വീട്ടിലേക്ക് ഉള്ള യാത്രക്ക് ഇടയിലും അവളുടെ മനസ് നിറയെ വർണ്ണ പറഞ്ഞ വാക്കുകൾ ആയിരുന്നു. ഇടക്ക് എപ്പോഴോ അവൾ തൻ്റെ ഫോണെടുത്ത് Instagram തുറന്ന് നോക്കി. അതിൽ ആദിയേട്ടൻ്റെ story കണ്ടപ്പോൾ അറിയാതെ അവളുടെ മനസ് ഒന്ന് പിടഞ്ഞു. ഏതൊരു പെൺകുട്ടിയുടെ ഫോട്ടോയായിരുന്നു ആദിയുടെ story . അനഘയുടെ മനസിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു. ഇവൾ ആരാണ്? ഇവളും ആദിയേട്ടനും തമ്മിൽ എന്താണ് ബന്ധം? ഇനി ആദിയേട്ടൻ committed ആയോ? committed ആയത് കൊണ്ടാണോ ഇനി എൻ്റെ അടുത്ത് സംസാരിക്കാത്തത്? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ . അവൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു . പിറ്റെ ദിവസം ക്ലാസിലെത്തിയതും അനഘ വർണ്ണയെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി.
\" എടീ അനഘേ നീ എന്തിനാ ഇങ്ങനെ കരയുന്നത് ? കാര്യം പറ . നമുക്ക് പരിഹാരം ഉണ്ടാക്കാം.\" വർണ്ണ
\" എടീ ആദിയേട്ടൻ committed ആയി എന്ന തോന്നുന്നത്. നീ ഇത് ഒന്ന് നോക്കിയേ ആള് ഏതോ ഒരു പെണിൻ്റെ ഫോട്ടോ story ഇട്ടെക്കുന്നു.\" അനഘ
\"കാര്യം അറിയാണ്ട് ഇങ്ങനെ കിടന്ന് കരയണത് എന്തിനാ ? ഇവൾ ആദിയേട്ടൻ്റെ lover ആണെന്ന് നിന്നോട് ആരാ പറഞ്ഞെ? അത് ആളുടെ friend ആണെങ്കില്ലോ? വെറുതെ ഓരോന്ന് ആലോചിച്ച് കരയാ അവള്?\" വർണ്ണ
\"ഇത് ആദിയേട്ടൻ്റെ lover തന്നെയാ. എനിക്ക് ഉറപ്പാ അത്.\"അനഘ
\" ആണെങ്കിലെ നന്നായി . No പറഞ്ഞപ്പോൾ ഓർക്കണമായിരുന്നു അൾക്ക് വേറെ പെണ്ണിനെ ഒക്കെ കിട്ടും എന്ന് . ഒരു കാര്യം ഞാൻ പറഞ്ഞേക്ക ഇനി ഇതും പറഞ്ഞ് കരയാനാണ് പരിപാടിയെങ്കിൽ തല അടിച്ച് പൊടിക്കും ഞാൻ . കേട്ടല്ലോ നീ.\" വർണ്ണ
\"🤐🤐🤐.\" അനഘ
\"അങ്ങനെ മിണ്ടാണ്ട് ഇരുന്നോളണം നീ\" വർണ്ണ
വർണ്ണ പറഞ്ഞപ്പോൾ അവൾ മിണ്ടാതെ ഇരുന്നെങ്കിലും ആ പെൺകൊച്ച് ആരാ എന്നറിയാതെ അവളുടെ മനസിന് ഒരു സമാധാനവും ഉണ്ടായിരുന്നില്ല. വീട്ടിലെത്തിയ ശേഷം അനഘ തൻ്റെ Phone എടുത്ത് Instagram തുറന്നു. ആദിയേട്ടൻ പുതിയതായി upload ചെയ്ത story ക്ക് like ഇട്ട ശേഷം ആദിയേട്ടൻ്റെ ഫോട്ടോ നോക്കി കരഞ്ഞു കൊണ്ടിരുന്നു. No പറഞ്ഞതിൽ അവൾക്ക് നല്ല വിഷമം ഉണ്ട്. പക്ഷേ എന്ത് ചെയ്യാനാ... കഴിഞ്ഞത് കഴിഞ്ഞു. ആദിയേട്ടൻ്റെ നല്ലതിന് വേണ്ടിയല്ലെ താൻ No പറഞ്ഞത് എന്നും പറഞ്ഞ് അവൾ സ്വയം ആശ്വസിച്ചു. ആ ഫോട്ടോയിൽ ഉള്ള കുട്ടി എന്നെക്കാൾ സുന്ദരിയാണ്. ആദിയേട്ടന് നന്നായി ചേരും. ഒരു പക്ഷേ അവരായിരിക്കും ഒന്നിക്കേണ്ടത്. അവർ ഒന്നിക്കട്ടെ. ഇനി ഞാനായിട്ട് ഒരിക്കലും ആദിയേട്ടത് msg ആയിക്കില്ല എന്നെല്ലാം പിറുപിറുത്ത് അവൾ ഫോൺ തൻ്റെ മേശയുടെ മുകളിൽ വച്ചു. പെട്ടന്നായിരുന്നു ആദിയേട്ടൻ്റെ msg വന്നത്. അത് കണ്ടതും അവൾക്ക് ഒരുപാട് സന്തോഷമായി. സന്തോഷത്തോടെ അവൾ ആ Voice msg കേട്ടു.
\"ഒരുപാട് thanks. ഞാൻ Story ഇടുന്ന എല്ലാ ഫോട്ടോക്കും നീ like ചെയ്യുന്നുണ്ടല്ലോ. Thanks.\" ആദി
അത് കേട്ടതും അവൾക്ക് ആക്കെ ദേഷ്യം വന്നു.
\"most welcome.
വല്ലപ്പോഴും msg ആയിക്കാം എന്നെല്ലെ പറഞ്ഞത് . ഇന്ന് msg ആയിച്ചു. ഇനി സമയം കിട്ടുമ്പോഴോ, msg ആക്കിക്കാൻ തോന്നുമ്പോഴോ msg ആയിക്കിട്ടാ.\" അനഘ
\"നമ്മളെ ഇഷ്ടം എല്ലാത്തവർക്ക് നമ്മൾ msg ആയിക്കണ്ട ആവശ്യം ഉണ്ടേ? ഇല്ലല്ലോ... അതാ ആയിക്കാത്തെ.\" ആദി
\" ചേട്ടനെ ഇഷ്ടമെല്ലന്ന് ചേട്ടനോട് ആരാ പറഞ്ഞേ. എനിക്ക് തന്നെ അത്രക്ക് ഇഷ്ടം ആയത് കൊണ്ട് തന്നെയാണ് ഞാൻ തന്നോട് no എന്ന് പറഞ്ഞത്. എൻ്റെ പേരൻസ് ഒരിക്കലും ഈ ബന്ധത്തിന് സമധിക്കില്ല. അവരെ എതിർത്ത് എന്തെങ്കിലും ചെയ്യാനും എനിക്ക് ധൈര്യമില്ല. എനിക്ക് തന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് പ്രേമിച്ച് ഒക്കെ നടന്ന് ഒടുവിൽ പേരൻസ് സമധിച്ചില്ലങ്കിൽ തന്നെ തേച്ചിട്ട് പോവാൻ എനിക്ക് അറിയാത്തത് കൊണ്ടല്ല.... തന്നെ എനിക്ക് അത്രക്ക് ഇഷ്ടം ആയതു കൊണ്ടാണ് ഞാൻ അത് ചെയ്യാതെ no പറഞ്ഞത്. ദൈവമേ.... ഏത് നേരത്താണാവോ എനിക്ക് no പറയാൻ തോന്നിയത്? Yes പറഞ്ഞിട്ട് പേരൻസ് സമധിച്ചിലെങ്കിൽ തേച്ചിട്ട് പോയാ മതിയായിരുന്നു എനിക്ക് 😤😤.\" അനഘ
ആ വോയിസ് msg കേട്ടതും ആദി അവളെ വിളിച്ചു.
\"നിനക്ക് എന്നെ ഇഷ്ടമാണോ?\" ആദി
\"എനിക്ക് ആദിയേട്ടനെ ഭയങ്കര ഇഷ്ടമാണ്. പക്ഷേ എനിക്ക് No പറയേണ്ടി വന്നു. അതിൻ്റെ കാരണം ഇപ്പോഴെങ്കിലും ചേട്ടന് മനസിലായി കാണും എന്ന് ഞാൻ വിചാരിക്കുന്നു.\" അനഘ
\"മ്മ്.... എനിക്ക് എല്ലാം മനസിലാവുന്നുണ്ട്. എനിക്ക് ഇപ്പോൾ തന്നെ നിന്നെ കാണണം. എനിക്ക് നിന്നോട് സംസാരിക്കണം. \"ആദി
\"ഇപ്പോഴാ\" അനഘ
\"ആ ഇപ്പോ തന്നെ. ഞാൻ എവിടെക്ക് വരണം എന്ന് പറഞ്ഞാൽ മതി. ഞാൻ അവിടെക്ക് വരാം.\" ആദി
\"പള്ളിലിക്ക് വന്ന മതി. ഞാൻ അവിടെക്ക് വരാം.\" അനഘ
അതും പറഞ്ഞ് അവൾ call cut ചെയ്ത് വേഗം പള്ളിലേക്ക് ഓടി. കുറച്ച് കഴിഞ്ഞപ്പോഴെക്കും അവിടെക്ക് ആദിയും എത്തി. അവനെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ സന്തോഷ കൊണ്ട് നിറഞ്ഞു . അവൻ അവളുടെ കൈയിൽ പിടിച്ച് പതിയെ തടവികൊണ്ടിരുന്നു. അവളാണെങ്കിൽ അവൻ്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ അവനെ തന്നെ നോക്കികൊണ്ടെ ഇരുന്നു.
പിന്നെ താൻ എന്ത് കൊണ്ടാണ് അന്ന് no പറഞ്ഞത് എന്ന് ഒന്നും കൂടെ ആദിയോട് അവൾ പറഞ്ഞു.
\"അത്മാർത്ഥമായി സ്നേഹിച്ചവരെല്ലാവരും ഒന്നും ഒന്നിച്ചിട്ടൊന്നുമില്ല എൻ്റെ അനഘേ. പക്ഷേ അങ്ങനെ ഉള്ളവരയാണ് മറ്റുള്ളവരുടെ മനസ്സിൽ ഇടം നേടിയിട്ടുള്ളവരും. മറ്റുള്ളവർ എന്നും ഓർക്കുന്നതും. ഒരു പക്ഷേ നമ്മുക്ക് ഒരുമിക്കാൻ കഴിഞ്ഞെന്ന് വരില്ല പക്ഷേ ആത്മാർഥമായി സ്നേഹിക്കാൻ കഴിയും. ആ സനേഹമാണ് എനിക്ക് വേണ്ടതും. ബാക്കിയെല്ലാം വിധിച്ചു പോലെ നടക്കട്ടെ.\" ആദി
\"എനിക്ക് ആദിയേട്ടനെ അത്രക്ക് ഇഷ്ടമാണ്. I\'m so in love with you.\" അതു പറഞ്ഞ് അവൾ അവനെ കെട്ടി പിടിച്ചു.
അവരുടെ പ്രണയം ഇവിടെ നിന്ന് ആരംഭിക്കുകയാണ്. ഞാൻ ഇലെങ്കിൽ അവളോ അവൾ ഇല്ലെങ്കിൽ ഞാനോ ഇല്ലെന്ന് പറഞ്ഞ പരമശിവനെയും പാർവതിയെയും പോലെ പ്രണയിക്കാൻ അദിക്കും അനഘക്കും കഴിക്കട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം.......
The end.....
(കഥ വളരെ length കുറവാണെന്ന് എനിക്ക് അറിയാം. പക്ഷേ ഇത് ഞാൻ ആദ്യമായി എഴുതുന്ന love story ആണ്. അതിൻ്റെ പോരായ്മകൾ എല്ലാം ഈ story ൽ ഉണ്ട്. ഇനി ഒരു love story എഴുത്തുമ്പോൾ ആ പോരായ്മകൾ എല്ലാം തീരുത്തി നന്നായി എഴുതാൻ ഞാൻ ശ്രമിക്കാം. എല്ലാവരുടെയും Support ഞാൻ പ്രതീക്ഷിക്കുന്നു.)