേരം എങ്കിലും മനസ്സിന് സമാധാനം കിട്ടും. വിളിക്കാൻ ഒന്നും പോകണ്ട.....
പെട്ടെന്ന് ആണ് ഫോണിൻ്റെ റിങ് ശബ്ദം കാതിൽ മുഴങ്ങിയത്.കോൾ എടുതപ്പോ ശബ്ദം ഒന്നും കേൾക്കുന്നുണ്ടായില്ല.
സ്പീക്കർ ഫോണിൽ ഇട്ടപ്പോ ഒരു എങ്ങലടി ശബ്ദം മാത്രം. അതിനിടയിൽ ഒരു നുറുങ്ങ് ശബ്ദത്തിൽ ഞാൻ കേട്ടു \"അവള് പോയെടാ\". ആദ്യം ഞാൻ പകച്ച് നിന്ന് പോയി.
വണ്ടി എടുത്ത് നേരെ അവളുടെ വീട്ടിലേക്ക് പോയി.വെള്ള പുതപ്പിനുള്ളിൽ ആരോടും ഒരു പരിഭവവും ഇല്ലാതെ അവള് കിടക്കുകയാണ്.
വെള്ളത്തുണി കൊണ്ട് തലക്ക് കുറുകെ ഒരു കേട്ട്.അത് അവളുടെ ചാടിയ കവിളുകളെ പിടിച്ച് ഞെരിച്ചിരുന്നു. ഞാൻ പതിയെ അവളുടെ നെറ്റിയിൽ തലോടി തണുത്ത് മരവിച്ച് അവലിങ്ങനെ കിടക്കുന്നു.
അവസാനം ആയി അവൾക് പറയാൻ ഉള്ളത് പോലും കേൾക്കാതെ ഒഴിച്ച് വെച്ച പെഗിന് വേണ്ടി ഞാൻ അവളെ ഒഴിവാക്കി. വഴക്കിട്ടലും ഞാൻ ഒന്ന് സ്നേഹിച്ചാൽ അതൊക്കെ അവള് മറക്കാറുണ്ട്. ഇതിപ്പോ എല്ലാം പാതി ആക്കി അവള് അങ്ങ് പോയില്ലേ...
ഞാൻ അവളെ ആദ്യമായി കാണുമ്പോ മെലിഞ്ഞു, പല്ല് ഒക്കെ പൊങ്ങി, കാലിൽ ഒരു വെള്ളി പാദസരം ഒക്കെ ഇട്ട് അവളിങ്ങനെ നടന്നു വരുവയിരുന്ന്. എന്തോ എനിക്ക് മാത്രം ഇഷ്ടപ്പെടുന്ന ഒരു പ്രത്യേക ഭംഗി എവിടെ ഒക്കെയോ അവൾക് ഉണ്ടായിരുന്നു.
ആലോചിച്ച് നിൽക്കുന്നതിനിടയിൽ ആരൊക്കെയോ വന്നു തോളിൽ തട്ടി എന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടയിരുന്ന്. എന്തേ എനിക്ക് മാത്രം കരയാൻ കഴിയാത്തത്, അത്രമാത്രം ഞാൻ അവളെ വെറുത്ത് തുടങ്ങിയിരുന്നോ? ഇനി വേണം സമാധാനത്തോടെ പുതിയ ഒരു ജീവിതം തുടങ്ങാൻ. അങ്ങനെ ഒക്കെ ഓർത്ത് നിന്നപ്പോൾ ആണ് അവളുടെ അമ്മ ഒരു ഡയറി കൊണ്ടുവന്നു എൻ്റെ കയ്യിൽ തന്നത്. ചിലപ്പോൾ അവൾക് നിന്നോട് പറയാൻ ഉണ്ടായിരുന്നത് ഇത് ആയിരിക്കാം അമ്മ പറഞ്ഞു.
ഞാൻ പതിയെ ആ ഡയറി തുറന്നു.അതിൽ ഇത്രമാത്രം എഴുതിയിരുന്നു.
\"ഏകാന്തത മരവിപ്പിച്ച തണുപ്പിൽ ആശ്വാസം ഏകാൻ എത്തിയത് തൊണ്ടയിൽ കുടുങ്ങിയ വിങ്ങലു
കൾ മാത്രം. ഒരു ചെറു പുഞ്ചിരി പോലും അവളുടെ ചുണ്ടിനെ തഴുകിയില്ല. ആശ്വാസം ഏകേണ്ടിയിരുന്ന ആ തണൽ ഇന്ന് നഷ്ടമായിരിക്കുന്നൂ.......ജനൽപാളികളെ തഴുകുന്ന കാറ്റിനെ കണ്ട് അവള് അസൂയപ്പെട്ടു.
അവളുടെ മൗനങ്ങൾക്ക് പോലും വേദനയുടെ ഈണം ആയിരുന്നു.ജീവിതത്തിന് ഒരു അർഥം ഇല്ലാത്തത് പോലെ അവൾക്ക് അനുഭവപ്പെട്ടു.
തുറന്നു ഒന്ന് സംസാരിക്കാൻ പോലും ആരുമില്ല. എന്തിന് അധികം പറയുന്നു കാത്തിരിക്കാൻ പോലും ജീവിതത്തിൽ ഒന്നും ഇല്ല. പല ശൂന്യതകളും തിരിച്ചറിവ് നൽകുക യാണ് തനിക്ക് വേണ്ടി പോലും ജീവിക്കാൻ മറന്നു പോയ ആ കാലങ്ങളെ കുറിച്ച്. ജീവിതം പല നിറങ്ങളിലും ഭാവങ്ങളിലും പലതും പഠിപ്പിക്കുന്നു.
രാത്രിയെ തൻ്റെ ഇരുട്ട് കാണിക്കാൻ സമ്മതിക്കാത്ത താരകങ്ങളെ പോലെ തന്നിലെ നന്മയെ പോലും മറയ്ക്കുന്ന തൻ്റെ വിചാരങ്ങൾ. എന്തിന് വിചാരങ്ങളെ കുറ്റപ്പെടുത്തുന്നു....... നമ്മുടെ ചില ആഗ്രഹങ്ങളെ വരെ തടങ്കലിൽ ആക്കാൻ ചിലരുടെ ചില മൂളലുകൾക്ക് പോലും കഴിയും.
ആഗ്രഹിക്കുന്ന സമയത്ത് ലഭിക്കാത്ത ചില തലോടലുകൾ പോലും മരണത്തിലേക്ക് നമ്മെ നയിക്കും.\"
അവളുടെ വാക്കുകളിൽ എവിടെയൊക്കെയോ ഒരു ഏകാന്തത തളം കെട്ടി കിടന്നിരുന്നു.
അടുത്ത പേജ് മറിച്ച് നോക്കി
\"അവഗണിക്കുന്നവരിലേക്ക് തന്നെ പിന്നെയും പിന്നെയും വലിഞ്ഞ് കയറി ചെല്ലാൻ മാത്രമേ ഇപ്പൊൾ എനിക്ക് അറിയൂ......എന്താണെന്ന് അറിയില്ല അങ്ങനെ.....ഒന്നുറക്കെ ചിരിക്കാനോ ഒന്ന് സന്തോഷത്തോടെ ഇരിക്കാനോ ഇപ്പൊൾ കഴിയുന്നില്ല.ജീവിതം പോലും തിരികെ പൂജ്യത്തിലേക്ക് എത്തിയിരിക്കുന്നു. എവിടെ നിന്ന് തുടങ്ങിയോ അവിടെ തന്നെ.......മുന്നോട്ട് പോകുന്ന ജീവിതത്തിൻ്റെ ഗതി ഓർക്കുമ്പോ ആകെ പേടി തോന്നുന്നു.എന്തായാലും ഇത് അധികം മുന്നോട്ട് പോകുമെന്ന് തോന്നുന്നില്ല...................
എൻ്റെ മനസ്സ് പറയുന്നത് എൻ്റെ ജീവിതത്തിൻ്റെ അവസാനം ആത്മഹത്യയിലെ എത്തി നിൽക്കൂ.........\"
അവളുടെ ചില വാക്കുകൾ അവൻ്റെ നെഞ്ചിൽ ഒരു കൂരമ്പ് പോലെ കുത്തിയിറങ്ങി.
അവൻ അടുത്ത പേജ് മറിച്ചു.... അവള് എഴുതിയത് അവളുടെ മുന്നിൽ വെച്ച് വായിക്കണം എണ്ണവും ചിലപ്പോൾ വിധി.
\"എല്ലാം സ്വന്തം ആക്കണം എന്ന വാശി ഇപ്പൊൾ ഇല്ല.ഉള്ളതിനെ നിലനിർത്തിയാൽ മതി എന്ന ഒരൊറ്റ ആഗ്രഹം മാത്രമേ ഇപ്പൊൾ ഉള്ളൂ.എത്ര പെട്ടെന്ന് ആണ് മനുഷ്യൻ്റെ സ്വഭാവം മാറുന്നത്.നീ മാത്രമേ ഉള്ളൂ എന്നതിൽ തുടങ്ങി നീ എനിക്ക് ഒരു ഭാരം ആണെന്ന് വരെ പറഞ്ഞുനിർത്തുന്ന മനുഷ്യൻ.എന്നെ ഒന്ന് പ്രേമിചാൽ മതി എന്നതിൽ തുടങ്ങി നീ എന്നെ അനുസരിച്ചാൽ മാത്രം മതി എന്നതിൽ അവസാനിക്കുന്ന പ്രണയം.ഒരു കണക്കിൽ പറഞ്ഞാൽ പ്രണയത്തിൻ്റെ മറവിൽ ഒരു കുരുക്ക് ഒരുക്കുകയനിവിടെ.ഇതിനെല്ലാം മൂകസാക്ഷി ആയി പ്രണയവും.....................
പ്രാർത്ഥന ആകണം പ്രണയം.
ക്ഷമിക്കാനും വിശ്വസിക്കാനും കഴിയുന്ന പ്രാർത്ഥന.മനുഷ്യൻ ഏകൻ ആകരുതെന്ന് കരുതി ദൈവം കൊടുത്ത ഇണയാണ് സ്ത്രീ.അല്ലാതെ അവനു കൊടുത്ത വിശ്വസ്തയായ അടിമ അല്ല. പരസ്പരപൂരകങ്ങളായി ഇഷ്ടങ്ങളും അനിഷ്ടങ്ങളും പങ്ക് വെക്കാൻ കഴിയുന്നിട ത്താണ് പ്രണയം അതിൻ്റെ പരിസമാപ്തി കൈവരിക്കുക.\"