ഒരു 3,4 വർഷങ്ങൾക്കുമുബ്
ഉണ്ണി എന്നോട് ചോദിച്ചു
\"എടി നീ ഒരു ലെസ്ബിയൻ അണോ ??\" ആ ചോദ്യം കേട്ടു കണ്ണുമെഴിച്ചു ഞാൻ അവനെ നോക്കി... അവൻ വീണ്ടും പറഞ്ഞു
നിന്റെ ഫസ്റ്റ് love ആ അനുചേച്ചി അല്ലെ....
... അവൾ ജോർജ്മായി ഇഷ്ടത്തിലാണയെന്നു അറിഞ്ഞപ്പോൾ അല്ലെ... നീ അവളോട് കൂടുവെട്ടിയത്..????? അത് കൊണ്ടല്ലേ അനു നിന്നെ തേച്ചു് എന്ന് പറഞ്ഞിരിക്കുന്നത്.....!!!!! ഇതു കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത് .. ഞാൻ കാറിന്റെ വിന്ഡോ വഴി പുറത്തേക്കു നോക്കിയിരുന്നു... അവനു അന്ന് റിപ്ലേ ഒന്നും കൊടുത്തില്ല....ഞാൻ ലെസ്ബിയൻ ഹാഹാഹാ.... 4 ക്ലാസ്സിൽ പഠിക്കുമ്പോൾ first crush🥰.... അവനോടു ഒരു ഇഷ്ടമായിരുന്നു... എന്നും കൂടെ ഉണ്ടക്കണമെന്ന് ആഗ്രഹം ആയിരുന്നുന്നു...എന്റെ first റോൾ മോഡൽ... പിന്നെ വലുതായപ്പോൾ ഞാൻ അതിനെ പ്രണയം എന്നു വിളിക്കാൻ ഇഷ്ടപ്പെട്ടു...കോളേജ് കാലഘട്ടത്തിൽ മനസിലായി അത് ഒരു സുന്ദര സ്വാപനമാണെന്ന് ... പിന്നെ ദൂരെ മാറിനിന്നു അവന്റെ സന്തോഷം കാണാമായിരുന്നു എനിക്ക് ഇഷ്ടം.... അത് ഇന്നും അങ്ങനെ തന്നെയാണ്......
Next chest number 2
പണ്ടേ മഹാഭാരത്തിലെ അർജുനോട് വല്ലാത്ത ഒരു ഇഷ്ടമായിരുന്നു... അതെ പേരിലുള്ള ഒരാളെ ആദ്യായി കണ്ടപ്പോൾ നോട്ട് ചെയ്തു... പിന്നെ ഫേസ്ബുക്കിൽ കൂടി അടുത്തപ്പോൾ.. ആയ ഇഷ്ടം ഒന്നും കൂടി വലുതായി.... എന്നെ പോലെ ഒരാൾ..... അങ്ങനെയാ എനിക്ക് അവനെ കുറിച്ച് തോന്നിയെ.....അവനും എന്നും ഹാപ്പിയായിരിക്കണമെന്നേ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നുള്ളു... ഒരിക്കലും ഈ ഇഷ്ടം എനിക്ക് അവനോടു പറയണമെന്ന് തോന്നിയില്ല.... ചില ഇഷ്ടങ്ങൾ അങ്ങനെയാ.....
പോകല്ലെ ഇനിയും ഉണ്ട് 🤪
Chest number 3 on the stage
ഈ കുട്ടിച്ചാത്തനെ ഞാൻ ആദ്യായികാണുന്നത്... അല്ലെ ആദ്യായി അവനെ കുറിച്ച് കേൾക്കുന്നത്.. അനുവിളുടെയാ.... അവനെ കുറിച്ച് ഓർക്കുമ്പോൾ ഓർമ വരുന്നത് അനുവിനെ തന്നെയാ... ആദ്യായി അവൻ എന്റെ ലൈഫ് ലേക്കും വരുന്നതും അവൾക്കു വേണ്ടിയാ,....ഒരുപക്ഷെ അവർ ഒന്നിക്കണം എന്ന് അവരെക്കാളും ആഗ്രഹിച്ചതും ഞാൻ ആയിരിക്കും..... അതിനു പിന്നിൽ ഒരു രഹസ്യം ഉണ്ട്.. പറയാട്ടോ....
കുറെ വർഷങ്ങൾക്കു മുബ്... ഞാൻ അവളും 11 പഠിക്കുന്ന കാലം... ഒരു ദിവസം അവൾ എന്നോട് പറഞ്ഞു.... \" എടി എനിക്ക് അവനെ ഇഷ്ടമാ.... \" ഞാൻ പിന്നെ ഒന്നും നോക്കിയിലാ.. അവളെ പിടിച്ചെന്ന് ഉപദേശിച്ചു... ഏതായാലും അത് ഏറ്റു...അല്ലെങ്കിലും അങ്ങനെ ആണല്ലോ... വഴിയേ പോകുന്ന വൈയാവേലികൾ ഒന്നും വിട്ടുകളയില്ലലോ.... പിന്നെ കുറെ കഴിഞ്ഞപ്പോൾ അവൾ എന്നോട് പറഞ്ഞു.. \" എടി നീ അന്ന് അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ... ഞാൻ ശരിക്കും അവനെ ഇഷ്ടപ്പെട്ടു പോയാണേ.. \"ആ ഡയലോഗ് അന്ന് കേട്ടപ്പോൾ എനിക്ക് ഒന്നും തോന്നിയില്ലാ.....പിന്നീട് വർഷങ്ങൾക്കു ശേഷവും അവൾക്കു വേണ്ടി അവൻ കാത്തിരിക്കുവാണല്ലോ എന്ന് അറിഞ്ഞപ്പോൾ .. അന്ന് അവൾ പറഞ്ഞ ഡയലോഗ് എന്നെ തിരിച്ചു കുത്താൻ തുടങ്ങി.......😭
പിന്നീട് അനുവിനെപ്പോലെ അവനും എനിക്ക് പ്രിയപ്പെടാതായി.. അവനുമായി പിണങ്ങിയും ഇണങ്ങിയും വർഷങ്ങൾ കടന്നുപോയത് അറിഞ്ഞില്ല..
അങ്ങനെ ഒരു ദിവസം ഞൻ തിരിച്ചറിഞ്ഞു... അവനുമായി എത്രയൊക്കെ വഴക്കുണ്ടാക്കിയാലും പിണങ്ങി മിണ്ടാതിരുന്നാലും എനിക്ക് അവനെ ഒരുപാടു ഇഷ്ടമാന്നെന്നു!!!!!!!!!!!.ആ തിരിച്ചറിവ് എന്നെ വല്ലാത്തെ വേദനിപ്പിച്ചു.. കാരണം അവൻ എന്നിലേക്ക് വന്നത് അവൾക്കു വേണ്ടിയായിരുന്നില്ല???... അവർ അന്നേ ഒന്നിക്കാതെ പോയത് ഞാൻ കാരണമല്ലേ????....ഞാൻ അല്ലെ അവരുടെ കഥയിലെ വില്ലത്തി... എന്നിട്ട് ഇപ്പോൾ എനിക്ക്......ഒഹ്ഹ്ഹ്... അന്ന് എന്തൊക്കയാ ആലോചിച്ചു കൂടിയേ... അറിയില്ല...... പിന്നീട് അതിനെ മാറിക്കാഅടക്കാനുള്ള ഉള്ള ശ്രമങ്ങളായിരുന്നു... ആദ്യം whatup ഡിലീറ്റ് അടിച്ചു... പിന്നെ മനസിനെ പറഞ്ഞു പഠിപ്പിച്ചു..ഈശോയെ അവനെന്നും നല്ല ഒരു ഫ്രണ്ടായി എന്റെ ലൈഫ് ഉണ്ടാക്കാനേ.....അതായിരുന്നു അന്നത്തെ പ്രയർ ,.....പിന്നെയും 2,3 വീക്ക് എടുത്തു ഒന്ന് set ആക്കാൻ... പിന്നെ ബാക്ക് to whatup......
പിന്നെ .... കുറച്ചു കഴിഞ്ഞപ്പോൾ കല്യണം ആയി .......
ഞങ്ങളുടെ ഹണിമൂൺ ടൈമിലെ ഞാൻ അറിയുന്നേ അനുവും ജോർജ്മായുള്ള ഇഷ്ടം.. അതും 2.5 ഇയർ ആയി.....ആ നിമിഷം ഞൻ അങ്ങ് ഇല്ലാണ്ടായി.... ആയ ദേഷ്യത്തിലും സങ്കടത്തിലും എന്തൊക്കെയോ വിളിച്ചു പറഞ്ഞു..... \" നിനക്കു വേണ്ടിയല്ലേ ഞാൻ അവനെ വേണ്ടാന്ന് വെച്ചേ... എന്നിട്ട് നീ എന്നോട്....😂... ഇപ്പോൾ ഓർക്കുമ്പോൾ ചിരി വന്നുണ്ടെങ്കിലും അന്ന് ഞാൻ സീരിയസ് ആയിരുന്നു..... അങ്ങനെ ആണ് അവൾ ഒരു തേപ്പുകാരിയത്...... പിന്നെ കുട്ടിയായി കല്യാണത്തിന്റെ പ്രേശ്നങ്ങളായി.... ഒന്നും ആലോചിക്കാൻ ഉള്ള ടൈം കിട്ടിയില്ലാ....സൂപ്പർ ഫാസ്റ്റ് ബസ്‌പോലെ അങ്ങുപോയി......ലാസ്റ്റ് ബ്രേക്ക് പൊട്ടി വണ്ടി മറിഞ്ഞു.... അതിൽ നിന്നും റിക്കവറി ചെയ്യാൻ ഇത്തിരി ടൈം എടുത്തു് ... അപ്പോൾ ആണ് എന്റെ അടുത്ത പ്രണയം..... ആരോടാണെന്ന് അറിയോ???
എന്നോട് തന്നെ സെൽഫ് ലവ് എന്നും പറയും... ഇത്രയും നാൾ ഞാൻ അറിയാതെ പോയാ എന്നെ...
അങ്ങനെ ആർക്കും വെറുതെ ഒന്നും സെൽഫ് ലവ് ചെയ്യാൻ പറ്റില്ലാട്ടോ .. അതിനു കുറച്ചു step follow ചെയ്യണം
സ്റ്റെപ് 1: know your strength and weakness
Strength
ഫ്രണ്ട്ഷിപ്പിൽ കള്ളത്തരം കാണിക്കില്ല
Weakness
One സൈഡ് love എന്നും എന്റെ ഒരു വെയ്ക്നെസ് ആണല്ലോ 😆
Step 2: accept your weakness
ഞാൻ ഒരു മിനി റേഡിയോ ആണ് . ശരിയാലേ എന്റെ മനസ്സിൽ ഒന്നും ഇരിക്കില്ല 😁
അങ്ങനെ നോക്കുമ്പോൾ 🤔 ഞാൻ ഒരു മിനി റേഡിയോ ആയതു കൊണ്ടല്ലേ അവൾ ennodu ജോർജിന്റെ കാര്യം പറയാതെ .... അപ്പോൾ അത് angneya😂 അവളുടെ മിസ്റ്റേക്ക് ആക്കുന്നെ ....?? അവൾ ഇല്ലായിരുന്നെങ്കിൽ ഒരിക്കിലും അവൻ എന്റെ ലൈഫ്പോലും varillayirunnu.... പിന്നെ one side love എന്നും ഒരു വെയ്ക്നെസ് ആണല്ലോ . Soo..... ഞൻ അവളും ആയി കഴിഞ്ഞ ദിവസം 4 വര്ഷങ്ങള്ക്കുശേഷം മിണ്ടി ... സെറ്റ് ആയി 🥰...
Step 3 :be ഇൻഡിപെൻഡന്റ്
കഷ്ടപ്പെട്ട് പഠിച്ചു നല്ല ജോബ് കിട്ടി.
ഡ്രൈവിംഗ് പഠിച്ചു. കാർ എടുത്തു.
Step 4: big no
1.കാശിനു വേണ്ടി എന്റെ കൊച്ചിനെ വരെ തള്ളിപറഞ്ഞവരോട് ക്ഷമിക്കാനുള്ള വിശാല മനസൊന്നും എനിക്കില്ല...
2. ഫസ്റ്റ് മാരേജിന്റെ ട്രോമ ഇപ്പോളും എന്നെ വിട്ടു പോയിട്ടില്ല....അപ്പോളാ സെക്കന്റ് മാര്യേജ് ..
Step 5. Chease your dream
1.നൃത്തമാക്കുന്ന സഹരത്തിൽ ഒരു ചൂണ്ടയിട്ടാൻ ഞാനും തിരുമാനിച്ചു....
2. Continued
Step 6: overcome your fear.
ഇപ്പോൾ മനസിലായോ. എന്തിനാ ഞൻ ഇത്രയും നിന്നോട് പറഞ്ഞേ എന്നു 😁...
നിനക്കുയാക്കുമ്പോൾ ഇതു ഒരു ന്യൂ thing അല്ലാലോ .....നിന്നോട് ഇഷ്ടം പറഞ്ഞവരുടെ കൗണ്ട് ഒന്ന് koodiyal മതിയല്ലോയോ 🤪..
Step 7: be happy
ലാസ്റ്റ് ആയി ഒന്നുകൂടി പറയട്ടെ..... എന്റെ one സൈഡ് ലവ് ഒന്നും നഷ്ടപ്പെടുത്താൻ ഞാൻ റെഡി അല്ല... എല്ലാത്തിന്റെയും ബാൻഡ് width കൂട്ടാൻ തീരുമാനിച്ചു... ഇപ്പോൾ അവരുടെ ഫാമിലിയും അതിൽ പെടും....😁.
Mission success........ To be continued.... 😆