Aksharathalukal

അനൂബിസ്


മാതാപിതാക്കളെ നഷ്ടപെട്ട ബാല്യത്തിൽ തുടങ്ങിയ കഥ

വലിയ ഡോക്ടർ ആയ കഥ

 സൽപ്രെവർത്തികൾ ചെയ്യുന്ന കഥ.

 അവർക്കെല്ലാം അറിയുന്ന Dr ജോൺ അതായിരുന്നു.

അത് തിരുത്തുക എന്നത് വലിയ പാടുള്ള കാര്യവും

എങ്കിലും ഫാദറുമായി ഒരു സഹവാസത്തിൽ എത്താൻ ഞങ്ങൾക്ക് കഴിഞ്ഞു 

Dr ജോണിന്റെ വരവിനായി ഞങ്ങൾ കാത്തിരുന്നു 

ഫാദറും ജോണും തമ്മിലുള്ള ഫോൺ കാളുകൾ ട്രൈസ് ചെയ്തു.
 
ജോണിന്റെ വാക്കുകളിൽ ഒരു പുതിയ ഇരയെ കിട്ടിയതിന്റെ സന്തോഷം പതിയിരിക്കുന്നുണ്ടായിരുന്നു അയാൾ വരുന്ന 10 നു വരുമെന്നറിഞ്ഞു 

ഫാദറിന്റെ ആരോഗ്യനിലയിൽ Dr ശാന്തിയെ കൊണ്ട് വ്യക്തമായ ക്ലാരിറ്റി വരുത്തി 
 അയാളുടെ വരവിനായി ഞങ്ങൾ കാത്തിരുന്നു 

അന്നാദിവസം 
അയാളെത്തും മുൻപേ ഫാദറിന്റെ മുറിയിൽ ക്യാമറയും സ്പീകറും ഗടുപ്പിച്ചു 

ആ സമയത്തിനായി കാത്തിരുന്നു 

അയാൾ വന്നു 

സന്തോഷം, സംസാരം, സ്നേഹം പുതുക്കൽ 

എന്തൊക്കെയോ സംസാരിക്കുന്നു 

അയാൾ ഒരു ഗുളിക ഫാദർനു കൊടുക്കുന്നു 

പിന്നെയും സംസാരം

പയ്യെ സംസാരം കഥയിലേക്കെത്തി 

കഥ കേട്ട് കേട്ട് വന്നപ്പോൾ ഇത് കഥയല്ല ക്രൂരത നിറഞ്ഞ കഴിഞ്ഞകാലമാണെന്ന് ഫാദർനു മനസ്സിലായി അദ്ദേഹം പ്രെതികരിക്കാൻ ശ്രെമിച്ചട്ടും അദ്ദേഹത്തിന്റെ കൈയ് കാലുകൾ അനങ്ങുന്നില്ല നിറഞ്ഞ കണ്ണുകളുമായി ഫാദർ Dr ജോണിനെ നോക്കി

മരണത്തെ കാത്തുകിടക്കുന്നവർക്ക് മോക്ഷം നൽകുന്നവനാണ് ഞാനെന്നു സ്വയം വിശേഷിപ്പിച്ച് ചെയ്ത ക്രൂരതകൾ അറപ്പില്ലാതെ വിളിച്ച് പറഞ്ഞ് 
 കഥ അവസാനിപ്പിച്ച് ഒന്നു പുഞ്ചിരി ച്ചിട്ട് അയാൾ പറഞ്ഞു    \"മുത്തശ്ശിയെ ഓർമ്മ വരുന്നു \"

പെട്ടന്നുതന്നെ അയാൾ കാറും എടുത്ത് പോയി 

അതിനകം തന്നെ ഞങ്ങൾ അവിടെ എത്തി 
ഫാദർനെ ശാന്തിയുടെ പരിചരണത്തിൽ ഹോസ്പിറ്റലിലേക്ക് മാറ്റി 

തന്റെ ഇരയുടെ കണക്കെഴുതാൻ പോയ അയാൾക്കൊപ്പം ഞങ്ങളും പോയി 
കത്തി കരിഞ്ഞ വീടിന്റെ ഉള്ളിൽ നിന്നും പൊട്ടിച്ചിരി മുഴങ്ങുന്നു 
മേശക്കു മേൽ ഒരു പുസ്തകം 
കസേരയിൽ അയാൾ 
ഒരു ഭ്രാന്തനെ പോലെ 
അടുത്ത ഇരയുടെ പേരെഴുതാൻ തുടങ്ങുമ്പോ എന്റെ
പിടി അയാളുടെ കയ്യിൽ വീണിരുന്നു 

\"ചത്തില്ല ചത്തിട്ടെഴുതാം \" അയാളെ വരിഞ്ഞു മുറുക്കികൊണ്ട് ഞാൻ പറഞ്ഞു 

എന്താ നടക്കുന്നതെന്നു പോലും അയാൾക്ക്‌ മനസ്സിലായില്ല 
അയാൾ ഒരു ഭ്രാന്തനെ പോലെ അലറി വിളിച്ചു 
കുറച്ച് നേരത്തെ ബലപ്രെയോഗം വേണ്ടിവന്നു 

പിടിക്കപ്പെട്ടതിന്റെയാണോ തന്റെ ദൗത്യം നിറവേറാതെ പോയതാണോ എന്നറിയില്ല അയാൾ ഒരു മുഴു ഭ്രാന്തനായി കഴിഞ്ഞിരിക്കുന്നു..
 
അവിടുന്ന്  പിന്നെ ഇവിടെ വരെ എത്തി....

കാതടപ്പിച്ചു കൊണ്ട് ആ ഒച്ച വീണ്ടും തുടങ്ങി 

അയാൾ വീണ്ടും ശക്തമായി അലറുന്നു 

ഈ പ്രാവശ്യം ഞാൻ തല്ലാൻ പോയാൽ ആരും തടയില്ല എന്നെനിക്കറിയാം കാരണം അയാളുടെ ക്രൂരത എല്ലാവരും അറിഞ്ഞു കഴിഞ്ഞിരിക്കുന്നു 

അയാൾ വീണ്ടും പൊട്ടിച്ചിരിക്കുന്നു 
 
ഇതുവരെ ഇയാൾ ട്രീറ്റ്‌മെന്റ് കൊടുത്ത എല്ലാവരോടും വിദഗ്ധ ചികിത്സതേടാൻ ആവശ്യ പെടുക. മാധ്യമങ്ങളെ അറിയിക്കുക. ഇയാളുടെ ട്രീറ്റ് മെന്റിൽ ഉള്ള വൃദ്ധ സധനങ്ങളുടെ കാര്യം പ്രെത്യേകം ശ്രദ്ധിക്കണം...

അത് കേട്ടതും അയാളുടെ ചിരി നിന്നു വേണ്ട വേണ്ട എന്ന് അലറി വിളിക്കാൻ തുടങ്ങി 

വസുവേട്ടൻ :വേണ്ട വേണ്ടന്നു കിടന്ന് കാറുന്നല്ലോ സാറേ ഈ ഭ്രാന്തൻ വൃദ്ധസധനം മൊത്തം തൂക്കാനുള്ള പ്ലാൻ ആരുന്നെന്നു തോനുന്നു അതാകുമ്പോ ആരും ചോദിക്കാനും വരില്ലല്ലോ 🤬

ഹൃദയരോഗ വിദഗ്ധനായ ഡോക്ടർ ആളുകളെ സംരക്ഷിക്കണ്ട ഡോക്ടർ. മരുന്നുകളുടെ താളം തെറ്റിച്ച് അളവുകളിൽ ഏറ്റ കുറച്ചിൽ വരുത്തി സാവധാനത്തിൽ അയാളെ വിശ്വസിച്ച രോഗികളെ അയാൾ കൊന്നൊടുക്കുകയായിരുന്നു 

ASI vivek: സർ ഈ പുസ്തകത്തിൽ കുറേ പേജുകൾ ഉണ്ടല്ലോ 

ഞാൻ : ഇനി എഴുതാനുള്ള പേജുകൾ മഷി വീഴാതെ നമുക്കുനോക്കാം പക്ഷെ എഴുതിതുടങ്ങിയത് വർഷങ്ങൾക്കും മുൻപാണ്.വീണ പേരുകൾ മണ്ണോടലിഞ്ഞട്ടു കാലങ്ങൾ കുറേ ആയി..

ASI vivek: എന്നാലും എങ്ങനാ സാറേ ഇത്രെയും ആൾക്കാരെ ഒരു ഡോക്ടർ കൊല്ലുന്നത് 

ഞാൻ : വിവേക് ഹരോൾഡ് ഷിപ്മാൻ എന്ന് കേട്ടിട്ടുണ്ടോ ആയാളും ഒരു ഡോക്ടർ ആണ് കൊന്നുകളഞ്ഞത് 250ഓളം ആൾക്കാരെയാണ്..............

*കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പ്പികം മാത്രം 

രചന : അഭിജിത്ത് ജയപ്രെകാശ്