യാത്രാമൊഴി 05.
സ്വാതി ഓഫീസിൽ ലീവ് പറഞ്ഞിട്ട് മഹിയെ വിളിച്ചു. എനിക്ക് അത്യാവശ്യം ആയി മഹിയേട്ടനെ കാണണം. പെട്ടന്ന് ഒന്ന് വരുമോ ? ഞാൻ ജെൻ പാർക്കിൽ വെയിറ്റ് ചെയ്യാം.
ഓക്കേ സ്വാതി ഞാൻ വരാം..
സ്വാതി പാർക്കിൽ മഹിക്ക്വേണ്ടി കാത്തിരുന്നു...
ഒരു പത്തുമിനിട്ടു കഴിഞ്ഞപ്പോൾ മഹി അവീടെക്കു എത്തി..
എന്താ സ്വാതി ? അവൾ വല്ലാതെ ഇരിക്കുന്നത് കണ്ടപ്പോൾ മഹി ചോദിച്ചു..
അവൾ ആ പെൻഡ്രൈവ് എടുത്ത് മഹിക്ക് നേരെ നീട്ടി..
എന്താ പെൻഡ്രൈവ് ഒകെ ആയി? കാര്യം പറ.. അവൻ ചോദിച്ചു
എനിക്ക് അറിയില്ല മഹിയെട്ട ഇതിൽ എന്താന്നെന്നു.. സ്വാതി ഓഫീസിൽ വെച്ച് ഉണ്ടായ കാര്യങ്ങൾ മഹിയോടെ പറഞ്ഞു..
ഞാൻ എന്താ ചെയ്യേണ്ടത്? ഈ പെൻഡ്രൈവ് നോക്കണോ ? അതോ പോലീസ്ന് കൊടുക്കണോ? അവൾ അവനോട് ചോദിച്ചു?
കൊടുക്കാം അതിനെ മുൻപേ നമ്മുക് അത് നോക്കണം.. അതിൽ എന്താന്നെന്നു നമ്മൾ അറിഞ്ഞിരിക്കും.. കാരണം നിന്റെ കൈയിൽ അവര് ഏൽപ്പിച്ചത് നീ ഈ പെൻഡ്രൈവേയിലെ കാര്യങ്ങൾ അറിയാൻ വേണ്ടിയാണ്..
എനിക്ക് പേടി ആകുന്നു മഹിയെട്ട .. എന്തൊക്കെയാ ഈ നടക്കുന്നത് നമ്മുക് ചുറ്റും.. അവൾ വല്ലാതെ ടെൻഷൻ ആകുന്നുണ്ടായിരുന്നു.. മഹി അവളെ ചേർത്തു് പിടിച്ചു.. സ്വാതി നീ ഒന്നും ഓർത്തു ടെൻഷൻ ആകേണ്ട.,, ഞാൻ ഇല്ലേ നിന്റെ കൂടെ.. ഒരിക്കലും നിന്നെ ഞാൻ തനിച്ചാകില്ല..
ഞാൻ കൊണ്ട്പോയി ആക്കം ഹോസ്റ്റലിൽ.. അവൻ അവളോടെ പറഞ്ഞു.. വേണ്ട മഹിയെട്ട അവൾ സ്നേഹത്തോടെ നിരസിച്ചു...
അതെന്താ ? അവൻ ചോദിച്ചു ...
രാമേട്ടൻ കണ്ടാൽ മഹിയേട്ടനെ ആരെന്നു പറഞ്ഞു പരിചയപെടുതും ഞാൻ ? അത്രേയുള്ളു മഹി ഉറക്കെ ചിരിച്ചു എന്നിട്ട് കണ്ണിറുക്കി കാണിച്ചു അവളെ.. നീ എന്തായാലും വാ ഞാൻ തന്നേയ് നിന്നെ നിന്റെ രാമേട്ടന്റെ വീട്ടിലആക്കും ..
സ്വാതി മനസില്ല മനസോടെ അവന്റെ ഒപ്പം ബൈക്കിൽ കയറി... കുറച് എന്നെ ചേർന്ന് ഇരിക്ക് പെണ്ണെ.. ഞാൻ കുളിക്കാത്തതൊന്നും അല്ല...എന്നിട്ട് അവളുടെ കൈ എടുത്ത് അവന്റെ വയറിൽ ചേർത്ത് വെച്ച് ഇരുന്നു..
സ്വാതിക്ക് എന്തോ ഒരു സന്തോഷം തോന്നി.. അവൾ അത് പുറത്തു കാണിക്കാതെ ഇരുന്നു... ഈ യാത്ര ഒരിക്കലും അവസാനിക്കണ്ട എന്ന് പോലും അവൾക് തോന്നി .. അവൾ ചെറുതായി പുഞ്ചിരിച്ചു.. എന്തായാലും ശാന്തിനിലയത്തിന്റെ അടുത്തു വരെ മാത്രമേ മഹിയേട്ടനെ കൊണ്ട് പോകാൻ പറ്റുള്ളൂ.. അവിടെ എത്തുമ്പോൾ എന്തെങ്കിലും പറഞ്ഞു വണ്ടിയിൽ നിന്ന് ഇറങ്ങണം.. സ്വാതി ആലോചിച്ചു ഇരുന്നു.. മഹി പതിയെ അവളുടെ കൈയിൽ തലോടി.. അവൾ പെട്ടന്ന് ആലോചനയിൽ നിന്ന് ഉണർന്നു.. . മഹി എല്ലാം കണ്ണാടിയിൽ കൂടി നോക്കി കാണുന്നുണ്ടായിരുന്നു...
സ്വാതി നീ ഓർക്കുണ്ടോ നമ്മൾ ഇതുപോലെ ഒരുപാട് തവണ ഹാപ്പി ആയിട്ട് ഈ വണ്ടിയിൽ പോയിട്ടുണ്ട്.. അന്നൊക്കെ ഞാൻ പറയാതെ തന്നേയ് എന്നെ ചേർന്ന് ഇരിക്കുമായിരുന്നു നീ.. ഇന്ന് ഇപ്പോൾ എത്രയും അടുത്തു ഇരുന്നിട്ടും എന്തോ ഒരുപാട് ദൂരെ ആയതുപോലെ ഫീൽ ചെയ്യുന്നു എനിക്ക്..
അവൾ പഴയ ഓർമയിലേക്ക് പോയി .. അന്ന് മഴ ഉള്ള ഒരു ദിവസം താൻ മഹിയെട്ടനോപ്പം ബൈക്കിൽ പോയിരുന്നു.. പനീ ഉള്ളതുകൊണ്ട് ലീവ് എടുത്ത് വണ്ടിക് വേണ്ടി കാത്തു നിന്ന് ഒരുപാട് നേരം.. അവസാനം തനിക് വേണ്ടി മഹിയേട്ടൻ ലീവ് എടുത്ത് വന്നു തന്നേയ് വീട്ടിൽ വിടാമെന്ന് പറഞ്ഞു..
വേണ്ട മഹിയെട്ട ഏതെങ്കിലും വണ്ടി ഇപ്പോൾ വരും ഞാൻ പൊയ്ക്കോളാം ..മഹിയെട്ടൻ വേറെ വഴി അല്ലെ പോകുന്നത് എന്നെ കൂട്ടിയാൽ അതൊരു ബുദ്ധിമുട്ടാകും.. സ്വാതി പറഞ്ഞു
മര്യാദക്ക് വന്നു വണ്ടിയിൽ കയറു പെണ്ണെ ..അവൻ പറഞ്ഞു
അവൾ പതിയെ ചെന്ന് അവന്റെ വണ്ടിയിൽ കയറി..
നിനക്കു ഹോസ്പിറ്റലിൽ പോകണോ അവൻ ചോദിച്ചു ...
വേണ്ട മഹിയെട്ട .. മെഡിസിൻ എന്റെ കൈയിൽ ഉണ്ട്..
മഹി അവരുടെ ടീം ലീഡർ ആയിരുന്നു.. ഭയകര ചൂടൻ സ്വഭാവം ആണ് മഹിയുടേത്.. എങ്കിലും ഇപ്പോൾ തന്നോട് ഇത്രയും കൂൾ ആയിട്ട് സംസാരിച്ചപ്പോൾ അവൾ അവനെ തന്നേയ് നോക്കി ഇരുന്നു..
എന്താടി വായും തുറന്നു ഇരിക്കുന്നത്? അവൻ കണ്ണിടിയിൽ കൂടി നോക്കിയിട്ട് അവളോടെ ചോദിച്ചു ... ഹേ ഒന്നുമില്ല മഹിയെട്ട...അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
പതിയെ മഴയുടെ തലോടൽ അവർക്കു നേരെ വന്നു.. നിന്റെ പനീ ഇന്ന് കൂടും മഴ ആയാലോ.. അവര്ക് എവിടെയും കയറി നിൽക്കാൻ വേണ്ടി ഒരു കട പോലും ഇല്ലായിരുന്നു.. മഹി അവളോടെ പറഞ്ഞു എന്നെ മുറുക്കെ പിടിച്ചു ഇരുന്നൊള്ളു.. സ്പീഡിൽ പോകാം.. അവൾ കൂടുതൽ അവനോട് ചേർന്ന് ഇരുന്നു.. മഴയുടെ ശക്തിയിൽ അവൾ അവനെ ചേർത്ത് പിടിച്ചു.. സ്വാതിക്ക് വല്ലാതെ കുളിരുന്നു ഉണ്ടായിരുന്നു..
മഹിയെട്ട എനിക്ക് എന്തോ വല്ലാതെ പോലെ ഫീൽ ചെയ്യുന്നു അവൾ അവനെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.. അവൻ വണ്ടി ഒരു മരത്തിന്റെ അരുകിൽ ഒതുക്കി നിർത്തി,, സ്വാതി വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.. അവന്റെ ജാക്കറ്റ് ഊരി അവളെ ഇടുവിച്ചു.. എന്നിട്ട് അവൻ പെട്ടന്ന് വണ്ടി എടുത്തു.. സ്വാതി താമസിക്കുന്ന വീട്ടിൽ എത്തി.. നിന്റെ കൂട്ടുകാര് ആരും ഇല്ലേ ഇവിടെ.. അവൾ ആകെ നനഞ്ഞു കുളിച്ചു അവന്റെ മുൻപിൽ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.. അവൻ അത് മനസിലായി.. നീ പോയി ഡ്രസ്സ് ഒകെ ചേഞ്ച് ചെയ്തു മെഡിസിനും ഫുഡ് ഒകെ കഴിച്ചു റസ്റ്റ് എടുക്കു...
സ്വാതി വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ തല കറങ്ങുന്നതുപോലെ പോലെ തോന്നിയിരുന്നു... വണ്ടിയിൽ നിന്ന് ഇറങ്ങിയ സ്വാതി വെച്ച് വെച്ച് വീഴാൻ പോയി.. മഹി പെട്ടന്ന് വണ്ടി ഓഫ് ചെയ്തു അവളെ ചേർത്ത് പിടിച്ചു..
സ്വാതിയുടെ ഡ്രസ്സ് കുറച്ചേ ചെളി പുരണ്ടിരുന്നു.. അവൻ അവളെയും ചേർത്ത പിടിച്ചു അവളുടെ വീട്ടിൽ എത്തി.. അവളുടെ റൂമിൽ എത്തി.. അവൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന്... അവൾ അവനെ തന്നേയ് ചേർന്ന് നില്കുന്നു.. അവൾ പെട്ടന്ന് അവനിൽ നിന്ന് തെന്നി മാറി.. മഹിയെട്ടൻ പൊയ്ക്കോളൂ .. എവിടെ പോകാൻ തന്നേയ് ഇങ്ങനെ ഒരു അവസ്ഥയിൽ കണ്ടിട്ട് പോകാൻ എനിക്ക് പറ്റില്ലടോ.. അവൻ പറഞ്ഞു ..
അവൾക് നടക്കാൻ ചെറിയ ബുദ്ധിമുട്ടു ഉണ്ടായിരുന്നു.. അവൻ അവളെ ഉം പിടിച്ചു ബാത്രൂം കൊണ്ട് പോയി ഫ്രഷ് ആയി വരൻ പറഞ്ഞു.. അവൾക് നാണം കൊണ്ട് മുഖം ചുമന്നിരുന്നു.. ആരും ആഗ്രഹിച്ചു പോകും ഇങ്ങനെ ഒരു ചുള്ളന്റെ കെയർ കിട്ടാൻ,.. ഓഫീസിൽ ഫ്രണ്ട്സ് എല്ലാവരും ചേർന്നിരിക്കുംപോൾ മഹിയെട്ടൻ സംസാരവിഷയം ആകാറുണ്ട്.. എല്ലാവര്ക്കും മഹിയേട്ടനെ ഇഷ്ടം ആണ്.. മഹിയേട്ടന്റെ മുഖം നോക്കി പറയാൻ പേടി ആയിരുന്നു.. ചൂടൻ ആണേ കക്ഷി ... ഈ എനിയ്ക്കും അത് തന്നെയായിരുന്നു പേടി ..
പെണ്ണെ ഞാൻ ഇനിയും കുളിപ്പിച്ചു കൂടി തരാണോ ? ആ ചോദ്യം കേട്ട് സ്വാതി ഞെട്ടി പോയി .. മഹിയെട്ടൻ തന്നേയ് നോക്കി ചിരിച്ചു കൊണ്ട് നില്കുന്നു.. അയ്യടാ അവൾ ബാത്രൂം ഇന്റെ വാതിൽ അടച്ചു..
അവൾ കുളി കഴിഞു ഇറങ്ങിയപ്പോൾ മഹി നല്ല ചൂട് കാപ്പി ഉണ്ടാക്കി കൊണ്ട് വന്നു.. അവൾക് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു..
സ്വാതി...അവൻ മെല്ലെ വിളിച്ചു
എന്താ മഹിയെട്ട,
ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ ? അവൻ ചോദിച്ചു
മം .. എന്താ ?
നിന്റെ ജീവിതത്തിൽ എന്നെയും കൂടെ കൂട്ടുമോ ഇനി എന്നും...
സ്വാതി മഹിയുടെ ചോദ്യം കേട്ട് കണ്ണും മിഴിച്ചു നിന്നു...
പറ സ്വാതി ...
എനിക്ക് നിന്നെ കുറിച് എല്ലാം അറിയാം.. എന്റെ ജീവിതത്തിൽ എന്നും നീ വേണം എന്ന് എനിക്ക് തോന്നി.. ഇന്ന് നീ ലീവ് എടുത്ത് പോയി എന്ന് അറിഞ്ഞപ്പോൾ ഞാനും ലീവ് എടുത്തത് നിന്റെ കൂടെ വരൻ വേണ്ടി ആയിരുന്നു.. അല്ലാതെ എനിക്ക് വേറെ ആവിശ്യം ഒന്നുമില്ലായിരുന്നു.. പിന്നെ എന്റെ മനസ്സിൽ നിന്നോട് തോന്നിയ ഇഷ്ടം അത് എങ്ങനെ പറയണം എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആയിരുന്നു ഇങ്ങനെ ഒരു ചാൻസ് കിട്ടിയത്..
സ്വാതി ഒന്നും മനസിലാകാതെ മഹിയെ നോക്കി നിന്നു...
മഹി സ്വാതിയുടെ അടുത്ത വന്നു അവളുടെ മുഖം അവൻ കൈയിൽ എടുത്ത് അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.. സ്വാതി ഞെട്ടി മാറി..
നീ എന്റെ പെണ്ണാണ് എന്റെ മാത്രം... മഹിയുടെ പെണ്ണ്...അവൻ ചിരിച്ചു
മഹിയെട്ട എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഇതൊക്കെ ...
വിശ്വസിക്കേടി പെണ്ണെ.. ഈ മഹിയുടെ പെണ്ണാണ് സ്വാതി..
അവന്റെ നെഞ്ചിൽ കുറെ നേരം ചേർന്ന് നിന്ന് അവൾ.. അവൻ പെട്ടന്ന് അവളെ കെട്ടിപിടിച്ചു കട്ടിലിൽ കിടത്തി.. അവളെ കുറെ നേരം കെട്ടിപിടിച്ചു കിടന്നു.. എന്റെ പെണ്ണിന്റെ കുളിരൊക്കെ പോകട്ടെ പനീ ഉം പോകട്ടെ... അവൾ ആകെ നാണം കൊണ്ട് ചുമന്നിരുന്നു.. വേണ്ട മഹിയെട്ട എഴുനേറ്റു പോയെ അവരൊക്കെ ഇപ്പോൾ വരും.. അവൾ കൊഞ്ചി പറഞ്ഞു.. നിന്നെ ഞാൻ എങ്ങനെയാ തനിച്ചാക്കിയിട് പോകുന്നത് .. അവൻ കള്ളാ ചിരി ചിരിച്ചു ...
അയ്യടാ കള്ളാ മഹിയെട്ട അവൾ ചിണുങ്ങി... അവൻ എഴുനേറ്റു.. ഡോർ ലോക്ക് ചെയ്തു കിടന്നോ ഞാൻ ഇറങ്ങുവാ എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ എന്നെ വിളിക്കണം... ഓക്കേ മഹിയെട്ട ..
വണ്ടി നിർത്തി മഹി സ്വാതി യെ വിളിച്ചു.. അവൾ എന്തോ ആലോചിച്ചു പുഞ്ചിരി തൂകി ഇരിക്കുകയായിരുന്നു..
സ്വാതി ചുറ്റും നോക്കി ശാന്തിനിലയം എത്തി.. അയ്യോ മഹിയെട്ടൻ ഇവിടെ എത്തിയോ.. രാമേട്ടൻ അവിടെ എവിടെങ്കിലും ഉണ്ടോ എന്ന് സ്വാതി കണ്ണോടിച്ചു.. താൻ ഓരോന്നു ഓർത്തു ഇരുന്നു വീട് എത്തിയത് അറിഞ്ഞില്ല..
സ്വാതി വണ്ടിയിൽ നിന്ന് ഇറങ്ങി ..
അതാ വരുന്നു രാമേട്ടൻ .. മഹി കുഞ്ഞേ ഇവിടെ വരെ വന്നിട്ട് ഒന്ന് വീട്ടിൽ കയറാതെ പോകുവാണോ ?
സ്വാതി മഹിയെയും രാമേട്ടനും പരസ്പരം നോക്കി ഒന്നും മനസിലാകാതെ നിന്ന്...
മോളെ ഇത് മോളുടെ ഫ്രണ്ട് ആണെന്ന് എനിക്ക് അറിയാം.. മോൾക്ക് ഇവിടെ താമസം ശെരിയാക്കിയത് മഹി മോൻ പറഞ്ഞിട്ടാണ്..
മോളെ പൊന്നു പോലെ നോക്കിക്കൊള്ളണം എന്നാണ് പറഞ്ഞിരിക്കുന്നത്.. അവൾ ഒന്നും മനസിലാകാതെ മഹിയെ നോക്കി ..
നീ കണ്ണ് തള്ളി നോക്കണ്ട.. നീ അന്ന് എന്റെ വീട്ടിൽ നിന്ന് ഇറങ്ങി പോന്നപ്പോൾ മുതൽ ഞാൻ നിന്റെ പിന്നാലെ ഉണ്ട്.. നീ ഓഫീസിൽ വന്നു റേസിഗ്നേഷൻ കൊടുത്തതും താമസം അവിടെ നിന്ന് മാറിയതും വേറെ ജോലി നോക്കിയതും എല്ലാം എനിക്ക് അറിയാം... അതെല്ലാം എന്നെ ഒഴിവാക്കാൻ വേണ്ടി ആയിരുനല്ലോ...
എന്റെ ജോലി അപ്പോൾ ... അവൾ ചോദിച്ചു
അതേയ് അതും ഞാൻ തന്നേയ് ആണ് ശെരിയാക്കിയതും.. പിന്നെ നിനക്കു സംശയം തോന്നാതെ ഇരിക്കാൻ വേണ്ടി ആണ് ഇന്റർവ്യൂ നടത്തിയത്.. അവര് റെഡി ആക്കി തന്ന ഹോംസ്റ്റേയ് എന്നല്ലേ പറഞ്ഞു നീ ഇവിടെ വന്നത് ...
മഹി പൊട്ടിച്ചിരിച്ചു...
ഞാൻ പറഞ്ഞില്ലേ നീ മഹിയുടെ പെണ്ണാണ്... ഇനിയും എന്റെ കണ്ണ് വെട്ടിച്ചു നിനക്കു എങ്ങോട്ടും പോകാൻ പറ്റില്ല മോളെ...
അവളുടെ കണ്ണ് നിറഞ്ഞു പോയി ഇത്രയും തന്നേയ് സ്നേഹിക്കുന്ന ഒരു മനുഷ്യനെ ആണല്ലോ താൻ ഒഴിവാക്കാൻ നോക്കിയത് എന്ന് ഓർത്തു...
പിന്നെ രാമേട്ടനെ എനിക്ക് ചെറുതിലേ അറിയാം.. എന്റെ അമ്മയുടെ ഒരു അകന്ന ബന്ധം ആണ് രാമേട്ടനും കുടുംബവും...
ഇപ്പോൾ നിനക്ക് മനസിലായോ ഈ മഹിയെ ശെരിക്കും...
മഹി ഒരു കള്ളാ ചിരിയോടെ സ്വാതിയെ നോക്കി...
അവൾ സന്തോഷവും സങ്കടവും എല്ലാം കൊണ്ട് ചിരിക്കണോ കരയണോ എന്ന് അറിയാതെ നിൽക്കുകയാണ്...
അവളെ ചേർത്ത് നിർത്തി അവൻ പറഞ്ഞു ഞാൻ പറയാറില്ലേ സ്വാതി ആരുമില്ലാത്തവർക് ദൈവം ഏതെങ്കിലും രൂപത്തിൽ തുണയാകും എന്ന്.. ഒറ്റപെടുത്തില്ല നിന്നെ ആരും .. അതിന് ഈ മഹി ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല ആരെയും..
സ്വാതി അവനെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു പോയി മഹിയെട്ട മാപ്പു.. അന്ന് അങ്ങനെ ഒകെ സംഭവിച്ചതിനു.. മഹിയേട്ടന്റെ വീട്ടുകാർ അന്ന് അങ്ങനെ സംസാരിച്ചപ്പോൾ എനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല .. അതിനാൽ ആണ് ഞാൻ അവിടെ നിന്ന് മഹിയെട്ടനോടെ ഒരുവാക്കുപോലും പറയാതെ പോന്നത്..
ഹെയ് അതൊക്കെ വിട്ടേക്ക് നീ..മഹി പറഞ്ഞു
വാ പോയി ചായ കുടിക്കാം മക്കളേ രാമേട്ടൻ വിളിച്ചു...
മഹിയെട്ട നമ്മുക് പെൻഡ്രൈവ് നോക്കണ്ടേ അവൾ ചോദിച്ചു ..
വാ നമുക് എന്റെ റൂമിൽ പോകാം അവൾ അവനും കൂട്ടി അവളുടെ റൂമിൽ പോയി..
സിസ്റ്റം ഓൺ ചെയ്തു പെൻഡ്രൈവ് എടുത്ത് സിസ്റ്റം ആയിടെ കണക്ട് ചെയ്തു.
പെൻഡ്രൈവ് ഇന്റെ നെയിം വന്നത് ജസ്റ്റിസ് ഫോർ ശ്രയ.. സ്വാതിയും മഹിയും പരസ്പരം നോക്കി..
പെൻഡ്രൈവ് യിലെ ഓപ്പൺ ആക്കിയപ്പോൾ ശ്രയ എന്ന ഒരു ഫോൾഡർ വന്നു.. അതിൽ വീണ്ടും ക്ലിക്ക് ചെയ്തപ്പോൾ
പെൻഡ്രൈവ് യിലെ 4. ഫോൾഡർ 1. ശ്രയ 2.അമൃത 3.ജെസ്സി 4. മെറിൻ...
ഇതൊക്കെ ആരാ മഹിയെട്ട.. എനിക്ക് ഒന്നും മനസിലാകുന്നില്ല... അമൃതയുടെ പേര് മാത്രമേ എനിക്ക് മനസിലായിട്ടുള്ളു
ഒന്നാമത്തെ ഫോൾഡർ ഓപ്പൺ ആക്കി മഹി
ഫോൾഡർ 1. ശ്രയ