\"ഹലോ അനു\" പ്രകാശിന്റെ ബാഗ് കുപ്പതൊട്ടിയിലേക്ക് ഇടുമ്പോൾ രാധിക അനുവിന് ഫോൺ ചെയ്തു. നീ എവിടെയാടി?! മീനുവിനെ കിട്ടിയോ?... അനു ആധിയോടെ ചോദിച്ചു. ഞാൻ ഇവിടെ സ്കൂളിന് അടുത്ത് ഐസ്ക്രീം പാർലറിൽ ഉണ്ട്, ഒരാൾ നിന്നെ കാത്തിരിക്കുന്നുണ്ട്! വേഗം വാ, രാധിക ചിരിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ സ്വപ്നം കണ്ടതാണല്ലോ... ഐസ്ക്രീം നുണഞ്ഞു കൊണ്ട് മീനു പറഞ്ഞു. എന്ത്?! രാധിക ചോദിച്ചു. ദേ അമ്മ! ഐസ്ക്രീം പാർലറിന്റെ ഡോർ തുറന്ന് വന്ന അനുവിനെ കണ്ട് മീനു കസേരയിൽ നിന്ന് ഇറങ്ങി ഓടി. അനു മീനുവിനെ കണ്ട സന്തോഷത്തിൽ അവളെ വാരിപ്പുണർന്ന്, അവളുടെ കവിളിൽ ഉമ്മ വെച്ചു.രാധികക്ക് സമാധാനവും സന്തോഷവുമായി.
ഹലോ രോഹി, മെഡോ അപാർട്മെന്റ് ഫ്ലാറ്റ് നമ്പർ 666 ൽ ഒരുത്തൻ ചത്ത് കിടക്കുന്നുണ്ട് പോലീസിനെ വിളിച്ചു പറഞ്ഞേക്ക്. ഫോണിൽ രാധിക പറയുന്നത് കേട്ട് രോഹിതിന് അത്ഭുതം ഒന്നും തോന്നിയില്ല. തീർത്തോ?... രോഹിത് ചോദിച്ചു. ഒരു കുട്ടിക്കും ഇനി അവനെ പേടിക്കണ്ട.. രാധിക ഫോൺ കട്ട് ചെയ്തു.
യെസ് സർ, മർഡർ സൂയിസൈഡ് ആണ്.... സി ഐ ഷാജഹാൻ ഫോണിലൂടെ പറഞ്ഞു. മും...അങ്ങേ തലക്കൽ കമ്മീഷണർ കാശ്യപ് കശുവണ്ടി വായിൽ ഇട്ട് ചവച്ചു കൊണ്ടിരുന്നു. ദുർഗന്ധം തോന്നിയത് കൊണ്ടാണ് ഫ്ലാറ്റിന്റെ ചുവർ പൊളിച്ചു നോക്കിയത്, അതിൽ നിന്നാണ് 6 വയസ്സ് തോന്നിക്കുന്ന കുട്ടിയുടെയും മൃതദേഹം കിട്ടിയത്, സിപ് ലോക്ക് കവർ തലയിലൂടെ ഇട്ട നിലയിൽ ഫുള്ളി ഡീകമ്പോസ്ഡ്... . \"വാട്ട് എബൌട്ട് ഹേർ ഫാദർ?\". \"ഐ തിങ്ക് ഹി ഈസ് മെന്റലി ആൺസ്റ്റേബിൾ\", അയാളുടെ ഫോണിൽ നിന്ന് asphyxiation ചെയ്യുന്ന വീഡിയോകളും കിട്ടി, കൂടാതെ സാമ്പത്തിക ബാധ്യത ഉള്ള ആളായിരുന്നു പ്രകാശ്, മകളെ കൊന്ന് ആത്‍മഹത്യ ചെയ്തത് ആയിരിക്കും.ആത്മഹത്യക്ക് മുൻപ് പ്രകാശ് ഫ്ലാറ്റ് മാനേജരെ പറഞ്ഞു വിട്ടിരുന്നു , ഷാജഹാൻ പറഞ്ഞു.
വൈകീട്ട് 6 മണിയോടെ അനുവും മീനുവും മഹേഷിനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് പിക്ക് ചെയ്ത് ഫ്ലാറ്റിൽ തിരിച്ചെത്തി. അപ്പോഴേക്കും പോലീസ് അവിടെ നിന്ന് പോയിരുന്നു.യാത്രയുടെ ക്ഷീണത്തിൽ മഹേഷും മീനുവും ഉറക്കമായി.
രാത്രി വാർത്തയിൽ തന്റെ ഫ്ലാറ്റിന് മുകളിൽ നടന്ന മർഡർ സൂയിസൈഡ് അനു കണ്ടു കൊണ്ടിരിക്കുമ്പോൾ, രാധിക അവളെ മെസ്സേജ് ചെയ്തു.
രാധിക : ഡോർ തുറന്നു വന്നിരുന്നത് ഒക്കെ പ്രകാശിന്റെ മകളുടെ ആത്മാവ് നമുക്ക് തന്നിരുന്ന സൂചനകൾ ആയിരുന്നിരിക്കാം അല്ലെ അനു?.
അനു :ആർക്കറിയാം രാധിക, ഡോറിന്റെ കുഴപ്പവും ആകാല്ലോ.. 😜
അനു : അല്ല രാധിക നീ എങ്ങിനെ മീനുവിനെ കണ്ടു പിടിച്ചു?
രാധിക : ചിലതെല്ലാം രഹസ്യമായിരിക്കുന്നത് അല്ലെ നല്ലത് അനു, അവൾക്ക് ഒരു പോറൽ പോലും പറ്റിയിട്ടില്ല അത് പോരെ...
അനു : ശരി ശരി ഡീറ്റെക്റ്റീവ് രാധിക ഗുഡ് നൈറ്റ് 😄
രാധിക : ഗുഡ് നൈറ്റ്.
സമയം അർധരാത്രി, മഹേഷും അനുവും മീനുവും ഗാഡ നിദ്രയിൽ . മെഡോ 666 ഫ്ലാറ്റിന്റെ വാതിൽ പതുക്കെ തുറന്നു വന്നു. ഒരു ഗോൾഡ് കോയിൻ അവിടെ നിന്ന് ഉരുണ്ട്..... ഉരുണ്ട്.. പടികളിലൂടെ ചാടി... ഉരുണ്ട്.. ഉരുണ്ട്.. മെഡോ 665 ഫ്ലാറ്റിന്റെ ഡോറിന് മുന്നിൽ വന്ന് ഇളകി മറിഞ്ഞു വീണു.ഏഹ്?!..... അനു ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റു.
*** For business enquiries : viruthan.writes@gmail.com
*** എന്റെ കഥകൾ ഇഷ്ടമാണെങ്കിൽ സബ്സ്ക്രൈബ് സപ്പോർട്ട് "വിരുതൻ " പ്രതിലിപി ***
< അവസാനിച്ചു >