Aksharathalukal

❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌:19)

\"നിന്നെ ഒരിക്കലും സന്തോഷത്തോടെ എന്റെ നന്ദേട്ടനൊപ്പം ജീവിക്കാൻ ഞാൻ സമ്മതിക്കില്ല.നിങ്ങളെ ഞാൻ പിരിച്ചിരിക്കും നോക്കിക്കോ\"അത്രയും പറഞ്ഞ് വൈഗ കയറി പോയി.ശിവ ഈ സമയം ബാഗ് ബൈക്കിൽ നിന്നും എടുക്കുവായിരുന്നു അതുകൊണ്ട് വൈഗ പറഞ്ഞത് അവൻ കെട്ടിരുന്നില്ല.ആമി നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് ശിവയെ നോക്കി.

\"വാ അകത്തേക്ക് പോവാം\"ശിവ തന്റെ കൈയിൽ ഇരുന്ന ബാഗും എടുത്തുകൊണ്ട് അകത്തേക്ക് നടന്നു.അവൻ പോകുന്നത് കണ്ട് അവളും അവന്റെ പുറകെ ചെന്നു.

മുകളിൽ ആയിരുന്നു ശിവയുടെ റൂം.3 വർഷത്തിൽ അതികം ആയിരുന്നു ശിവ തിരിച്ച് തറവാട്ടിലേക്ക് വന്നിട്ട്.അതുകൊണ്ട് തന്നെ തന്റെ റൂമിലേക്ക് കാലടികൾ വെക്കുമ്പോൾ എന്തുകൊണ്ടോ ഉള്ളിൽ അവന് വളരെ സന്തോഷം തോന്നിയിരുന്നു.

ശിവ റൂം തുറന്ന് അകത്തേക്ക് കയറി. അവൻ പോയ സമയത്ത് ആ റൂം എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ ഇപ്പോഴും വളരെ വൃത്തിയോടെ കൂടിയാണ് ആ റൂം സൂക്ഷിച്ചിരിക്കുന്നത്.

ആമിയും അവന്റെ റൂം നോക്കി കാണുവായിരുന്നു.അത്യാവിശം വലിയ റൂം തന്നെയായിരുന്നു അത്‌.ഒരു സൈഡിലായി നിറയെ പുസ്തകങ്ങൾ ഷെൽഫിൽ അടുക്കി വെച്ചിട്ടുണ്ട്.ആ ഷെൽഫിനോട് ചേർന്ന് തന്നെ ഒരു ജനാലയുണ്ട് അവിടെ ഇരിക്കാനും പറ്റും. അത്‌ കണ്ടതും ആമിയുടെ കണ്ണുകൾ വിടർന്നു.




\"എടൊ താൻ ഒന്ന് ഫ്രഷ് ആവ് ഞാൻ ഇപ്പോൾ വരാം\"ശിവ അത്‌ പറഞ്ഞ് ബാഗ് ബെഡിൽ വെച്ചുകൊണ്ട് പുറത്തേക്ക് പോയി.

ആമി അവൻ പോയ വഴിയേ ഒന്ന് നോക്കിയിട്ട് ഷെൽഫിന് അടുത്തേക്ക് നടന്നു. അതിൽ വൃത്തിയോടെ അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങളിൽ പതിയെ വിരലോടിച്ചു.താൻ ഏറെ വായിക്കാൻ കൊതിച്ച പുസ്തകം ആ കൂട്ടത്തിൽ ഉണ്ടോ എന്ന് അവളുടെ കണ്ണുകൾ തിരഞ്ഞു. മാധവികുട്ടിയുടെ \"നീർമാതളം പൂത്തകാലം\" കണ്ണിൽ ഉടക്കിയതും അവൾ അത്‌ ഒരു പുഞ്ചിരിയോടെ കൈയിൽ എടുത്തു.

പണ്ട് താൻ ഒരുപാട് വായിക്കാൻ കൊതിച്ച പുസ്തകം ഇതാണെന്ന് ഓർത്തതും അവളുടെ കൈകൾ ആ പുസ്തകത്തെ അവളുടെ നെഞ്ചിലേക്ക് ചേർത്ത് വെച്ചു. സ്കൂൾ ലൈബ്രറിയിൽ വെച്ച് മാധവികുട്ടിയുടെ കോട്സ് വായിച്ച് തുടങ്ങിയപ്പോൾ തൊട്ടുള്ള ഇഷ്ടമാണ് ആ ഇഷ്ടം അവരുടെ ഓരോ പുസ്തകങ്ങളോടും കൂടി താൻ വളരുന്നതിന് അനുസരിച് വളർന്നുകൊണ്ടിരുന്നു എന്നാൽ തന്റെ തിരക്കുകൾ കൊണ്ട് ഒന്നും ഇതുവരെ അവരുടെ പുസ്‌തകം വായിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് അവളിൽ വേദന നിറച്ചു.തന്റെ കൂടെ പഠിച്ച ശ്രുതി പറഞ്ഞാണ് \"നീർമാതളം പൂത്തകാലം\" എന്ന പുസ്തകത്തെ കുറിച്ച് അറിഞ്ഞത്.
എന്നാൽ അത്‌ വായിക്കാൻ ഒരിക്കൽ അവസരം കിട്ടിയിട്ടും തന്റെ നിർഭാഗ്യവശാൽ അന്ന് തന്റെ രണ്ടാനമ്മയായ അംബിക ആ പുസ്തകം കത്തിച്ചു കളഞ്ഞിരുന്നു.അത്‌ പാറു തന്ന പുസ്തകം ആയിരുന്നു അതുകൊണ്ട് ഞാൻ കാര്യം പറഞ്ഞപ്പോൾ എന്റെ കാര്യങ്ങൾ എല്ലാം അറിയുന്നതുകൊണ്ട് അവൾ അന്ന് സാരമില്ല എന്ന് മാത്രമേ എന്നോട് പറഞ്ഞോള്ളൂ.

അപ്പോഴാണ് ആമി പാറുവിന്റെ കാര്യം ആലോജിച്ചത് തന്നെ.അന്ന് അവളോട് ഒരു വാക്ക് പോലും പറയാതെ ആയിരുന്നു അവളുടെ വീട്ടിൽ നിന്നും ഇറങ്ങിപോന്നത്.പിന്നീട് അവളുടെ ഒരു അറിവും ഇത് വരെ ഇല്ല.ഒരുപാട് ആഗ്രഹിച്ചതാണ് പഠിച്ച് ജോലി വാങ്ങി സ്വന്തം കാലിൽ നിൽക്കണം എന്ന് പക്ഷെ ഇനി തനിക്ക് പഠിക്കാൻ പോവാൻ പറ്റുമോ എന്ന് പോലും അറിയില്ല.അവൾ അങ്ങനെ ഓരോന്നെ മനസ്സിൽ ആലോജിച്ചുകൊണ്ട് ഡ്രെസ്സും എടുത്ത് കുളിക്കാൻ കയറി.

ഇതേ സമയം ശിവ പോയത് സുഭദ്രയെ കാണാൻ ആണ്.ശിവ സുഭദ്രയുടെ റൂമിൽ ചെന്നപ്പോൾ കാണുന്നത് അവരുടെ മടിയിൽ കിടന്ന് കരയുന്ന വൈഗയെ ആയിരുന്നു.

\"അമ്മേ...\"ശിവ വാതിലിന് പുറത്ത് നിന്ന് കൊണ്ട് വിളിച്ചു.

ശിവയുടെ ശബ്‌ദം കേട്ട് അവർ വാതിലിന് അടുത്തേക്ക് നോക്കി.അവിടെ നിൽക്കുന്ന ശിവയെ കണ്ടതും അവരുടെ മുഖത്ത് ദേഷ്യം നിറഞ്ഞു.

\"എന്താ?\"അവർ ദേഷ്യത്തോടെ ചോദിച്ചു. എന്നാൽ ശിവയാണ് അവിടെ വന്നു നില്കുന്നതെന്ന് അറിഞ്ഞ വൈഗ വീണ്ടും അവരെ ചുറ്റിപിടിച്ച് കരയാൻ തടുങ്ങി.

\"എനിക്ക് അമ്മയോട് കുറച്ച് സംസാരിക്കാൻ ഉണ്ട്.\"അവൻ അവിടെ നിന്നുകൊണ്ട് തന്നെ പറഞ്ഞു.

\"എന്താ നന്ദാ നിനക്ക് ഇനി പറയാൻ ഉള്ളത്?ഏഹ്?നീ എല്ലാവരെയും പറ്റിച്ച് ഏതോ ഒരുത്തിയേം ഭാര്യയാണെന്നും പറഞ്ഞ് ഇങ്ങോട്ട് കൊണ്ടുവന്നതിനെ പറ്റിയണോ?\"അവർ അവന് നേരെ ദേഷ്യത്തോടെ ചോദിച്ചു.

\"ഞാൻ അതിനെ പറ്റി അല്ല പറയാൻ വന്നത്.ഇത്രയും നാളും ഞാൻ ഇവിടേക്ക് വരാതിരുന്നത് എന്തിനാണെന്ന് അമ്മയോട് പറയണം എന്ന് തോന്നി.ഇനി അത്‌ പറയുന്നില്ല.പിന്നെ ആത്മീക അവൾ എന്റെ ഭാര്യയാണ് അല്ലാതെ വെറുതെ ഒരുത്തിയെ ഭാര്യ ആണെന്നും പറഞ്ഞ് ഇവിടേക്ക് കൊണ്ടുവരേണ്ട ഒരു കാര്യവും എനിക്ക് ഇല്ല.\"അവൻ ഉറച്ച ശബ്ദത്തോടെ പറഞ്ഞുകൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങി.

\"നന്ദേട്ടാ...\"വൈഗ സുഭദ്രയുടെ മടിയിൽ നിന്നും എഴുനേറ്റുകൊണ്ട് വിളിച്ചു.അവളുടെ വിളിക്കേട്ട് ശിവ തിരിഞ്ഞ് നോക്കി.

\"അമ്മായി എനിക്ക് നന്ദേട്ടനോട് കുറച്ച് സംസാരിക്കണം\"വൈഗ സുഭദ്രയെ നോക്കി പറഞ്ഞതും അവർ അവരെ രണ്ട് പേരെയും ഒന്ന് നോക്കിയിട്ട് പുറത്തേക്ക് പോയി.

\"എന്താ നിനക്ക് പറയാൻ ഉള്ളത്?\"ശിവ മറ്റെങ്ങോ നോക്കികൊണ്ട് ചോദിച്ചു.

\"നന്ദേട്ടൻ ശെരിക്കും എന്നെ വെറുത്തോ? അതാണോ ആ കുട്ട്യേ വിവാഹം കഴിച്ചുന് കള്ളം പറയുന്നത്?\"അവൾ നിറക്കണ്ണുകളോടെ ചോദിച്ചു.

വൈഗയുടെ ചോദ്യം കേട്ട് ശിവ അവളെ തന്നെ നോക്കിനിന്നു.

\"ഞാൻ പറഞ്ഞല്ലോ വൈഗ വിശാഖ് ആണ് എന്നെ വന്ന് കണ്ട് വന്ന് നീ മരിച്ചുവെന്നും നീ ഇപ്പോൾ ഒന്നും നാട്ടിലേക്ക് വരണ്ടായെന്നും പറഞ്ഞത്.അത്‌ എന്തിനാണെന്ന് എനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല.\"

\"അപ്പോൾ ഞാൻ ശെരിക്കും മരിച്ചിരുന്നെങ്കിലും നന്ദേട്ടൻ വേറെ പെൺകുട്ടിയെ കല്യാണം കഴിക്കുവായിരുന്നുവല്ലേ\"അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് ചോദിച്ചു.

\"വൈഗ ഞാൻ...\"

\"വേണ്ട നന്ദേട്ടാ എനിക്ക് മനസ്സിലാവും.പണ്ട് എന്നെ അമ്മു എന്ന് മാത്രം വിളിച്ചുകൊണ്ടിരുന്ന നന്ദേട്ടൻ ഇപ്പോൾ വൈഗ എന്ന് എന്നെ വിളിക്കുന്നുണ്ടെങ്കിൽ എനിക്ക് ഇപ്പോൾ നന്ദേട്ടന്റെ മനസ്സിൽ ഉള്ള സ്ഥാനം എന്താണെന്ന് എനിക്ക്
മനസ്സിലാവും.\"അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.എന്തോ അവളുടെ ആ അവസ്ഥ കണ്ടതും അവന്റെ മനസ്സിലൂടെ പണ്ടത്തെ കാര്യങ്ങൾ കടന്നു പോയി.അവൻ പെട്ടെന്ന് തന്നെ വൈഗയെ കെട്ടിപിടിച്ചു.വൈഗ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അവൾ കരഞ്ഞുകൊണ്ട് അവനെയും ചേർത്ത് പിടിച്ചു.

ആമി ഫ്രഷായി കുറച്ച് നേരം റൂമിൽ ഇരുന്നെങ്കിലും അവൾക്ക് എന്തോ മടുപ്പ് തോന്നി.അവൾ ശിവയെ അന്നോഷിച് താഴേക്ക് നടന്നു.അപ്പോഴാണ് അടുത്തുള്ള റൂമിൽ നിന്നും വൈഗയുടെ ശബ്‌ദം അവൾ കേട്ടത്.അവൾ പോലും അറിയാതെ അവളുടെ കാലുകൾ അവിടേക്ക് ചലിച്ചു. എന്നാൽ ആമി നോക്കുമ്പോൾ കാണുന്നത് പരസ്പരം കെട്ടിപിടിച്ച് നിൽക്കുന്ന ശിവയെയും വൈഗയെയും ആയിരുന്നു.അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.ആമിയുടെ കാലുകൾ ഒക്കെ കുഴയുന്നതുപോലെ തോന്നി അവൾക്ക്.

വൈഗ കാണുന്നുണ്ടായിരുന്നു ആമി വാതിലിന് അടുത്ത് നില്കുന്നതും അവളുടെ അപ്പോഴുള്ള അവസ്ഥയും ഒക്കെ.വൈഗ പെട്ടെന്ന് തന്നെ ശിവയെ പുറകിലേക്ക് തള്ളി മാറ്റി.ശിവക്ക്‌ അപ്പോഴാണ് ബോധം വന്നത്. താൻ ഇപ്പോൾ എന്താണ് കാണിച്ചത് എന്ന് ഓർത്ത് അവന് സ്വയം ദേഷ്യം തോന്നി.

\"വൈഗ സോറി ഞാൻ പെട്ടെന്ന്... \"ശിവ പറഞ്ഞുകൊണ്ട് വൈഗയെ നോക്കി എന്നാൽ അവൾ തനിക്ക് പിന്നിലേക്ക് നോക്കി നില്കുന്നത് കണ്ട് ശിവ അവിടേക്ക് തിരിഞ്ഞു നോക്കി.നിറക്കണ്ണുകളോടെ അവരെ നോക്കി നിൽക്കുന്ന ആമിയെ കണ്ടതും അവന് നെഞ്ചിൽ ഒരു വേദന തോന്നി.അവൻ മറ്റൊന്നും ചിന്തിക്കാതെ അവൾക്ക് അടുത്തേക്ക് ചെന്നതും ആമി അവനെ ശ്രെദ്ധിക്കാതെ വേഗം തന്നെ മുകളിലേക്ക് നടന്നു.എന്നാൽ ഇതെല്ലാം കണ്ട് നിന്ന വൈഗ തന്റെ ലക്ഷ്യത്തിലേക്ക് എത്താൻ ശിവ തന്നെ തനിക്ക് ഒരു വഴി കാണിച്ച് കൊടുത്തതിലുള്ള സന്തോഷത്തിലായിരുന്നു.


തുടരും....

ഇന്ന് ലെങ്ത് കുറവാണ് അഡ്ജസ്റ്റ് ചെയ്യുട്ടോ കുറച്ച് തിരക്കിലാണ് അതാ.

റിവ്യൂ, റേറ്റിംഗ് തന്നിട്ട് പോവാണേ🤍