Aksharathalukal

☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -13☠️

\"വാട്ട്‌\"

\"നമ്പ  മുടിയലായാ സാർ,........  
അപ്പിടി താ, യാറുമേ... നമ്പാത്...
ആണാ അത്‌ താൻ ഉണ്മയ്\" 

\"മമാക്കിട്ടെ (ദേവൻ )ഇറുന്ത് തപ്പിച്ചു നാ ഫൈസികിട്ടെ താ വന്താ.

ണാൻ വറുമ്പോത്   അൻവറും, മനാഫും  അങ്കെതാ ഇറുന്താ. 
അവങ്ക ഫൈസിയെ കാപ്പാത്തു  നെനച്ചു താ അവർ പക്കം പോകാമാ ഇറുന്തേ 

ആണാ.................. \"

\"മനാഫ്  നമുക്ക് എത്രയും വേഗം ഫൈസിയെ ഹോസ്പിറ്റലിൽ എത്തിക്കണം \"

മനാഫ് ഒന്നും മിണ്ടാതെ നിന്നു 

\"എടാ നീ എന്താ ആലോചിക്കുന്നേ, നമുക്ക് ഫൈസിയെ  വേഗം ഹോസ്പിറ്റലിൽ 
എത്തിക്കാം വാ \"


\"എന്നിട്ട് എന്തിനാ \"

\"ടാ\" 

\"എന്നിട്ട് എന്തിനാന്നു.      
വീണ്ടും ആ തമിഴത്തിടെ പിറകെ പോകാനല്ലേ.

ഇവനെ ഹോസ്പിറ്റലിൽ എത്തിച്ചു രക്ഷപ്പെട്ടുകഴിഞ്ഞാൽ എല്ലാവരും ഇവന്റെ ആഗ്രഹം നടക്കാൻ കൂട്ട് നിക്കും , അപ്പോഴും വേദനിക്കുന്നത് എന്റെ അനിയത്തിയാ ....

ഇവനുമായിട്ടുള്ള ജീവിതവും സ്വപ്നം കണ്ട് നടക്കുവാ  അവള് ........

ചുമ്മാതിരുന്ന അവളുടെ മനസ്സിൽ ആഗ്രഹം കുത്തിവെച്ചത് നമ്മളൊക്കെ ല്ലേ.\"

\"എടാ ....അതൊക്കെ ശരിയാ,  എന്നാലും നമ്മുടെ ഫൈസി അല്ലേടാ ..\"

\" നമ്മുടെ ഫൈസി...,
നിനക്ക് വേണമെങ്കിൽ ഇവനെ രക്ഷിക്കാം, ഞാൻ തടയില്ല. പക്ഷേ എനിക്ക് അതിനു കഴിയില്ല, \"

അൻവർ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്നു 

\"പിന്നെ എന്ത് ചെയ്യാനാ നീ  പറയുന്നേ \"

\" എടാ  ഇവൻ മരിക്കട്ടെ ...

\"നീ എന്തൊക്കെയാടാ ഈ പറയുന്നേ നിനക്ക് ഭ്രാന്തയോ \"

\" അതെ എനിക്ക് ഭ്രാന്താ ....,
ഫൈസി മരിച്ചു.... 
സ്നേഹിച്ച പെണ്ണിനെ കിട്ടാത്തത് കൊണ്ട് അവൻ ആത്മഹത്യാ  ചെയ്തു  അങ്ങനെ അറിഞ്ഞാൽ മതി ഇനി പുറംലോകം \"

\"മനാഫ്, നീ എന്തൊക്കെയാ ഈ പറയുന്നേ \"

\"നീ എന്റെ കൂടെ നിക്കില്ലേ. \"

\"ഇല്ല,  ഒരിക്കലും ഞാൻ ഇതിന് സമ്മതിക്കില്ല.  ഞാൻ ഇവനെ ഹോസ്പിറ്റലിൽ എത്തിക്കാൻ 
പോകുവാ \"

\"ടാ ഫൈസി, എഴുന്നേൽക്ക്...  എടാ എഴുന്നേൽക്കട .... \"

\"എടാ അൻവറേ നീ വെറുതെ ഇവനെ ഹോസ്പിറ്റലിൽ കൊണ്ട് പോകനൊന്നും നിൽക്കണ്ട ഇവൻ രക്ഷപ്പെടാനൊന്നും പോണില്ല ...

ഞാൻ പറയുന്നതോന്നു  നീ കേൾക്ക് .... .പ്ലീസ് ...  ,\"

\"മാനാഫേ  എനിക്കൊന്നും കേൾക്കണ്ട, നിന്നോട്  ഒന്നും പറഞ്ഞിട്ട് കാര്യമില്ല. \"

 \" നമ്മുടെ കുടുബത്തിന്റെ മാനം നിന്റെ കയ്യിലാ, അൻവറേ. നീ ഒന്ന് ആലോചിച്ചു നോക്ക് \"


\" നീ ഒന്നും പറയണ്ട , ഞാൻ ഇവനെ ഹോസ്പിറ്റലിൽ എത്തിക്കാൻ
പോകുവാ, ആ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല\"

\"എടാ ഞാൻ പറയുന്നതൊന്ന്
കേൾക്ക് നീ \" 

\"എനിക്കൊന്നും കേൾക്കണ്ട \"

വീണ്ടും വീണ്ടും ഓരോന്ന് പറഞ്ഞു മനാഫ് ഫോഴ്സ് ചെയ്ത് അൻവറിന്റെ മനസ്സ് മാറ്റുന്നു .

അങ്ങനെ മനസില്ല മനസോടെ അൻവർ മനാഫിന്റെ തീരുമാനത്തിന് വഴങ്ങി കൊടുക്കുന്നു .

പിന്നെ രണ്ടു പേരും ചേർന്ന് ഫൈസിയെ കൊക്കയിലേക്ക് വലിച്ചെറിഞ്ഞു . 

\"എന്നാലേ ഒന്നും പന്ന മുടിയാലേ സാർ.
ഏൻ കണ്മുന്നടിയെ.....,
അവങ്ക  ഫൈസിയെ കൊന്നിട്ടാ.....

ഫൈസി പോയത്ക്ക് അപ്പുറം നാനും സുസൈഡ് പണ്ണലാം,    അപ്പിടി താൻ  നെനച്ചേ, 
ആണാ..... 

എല്ലാതെയും പന്നികിട്ട്   ഒന്നും പണ്ട്രതത് മാതിരി,  വീട്ടിക്ക് പോയ്‌    അവങ്കളെ മട്ടും സന്തോഷമാ വാഴവിടുമ സാർ..... 


നാൻ താ.....
മുരുകൻ, അൻവർ, മനാഫ്, എൻ മാമ ദേവൻ..
എല്ലാറെരെയും കോണ്ട്രത്  നാൻ  താ. \"



\"ആ പറഞ്ഞതിൽ ഒരു കറക്ഷൻ ഉണ്ടല്ലോ പ്രീതി  ,  നീ കൊല്ലാൻ ശ്രേമിച്ച ദേവൻ ഇപ്പോഴും ജീവനോടെ തന്നെ ഉണ്ട് .     അവിടെ നീ തോറ്റുപോയി \"

ഇത് കേട്ട് പ്രീതി പൊട്ടിച്ചിരിച്ചു... 

അപ്പോഴേക്കും si ടെ ഫോണിലേക്ക് ഒരു കാൾ വന്നു 

\"ഹലോ...  ആഹ്.., എപ്പോ...
ശെരി, സാറിനോട് ഞാൻ പറഞ്ഞേക്കാം ,
ഒക്കെ...\"

സാർ ഹോസ്പിറ്റലിന്നാ.. 
ദേവൻ.... മരിച്ചു. \"

പ്രീതി വീണ്ടും ചിരിച്ചു കൊണ്ട് കമ്മീഷ്ണറുടെ ചോദിച്ചു

\"ഇപ്പൊ എപ്പിടി സാർ 
എന്നാ...,
എപ്പിടീന്  നെനക്കിരിങ്കലാ സാർ. 

നീങ്ക വരരുതുക്ക് മുന്നാടിയെ പണ്ണ വേണ്ടിയത്    ന്നാൻ  പന്നിട്ടാ.

  ഒരു ചിന്ന ഇൻജക്ഷന്... 

ഉങ്കളെ കൻഫ്യൂസ്‌ പണ്ട്രതുക്കുതാ  കൊല പന്ത്രത് മാതിരി ആക്ട് പന്നെ \"

\"ഡീ...........
\"സാർ വേണ്ട .....\"


\" നോക്കിക്കോ നിനക്ക് കിട്ടാവുന്നതിൽ വെച്ച് പരമാവധി ശിക്ഷ തന്നെ ഞാൻ വാങ്ങിതരും ,നീ കാത്തിരുന്നോ \"

\"നീങ്ക ഒന്നും കഷ്ടപെടവേണ  സാർ, ഇപ്പാവെ റൊമ്പ കഷ്ടപെട്ടിട്ടാ... 
ഇനി  അത് വേണ ....\"

ഇങ്ങനെ പറഞ്ഞതിന് ശേഷം മേശപ്പുറത്തിരുന്ന ഗ്ലാസ്‌ പൊട്ടിച്ച്,  അതിന്റ ഒരു പീസ് കൊണ്ട് കഴുത്ത് മുറിക്കുന്നു. 

\"സാർ ....\"

\"പ്രീതി നോ ...\"

\"താൻ വേഗം വണ്ടി എടുക്ക് \"

പോലീസ് വേഗം അവളെ ഹോസ്പിറ്റലിൽ എത്തിചെങ്കിലും   പ്രീതി മരണപ്പെടുന്നു .

കസ്റ്റഡിയിൽ ഇരുന്ന പ്രതി മരിച്ച സാഹചര്യത്തിൽ കമ്മീഷണർക്കും, si ക്കും സസ്‌പെൻഷൻ കിട്ടുന്നു. 

അങ്ങനെ ആ കേസ് അവിടെ അവസാനിക്കുന്നു. 



കുറച്ചു ദിവസങ്ങൾക്ക് ശേഷം......


കമ്മീഷ്ണർ ഫൈസലിന്റെ  വീട്ടിലേക്ക് വരുന്നു 

\"ഹലോ സാർ \"

\"താനായിരുന്നോ ...,
എന്താടോ ഇങ്ങോട്ടെക് ....  
ഇരിക്ക്.

 എങ്ങനെ ഉണ്ട് സുഖമാണോ,     സസ്പെൻഷൻ ഒക്കെ ഏങ്ങനെ പോകുന്നു \"

\"അങ്ങനെ ഒക്കെ പോകുന്നു സാർ \"

\"എന്താ ഈ വഴിക്കൊക്കെ \"

\"ഹോ ....,
ചുമ്മാ ഇതിലെ പോയപ്പോൾ ഒന്ന് കയറിയെന്നേ ഉള്ളു. \"

\"അത്‌ വെറുതെ,  ഒന്നും കാണാതെ കമ്മീഷ്ണർ  സാർ ഈ വഴിയൊന്നും വരില്ല  പറ എന്താ കാര്യം \"

\"അത് ....        
സാർ എന്റെ സസ്പെൻഷൻ ഒന്ന്  പിൻവലിച്ചു തരണം \"

\"അതിന് എനിക്ക് ഇപ്പൊ അധികാരം ഒന്നും ഇല്ലല്ലോ  ടോ ...,
പിന്നെ എങ്ങനാ \"

\"അത് വെറുതെ,
ഒരു സസ്പെൻഷൻ പിൻവലിക്കാനുള്ള പിടിപ്പാടൊക്കെ സാറിന് ഇപ്പോഴും ഉണ്ട് \"

\"അതൊക്കെ ശെരിയാ , എന്നാലും അതൊന്നും  ശെരിയാവില്ല,
സാർ വന്ന വഴിയേ തന്നെ വിട്ടോ \"

\"അങ്ങനെ പറഞ്ഞാൽ എങ്ങനാ സാറെ ,  സാറ്  അത് ചെയ്യും , \"

\" താൻ എന്താ എന്നെ ഭീഷണിപെടുത്തുവാണോ ,  എന്നാ എന്നെ കൊണ്ട് ചെയ്യിക്കിഡോ .....\"

\"സാർ വെറുതെ ഒച്ച വെക്കണ്ട \"

കമ്മീഷ്ണർ പോക്കറ്റിൽ നിന്നും ഒരു ഗോൾഡ് റിങ് ഏടുത്തു അദ്ദേഹത്തെ കാണിക്കുന്നു 

\"സാറിന് ഇത് എവിടെയെങ്കിലും കണ്ട് പരിജയം ഉണ്ടോ \'

\"എന്താ ഇത് \"

\"ഇത്  ഒരു ഗോൾഡ് റിങ് , ഇത് എനിക്ക് കിട്ടിയത്, മരിച്ച പ്രീതിടെ കയ്യിൽ
നിന്നുമാണ്. \"

\"ഏത് പ്രീതി ...\"

\"എന്താ സർ ഒന്നും അറിയാത്ത പോലെ , .....
പ്രീതി ... .
സാറിന്റെ മോൻ പ്രേണയിച്ച കുട്ടി ... , ഇപ്പൊ ഓർമ വന്നോ .....,\"

എന്നാലും ഈ കൊലകളോക്കെ  ഒറ്റക്ക് ഒരു പെൺകുട്ടിയെ കൊണ്ട് ചെയ്യാൻ കഴിയുമെന്ന് സാറിനു തോന്നുന്നുണ്ടോ. \"

\"താൻ തന്നെയല്ലേ ആ കേസ്  അന്വേഷിച്ചു  പ്രതിയെ പിടിച്ചത് .... പിന്നെന്താ ഇപ്പൊ അങ്ങനൊരു
സംശയം \"

\"അത് ശരിയാ .....
സംശയം ...അന്നേ ഉണ്ടായിരുന്നതാ , പിന്നെ അതിന്റെ പിറകെ പോകണ്ടാന്ന് കരുതി ,.  

  പിന്നെ ഇപ്പൊ ആവശ്യം വന്നു , 
അങ്ങനാ ഇതിന്റെ പുറകെ പോയതും ഇവിടെ വന്ന് ഇപ്പൊ നിൽക്കുന്നതും 

സാറിനോരു കാര്യം അറിയോ , നമ്മൾ എത്ര തെളിവ് നശിപ്പിച്ചാലും ദൈവത്തിന്റെ ഒരു കയ്യൊപ്പ് അവിടെ പതിയും .

അതായിരിക്കും എപ്പോഴും സത്യത്തെ പുറത്തു കൊണ്ട് വരുന്നതും ,
  അത്‌ കൊണ്ടാണല്ലോ   ഇത് എന്റെ കയ്യിൽ വന്ന് പെട്ടത്. 

സാറിന്റെ മകൻ അതായത് ഫൈസൽഅബ്ദുൽ റസാഖിന്റെ എൻഗേജ്മെന്റിന് പെണ്ണിന് കൊടുക്കുന്നതിനു വേണ്ടി ടൗണിലെ  ജ്വല്ലറിയിൽ നിന്നും സാർ നേരിട്ട് പോയി വാങ്ങിയ റിങ്ങാണ് ഇത് .

അത് ഏങ്ങനെ പ്രീതിടെ കയ്യിൽ
വന്നു ? \"

\"താൻ എവിടത്തെ പോലീസുകാരനാടോ ,അത് ഫൈസി കൊടുത്തതാവും . അത് മനസിലാക്കാനുള്ള ബുദ്ധി പോലും തനിക്കില്ലേ .,
ഇതാണോ താൻ കണ്ടു പിടിച്ച വലിയ
കാര്യം \"

\"ശെരിയാ , ഫൈസൽ കൊടുത്തതാവും ,     എന്നാലും ഒരു ചോദ്യം ബാക്കിയാ......

ഫൈസിയെ കാണാതാവുന്ന ,അന്നേ ദിവസമാണ് സാർ ഇത് ജ്വലറിയിൽ നിന്നും പർച്ചേസ് ചെയ്യുന്നത് , അപ്പോൾ ഫൈസൽ ചെന്നൈയിൽ ആയിരുന്നു , അതിനുശേഷം , നിങ്ങൾ തമ്മിൽ കണ്ടിട്ടുമില്ല .

പിന്നെ എങ്ങനാ സാറെ , ഇത് ഫൈസൽ പ്രീതിക്ക് കൊടുക്കുന്നത് ?

സാർ എന്താ ഒന്നും മിണ്ടാത്തത് ....
പറയു സാർ , എന്താ ഉത്തരം മുട്ടിയോ ?

എന്നാൽ ഞാൻ ഞാൻ തന്നെ പറയാം. 
സ്വന്തം മകനെ കൊന്നവരോട് ഏതൊരു  അച്ഛനും ചെയ്യാൻ തോന്നുന്നതെ സാറും ചെയ്‌തോളൂ.  പക്ഷേ.......
ഇവിടെ നീതി പീഠം  ഉള്ള കാര്യം
സാർ മറന്നു .

\"താൻ എന്താ പറഞ്ഞു വരുന്നത് , അവരെ കൊല്ലാൻ അവൾക്ക് കുട്ടുനിന്നത് ഞാനാണ് എന്നാണോ \"

\" സത്യത്തെ എത്ര നാള് മൂടി  വെയ്ക്കാൻ കഴിയും സാർ. കൂട്ടു നിന്നതല്ല   അവരെ കൊന്നത് തന്നെ  സാറാണ് .


  അൻവർ കൊല്ലപ്പെട്ട ദിവസം , അയ്യാൾ സഞ്ചരിച്ച കാർ ഫോളോ ചെയ്‌തത് രണ്ട് വണ്ടികളായിരുന്നു , അതിൽ ഒന്ന് ഓടിച്ചിരുന്നത് പ്രീതി.

അതിനു തൊട്ട് പിന്നിലായി വന്ന സ്വിഫ്റ്റ് കാറിൽ യാത്ര ചെയ്തതും, ഓടിച്ചിരുന്നതും അത് സാർ ആയിരുന്നു.    

സാറിന്റെ മുഖം വെക്തമായി cctv  ഇൽ പതിഞ്ഞിട്ടുണ്ട്. വീട്ടിൽ  ആയിരുന്ന സാർ എങ്ങനാ ആ വണ്ടിക്കുള്ളിൽ വന്നത് ?

നിങ്ങൾ തമ്മിലുള്ള കമ്മ്യൂണിക്കേഷന് വേണ്ടി മാത്രം യൂസ് ചെയിതു കൊണ്ടിരുന്ന സിം .    അത് അവൾക്ക് എടുത്തു കൊടുത്തത് പോലും സാറാണ് ....,


  എല്ലാ തെളിവും കിട്ടിക്കഴിഞ്ഞു  സാർ. ഇനിയും സാർ  അത് നിഷേധിച്ചിട്ട്
 കാര്യമില്ല  .


\"അതെ.....ഞാനാ ,
ഞാൻ തന്നെ യാ  കൊന്നത് , എന്റെ മകനെ കൊല്ലാൻ അവമ്മാർ ആരാ .....

കൊന്നതും പോരാഞ്ഞിട്ട് ,എന്തൊരു അഭിനയമാ അവന്മാർ  എന്റെ മുന്നിൽ കാഴ്ച വെച്ചത് ....

അങ്ങനെ എന്റെ ചെക്കനെ കൊന്നിട്ട് ആരും സുഖിച്ചു വാഴണ്ട ....

ഞാൻ തന്നെയാടോ കൊന്നത് ,
ഈ കയ്യ് കൊണ്ട് .
തനിക്കെന്നെ അറസ്റ്റ് ചെയ്യണോ ചെയ്യ് , ഒരു കുറ്റബോധവും എനിക്കില്ല \"


\"എനിക്ക് ഇപ്പൊ വേണമെങ്കിൽ സാറിനെ അറസ്റ്റ് ചെയ്യിക്കാം  , 
പക്ഷേ കുറച്ചു ദിവസം  കഴിയുമ്പോൾ   നല്ലൊരു വക്കീൽ നെ വെച്ചു വാദിച്ചു സാർ ഈസി ആയി പുറത്തേക്കു വരും . 

ഇപ്പൊ ഈ ലോകത്തിനു മുന്നിൽ കുറ്റക്കാരി പ്രീതി യാ  , അത് അങ്ങനെ തന്നെരിക്കട്ടെ ,
എന്തിനാ വെറുതെ ...... , 
അതിനു പ്രെത്തിഉപകാരമായി  എന്റെ സസ്പെൻഷൻ ഒന്ന് മാറ്റിത്തന്നാൽ മതി .

അപ്പൊ എങ്ങനാ  സാറെ എന്റെ സസ്പെൻഷൻ പിൻവലിക്കുകയല്ലേ ...

         
                     തീർന്നു.......

                           𝘳ꪖɀꪖꪀꪖ ꪀꪖ𝓳ꪖ𝘳 🖊️♥️♥️♥️