Aksharathalukal

എന്നിലെ യാത്രിക.....

ജീവിതത്തെ ഇത്രയേറെ മനോഹരമാക്കുന്നത് എന്താണ്?


ആമുഖം.

 അച്ഛൻ എന്ന മഹാസാഗരത്തെയും, ബാല്യസ്മരണകളെയും പ്രണയത്തെയും ഇടകലർത്തിയ എന്റെ യാത്രയാണിത്. ഈ യാത്രയ്ക്ക് അവസാനം ഇല്ല. പ്രിയപ്പെട്ടവരുടെ ഓർമ്മകളിലൂടെയുള്ള ഒരു എളിയ യാത്ര. വിയർപ്പിന്റെ ഉപ്പുരസം കൊണ്ട് മക്കളുടെ ജീവിതം മധുരമാക്കി തീർക്കുന്ന കാവ്യമാണ് അച്ഛൻ. എന്നെ തഴുകി ഉണർത്താൻ അച്ഛന്റെ ഓർമ്മകൾ മാത്രമാണുള്ളത്. എന്റെ ഓർമ്മകളിൽ ഞാൻ ഏറ്റവും കൂടുതൽ തിരയുന്നത് എന്റെ അച്ഛനെ തന്നെയാണ്... എന്റെ ഈ നോവൽ അച്ഛനു വേണ്ടിയുള്ളതാണ്.  അച്ഛനെ സ്നേഹിക്കുന്ന എല്ലാ മക്കൾക്കും ഉള്ളതാണ്. എന്റെ ഈ എളിയ എഴുത്തിലൂടെ ഈ ലോകം അറിയണം എന്റെ അച്ഛനെ. ഇങ്ങനെ ഒരച്ഛനും ഈ ലോകത്ത് ഉണ്ടായിരുന്നുവെന്നും.... 🙏



ഒന്ന് 

 എന്തുകൊണ്ടാണ് പ്രണയം ഇത്രയേറെ മനോഹരമായത്?
 എന്തുകൊണ്ടാണ് പ്രണയത്തെ ആളുകൾ ഇത്രയേറെ സ്നേഹിക്കുന്നത്?
 എനിക്കും പ്രണയിക്കാൻ കഴിയുമോ?


 \"നീ ഇത് എവിടെയായിരുന്നു അന്വേഷിച്ച എനിക്ക് വയ്യാതായി. വാ വീട്ടിലേക്ക് അച്ഛമ്മ അന്വേഷിക്കുന്നുണ്ട്\"

 അവളുടെ ആ വാക്കുകളിൽ ഞാൻ ചെവി കോർത്തു.അവളെ തന്നെ ഞാൻ ഒറ്റനോക്കി. അമ്മ മരിക്കുമ്പോൾ എനിക്ക് 15 വയസും അവൾ 20 വയസ്സ്. അന്ന് ആ മനസ്സിന്റെ നീറ്റൽ എനിക്ക് കാണാൻ കഴിഞ്ഞില്ല. ആ പ്രായത്തിൽ ഞാൻ നിൽക്കുമ്പോൾ ആ വേദന എന്റെ മനസ്സിനെ കീറിമുറിക്കുന്നു. ഇതിനോടകം എത്ര തവണ എന്റെ മനസ്സ് മരിച്ചിരിക്കുന്നു.

 അവിടന്ന് വീട്ടിലേക്ക് നടന്നു... എന്റെ കുട്ടി ഉറങ്ങി എഴുന്നേറ്റു എന്നെ കാണാതെ കരഞ്ഞ് അവശതയായി.

\" നീ ഇത് എവിടെയായിരുന്നു. കൊച്ച് എഴുന്നേറ്റ് കരഞ്ഞ്  കരഞ്ഞ് അവശതയായി തെണ്ടി നടക്കുന്ന സ്വഭാവം നിർത്തിയിട്ടില്ല \".

 അച്ഛമ്മ ഭയങ്കര ഗൗരവത്തിലാണ്...

 ഇന്നെന്റെ വീട് നിശബ്ദമാണ്. ചീത്ത പറയാനും കഥ പറയാനും അമ്മയില്ല പാട്ടുപാടാനും കലാകാരന്റെ മഹത്വത്തെ പറ്റി പറയാനും ഇന്നും വീട്ടിൽ അച്ഛനില്ല. ഈ രണ്ടു നിശബ്ദതകളും  ഞങ്ങളുടെ ഉള്ളിൽ ഇനി മരിക്കുവോളം ഉണ്ടാകും

\" കാരണം അത് ഞങ്ങൾക്ക് വിധിച്ചതാണ്\"

 ആണെന്നാൽ കൂടിയും ആ പരിഹാസം ഏറ്റുവാങ്ങേണ്ടത്ണ്ട് 

 മുറ്റത്ത് ചെത്തിപ്പൂ വിരിഞ്ഞു നിൽക്കുന്നുണ്ട് നല്ല ചുമന്ന പൂവ് എന്നാലും ആ പൂക്കളൊക്കെയും പരസ്പരം എന്തോ പറയുന്നതുപോലെ.

\" എന്നിൽ ഉണ്ടായ തെറ്റിനെ പരിഹസിക്കുന്നതായിരിക്കും \"

 ആണെന്നാൽ കൂടിയും ആ പരിഹാസം ഏറ്റു വാങ്ങേണ്ടത് തന്നെയാണ് ഞാൻ. ഇന്നും എന്റെ നാട്ടിൽ ചിരിക്കുന്ന മുഖങ്ങൾ ഉണ്ടെങ്കിലും എല്ലാവരിലുമുണ്ട് കാവട്യം. അത് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അത് തിരിച്ചറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഇന്ന് ഞാൻ ഈ പരിഹാസം ഏറ്റുവാങ്ങേണ്ട വരില്ലായിരുന്നു.
 ജീവിതത്തിലെ ഏറ്റവും നല്ല സമയം ആയിരുന്നു ഞാൻ കളഞ്ഞത്. തഴുകിയെത്തുന്ന കാറ്റിനും ഉണ്ട് ഒരു പരിഹാസത്തിന്റെ മണം. വിരിഞ്ഞു നിൽക്കുന്ന പൂക്കൾക്കും ഉണ്ട് എന്നോട് പരിഹാസം. കനാലിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ ഓളങ്ങൾ പോലും എന്നെ പരിഹസിക്കുകയാണ്..
\" ഞാനെന്തൊരു മണ്ടിയാണ്\"

 എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറിയാണ് നടപ്പ്. ഒരുമാതിരി ശപിക്കപ്പെട്ട ജീവിതം എങ്കിലും ചിലരുടെ മനസ്സിൽ നിന്നെങ്കിലും മാഞ്ഞു പോയിട്ടുണ്ടാകണം.
 എന്തേ കാറ്റിനു വീശാൻ ഒരു മടി

 ഇരയുണ്ടെങ്കിൽ വിമർശിക്കുന്നവർക്ക് ഒരു ഹരമാണ് എന്നല്ലേ. സ്വന്തമല്ലാത്ത ആരെക്കുറിച്ചും എന്തും പറയുന്നത് മറ്റുള്ളവർക്ക് വളരെ സുഖമുള്ള കാര്യമാണ്. എന്തു പറയാൻ ഈ കാപട്യം നിറഞ്ഞ ലോകം എന്നെ ഇവിടെ വരെ എത്തിച്ചു.

മൂന്ന് 

 നേരം വെളുക്കും മുമ്പ് തന്നെ സൂര്യൻ ചുട്ടു പഴുതാൻ ഉദിക്കുന്നത്. എന്തൊരു ഭംഗിയാണ് സൂര്യനെ. ഇത്രയും അണിഞ്ഞൊരുങ്ങാൻ സൂര്യൻ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ? ഉണ്ടായിരിക്കും ഒരുപക്ഷേ ഇത്ര ഭംഗിയിൽ ഉദിച്ചു ഉയരുന്നത് ഭൂമിയെ കാണാൻ ആണെങ്കിലോ. അവളും സുന്ദരിയല്ലേ.
 പച്ചപ്പിന്റെ റാണി 

 നേരം ഏറി വരുംതോറും ഭൂമി നോക്കാത്തത് കൊണ്ടാണോ സൂര്യൻ ഇങ്ങനെ ചുട്ടു പഴുക്കുന്നത്. ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ അത് ദേഷ്യം ഒന്നും മാറി ശൂന്യമായ. കർട്ടനുകൾ മാറ്റിയപ്പോൾ ജനലിഴകളിലൂടെ എന്റെ കുട്ടിയെ സൂര്യൻ ചുംബിക്കുന്നു. ആ ചുംബനത്തിൽ സുഖിച്ചു കിടക്കുകയാണ് അവൾ. എന്തൊരു ഭാഗ്യവതിയാണ് അവൾ. സ്നേഹിക്കാനും കഥകൾ പറയാനും ഒരു അമ്മയും താലോഴിക്കാനും ഓമനിക്കാനും ഒരച്ഛനും.  എന്തുകൊണ്ടാണ് എന്റെ ഭർത്താവ് ഇവളെ ഇത്രയേറെ സ്നേഹിക്കുന്നത്

"ആഹ്, അത് അവളുടെ അച്ഛനല്ലേ"

 എന്റെ ജീവിതത്തിൽ അച്ഛനും അമ്മയ്ക്കും ശേഷം കാപട്യം ഇല്ലാത്ത സ്നേഹം അത് അദ്ദേഹത്തിന്റെതാണ് കാരണം ഞാൻ അദ്ദേഹത്തെ ഒരുപാട് സ്നേഹിക്കുന്നു.
 ആദ്യമൊക്കെ പരിഹാസം ഏറ്റവർക്ക് ഒരു ജീവിതം തന്നു. അങ്ങനെയല്ല എനിക്ക് വേണ്ടി അദ്ദേഹത്തിന്റെ പ്രണയം തന്നു അതിൽ ഞാൻ സന്തുഷ്ടയാണ്. ഉറക്കം എഴുന്നേറ്റ് അടുക്കളയിൽ എത്തി. എന്തയ്ഈ  അടുക്കള ഇത്ര ശൂന്യം.

"ആഹ്, അമ്മയില്ല"

 രണ്ടാളും ഇല്ലാതായപ്പോഴാണ് ആ ശൂന്യതയ്ക്ക് ഇത്രയും ആഴമുണ്ടെന്നറിഞ്ഞത്. ആ ശൂന്യത ഇല്ലാതാകുന്നത് ഭർതൃവീട്ടിലാണ്. കല്യാണത്തിന്റെ ആദ്യ നാളുകളിൽ എനിക്ക് നല്ല ഒരു ഭാര്യയാകാൻ കഴിയുമോ? നല്ലൊരു മരുമകളെക്കാൾ ഉപരി മകളാകാൻ കഴിയുമോ എന്നായിരുന്നു.
 ഇതിനു രണ്ടിനും ഉള്ള ഉത്തരം തരേണ്ടവർ അവരാണ് എന്നാലും നല്ലൊരു അമ്മയാകാൻ കഴിഞ്ഞതാണ് എന്റെ തോന്നൽ തോന്നൽ അല്ല അതാണ് യാഥാർത്ഥ്യം. ഒരു ഭാര്യയെക്കാൾ ഉപരി ഒരു കൂട്ടുകാരി ആകാൻ സാധിച്ചു 

നാല് 

 തിരിച്ചു ബര്‍ത്ത് ഭർത്തൃ വീട്ടിലേക്ക് പോകാൻ നേരമായി. തുണിയും സാധനങ്ങളും എടുത്ത് വച്ച് വീടിന്റെ പടിയിറങ്ങുമ്പോൾ മനസ്സുവല്ലാതെ വിമ്പുന്നുണ്ട് എന്തിനെന്നറിയാതെ. ഈ വീടിന്റെ ശൂന്യതയിൽ എവിടെയൊക്കെയോ അമ്മയും അച്ഛനും ഉണ്ട് എന്നാൽ അത് എനിക്ക് കയ്യെത്താത്ത ദൂരത്തിൽ ആണെന്ന് മാത്രം. ഞാനാ വീട്ടിൽ നിന്നും ഉറങ്ങിയാൽ അതിന് ഒരു ശമനം ഉണ്ടാകും.

 അപ്പോൾ അച്ഛമ്മ..?

 ഈ ജന്മം മൊത്തം എറിഞ്ഞു തീരാൻ ആവൃദ്ധം മനസ്സിന് ആ മകന്റെ വേർപാട് മതി. മക്കളായ ഞങ്ങളുടെ മനസ്സ് ഇത്രയേറെ പിടയ്ക്കുന്നുണ്ടെങ്കിൽ ആ പെറ്റമ്മയുടെ മനസ്സ് ഇതിനോടകം മരിച്ചിരിക്കുന്നു. വീട്ടിൽ നിന്നും ഇറങ്ങുമ്പോഴും അച്ഛമ്മയുടെ കണ്ണുകൾ നിറയല്ലേ എന്ന പ്രാർത്ഥനയാണ്. കാരണം, ആ കണ്ണുനീരിന് എന്നെ ആ ശൂന്യതയിൽ നിന്നും പോകാതിരിക്കാൻ പ്രേരിപ്പിക്കും.

 ഇനി അമ്മയ്ക്ക് വേദനിക്കാൻ ഇല്ല 
  •  "കൈപിടിച്ചിറക്കിയ ഭർത്താവും ഇല്ല കൈപിടിച്ച് വളർത്തിയ മകനുമില്ല "

അഞ്ച്


 വീട്ടിൽ നിന്നും വണ്ടി അകലംതോറും മനസ്സ് വല്ലാതെ വലിയുന്നു. കണ്ണിനെ ചതിച്ചു എന്റെ കണ്ണുനീരിനെ എന്തുകൊണ്ടാണ് എനിക്ക് അടക്കാൻ പറ്റാത്തത്.

അറിയില്ല...

 അവിടെ നിന്നുള്ള കാറ്റിന്റെ ഇടപഴകൽ എന്നെ ആശ്വസിപ്പിക്കുന്നത് പോലെ തോന്നി. പിന്നെയും പിന്നെയും ആരോട് അണയ്ക്കുന്ന പോലെ. ദൂരെ ദൂരെ കാഴ്ചകൾ അകലും തോറും ഓർമ്മകൾ മാറിമാറി പോകുന്നു. ചെറുതായി മഴ പെയ്യുന്നുണ്ട്. മഴ കാറ്റിനെ തള്ളി മാറ്റുന്നു.

 ട്യൂഷൻ കഴിഞ്ഞ കുട്ടികൾ മഴയത്ത് പോകുന്നു. കുറച്ചുപേർ കടകളിൽ കയറി നിന്ന് മഴ കുറയാനായി കാത്തുനിൽക്കുന്നു. കുറച്ചുപേർ മഴയെ വല്ലാതെ ആസ്വദിക്കുന്നുമുണ്ട്. ചിലർ മഴ കാറ്റിനെ പ്രണയിക്കും പോലെ പൂക്കൾ പൂമ്പാറ്റയെ പ്രണയിക്കും പോലെ പ്രണയം തമ്മിൽ കൈ മാറുന്നുമുണ്ട്.

" എന്താണ് പ്രണയം? "

 എല്ലാവരുടെ ജീവിതത്തിലും കാണും ഒരു പ്രണയം. അങ്ങനെ ഒരു പ്രണയകഥ എനിക്കുമുണ്ട്. അത് പ്രണയമായിരുന്നു അതോ കാപട്യമോ.... എല്ലാത്തിനും പുറമേ അറിവില്ലാത്ത പ്രായത്തിൽ ചെയ്ത ഒരു വികൃതി എന്ന കണക്കുകൂട്ടാൻ ആണ് എനിക്കിഷ്ടം.

ആറ് 

 തിരിച്ചു വീട്ടിലെത്തി വണ്ടിയിൽ നിന്നും ഇറങ്ങുമ്പോൾ ഓടി വന്ന അമ്മ കുഞ്ഞിനെ വാരി പുണർന്നു.

 അച്ഛമ്മയുടെ കുട്ടിയെ എവിടെപ്പോയിരുന്നു?

 ആ വാക്കുകളിൽ ഉണ്ടായിരുന്ന വാത്സല്യം....

 ചാമ്പക്കമ്പരം കാഴ്ച കൊതിപ്പിച്ചു നിൽക്കുവാണ്. മാവിൽ  പൂവ് കുത്തിയിട്ടുണ്ട് ഇത്തവണയും കായ്ക്കും.. ഈ മരങ്ങൾക്കും ചെടികൾക്കും എന്തോ എന്നോട് ചോദിക്കാനുണ്ട് എന്തായിരിക്കും...?

 അമ്മയോളം വരില്ലല്ലോ ഈ ഭൂമിയിൽ ഒന്നും. പണ്ട് വീട്ടിലെ ചാമ്പക്ക പറക്കാൻ ഞാനും പൊന്നുവും  തല്ലുകൂടും. അപ്പോൾ അമ്മ പറയും
     
 "ഞാനങ്ങ് വന്നാലുണ്ടല്ലോ എല്ലാം ഞാൻ തീറ്റിക്കും "

 പേടിച്ച് രണ്ടാളും മിണ്ടാതെ ചാമ്പക്ക പറിച്ചു കിട്ടിയതുകൊണ്ട് സന്തുഷ്ടരാകും. പിന്നീട് ചാമ്പക്കയോട്  കൊതി തോന്നിയത് ഗർഭിണിയായപ്പോൾ ആയിരുന്നു. എനിക്ക് പൊതുവേ പുള്ളിയോട് ആയിരുന്നു ഇഷ്ടം. മുടി ഇഷ്ടമാണെങ്കിൽ ആൺകുട്ടി ആയിരിക്കുമെന്ന്. എനിക്ക് പെൺകുട്ടിയെ ആണ് ഇഷ്ടം. എന്റെ കുഞ്ഞി രാജകുമാരി ആകാൻ ആണ് ഞാൻ കൊതിച്ചത്. ആ കൊതി ദൈവം വേരോടെ പിഴുത് തന്നു.

" അവൾ ഇന്ന് ജീവിതത്തിലെ ഏറ്റവും നല്ല നാളുകളിൽ ആണ്. കാരണം അവൾ തുടക്കം കുറിച്ചത് അമ്മയുടെ രാജകുമാരി ആയിട്ടാണ്  "

ഏഴ് 

 അച്ചായി മരിച്ചിട്ട് ഇന്ന് 40 ദിവസം അമ്മ മരിച്ചിട്ട് ഈ ഓണം വരുമ്പോൾ അഞ്ചു വർഷം. എത്ര പെട്ടെന്നാണ് അല്ലേ എല്ലാം സംഭവിച്ചത്. അമ്മയ്ക്ക് എന്റെ കുട്ടിയെ കാണാനുള്ള യോഗം ഇല്ലാതായി.പക്ഷേ അച്ഛന് എന്റെ കുട്ടിയെ കാണാൻ മാത്രമല്ല താലോലിക്കുവാനും കളിപ്പിക്കുവാനും പാട്ടുപാടി കൊടുക്കാനും പറ്റി.

 അച്ഛന്റെ മാതാപിതാക്കൾ പോലെ തന്നെയാണ് അമ്മയുടെയും അവർക്കും അവരുടെ മക്കളുടെ മക്കളാണ്. ആ മക്കൾ കുഞ്ഞുങ്ങളെ കൊടുക്കുന്നത് മറ്റൊരു കുടുംബത്തിന്റെ തലമുറയ്ക്ക് ആയിട്ടാണ് മാത്രം. അച്ഛന്റെ വീട്ടിൽ പെൺകുട്ടികൾ മാത്രമേ ഉള്ളൂ അവിടെ ഒരു ആൺ തരില്ല. ബർത്ത്വീട്ടിൽ ആൺകുട്ടികൾ അവിടെ പെൺകുട്ടിയില്ല. എനിക്ക് തന്നത് ഒരു രാജകുമാരിയെ... ഇനിയൊരു രാജകുമാരനെ തന്നാൽ കാണാൻ ആഗ്രഹിച്ച മനുഷ്യന് ഇനി കാണാനും കഴിയില്ല.

 എട്ട് 

അച്ഛന്റെ മോളാണ് ഞാൻ. അമ്മയുടെ മോളാണ് പൊന്നു. എപ്പോ വഴക്കിട്ടാലും പൊന്നു പറയും അച്ഛനോട്. 

 അച്ചായിക്ക് എന്നെക്കാൾ ഇഷ്ടം തുടുവിനോടല്ലേ അവളെ അച്ഛൻ ഒന്നും പറയില്ല

 ഇന്ന് വീട്ടിൽ ചർച്ചയില്ല വഴക്കില്ല പരിഭവമില്ല ഇന്നെല്ലാം ശൂന്യം 

ഒൻപത് 


എന്തൊരു ചൂടാണ് രാവിലെ തൊട്ട്. രാത്രിയായിട്ടും വെയിൽ പോയെന്നേയുള്ളൂ ചൂട് ഇപ്പോഴും ഉണ്ട്. കുളിച്ചിട്ട് കിടക്കാനായി ബാത്റൂമിൽ പോയി അവർ തുറന്നു. വെള്ളത്തുള്ളികൾ എന്നെ വട്ടം പിടിച്ചു. എന്തൊരു ആശ്വാസമാണ്. ഈ വെള്ളത്തുള്ളികൾ എന്റെ ശരീരത്തെ പ്രണയിക്കുന്നുണ്ടോ? എന്നെപ്പോലെ എത്ര ശരീരത്തെ ഈ വെള്ളത്തുള്ളികൾ പ്രണയിച്ചിട്ടുണ്ടാകും?
 പുറത്തു നല്ല തണുത്ത കാറ്റുണ്ട് എവിടെയോ നല്ല മഴ പെയ്യുന്നു.എന്നത്തേയും പോലെ ഫോണെടുത്ത് അച്ഛൻ എങ്ങനെഉണ്ടെന്നറിയാൻ വിളിക്കാൻ തുടങ്ങി. അപ്പോളോ ആരോ അടിച്ചു വീഴ്ത്തിയത് പോലെ. എന്റെ അച്ഛനെയാ?
 അച്ഛനെ ഭൂമിയിൽ നിന്നും വിട പറഞ്ഞിട്ട് ദിവസങ്ങളായി ഇപ്പോഴും ഉള്ളിൽ നിന്നും ഓർമ്മകൾ പോകാത്തത് കൊണ്ടാണോ ഞാനിന്നും ഓർത്തുകൊണ്ടിരിക്കുന്നത്. ഏതുനേരവും ആ വണ്ടിയിൽ കയറി നടപ്പായിരുന്നു. ഒരു നേരം വീട്ടിലിരിക്കില്ല. അമ്മയ്ക്ക് ശേഷം മറ്റൊരു കല്യാണം കഴിച്ചപ്പോൾ ഓർത്തു ഞാൻ ഇത്ര പെട്ടെന്ന് അച്ചയ്ക്ക് അമ്മയെ മറക്കാൻ സാധിച്ചു? എങ്ങനെയാണ് ഇത്ര പെട്ടെന്ന് മറ്റൊരു കല്യാണത്തെപ്പറ്റി ആലോചിക്കാൻ പോലും കഴിഞ്ഞത് 

ആഹ്!

" മനുഷ്യനല്ലേ മായും മറക്കും മരിക്കും "

 നമ്മൾ ചെയ്ത തിന്മകളെ മറന്നു നന്മകളെ ഓർക്കും. എന്നാലോ നമ്മളോട് ചെയ്ത നന്മകൾ മറന്ന് തിന്മകളെ ഓർക്കുന്നവനാണ് മനുഷ്യൻ.

പത്ത് 

 ചിന്തകൾ കാടുകയറുമ്പോഴാണ് മനുഷ്യൻ ഭ്രാന്തൻ ആകുന്നത് എന്നാൽ പ്രണയമോ? ഉള്ളവർക്ക് ലഹരിയും, ഇല്ലാത്തവർക്ക് കാത്തിരിപ്പും,ഉണ്ടായിരുന്നവർക്ക് വിരഹവും എന്താല്ലേ...

 എത്ര പെട്ടെന്നാണ് ചില ബന്ധങ്ങൾ ഒന്നുമല്ലാതായി തീരുന്നത് 

 ജീവിതത്തിൽ സന്തോഷമായിരിക്കാൻ വേണ്ടി രണ്ടുപേരെ ഒറ്റ ബന്ധം ആക്കുന്നതാണ് വിവാഹം. എത്ര പരിപൂർണ്ണമാണ്. അപൂർണ്ണതയെ കുറച്ചുകൂടി മനോഹരമാക്കുന്നത് അവരുടെ മക്കളാണ്. ഞങ്ങളിലെ പൂർണ്ണതയെ  ആസ്വദിക്കാൻ അച്ഛനും അമ്മയ്ക്കും കഴിഞ്ഞില്ല

" അതാണ് വിധി"

പതിനൊന്നു 


 ആകാശവും ഭൂമിയും ആണോ പ്രണയിക്കുന്നത്, മഴയും കാറ്റും ആണോ പ്രണയിക്കുന്നത്?

 പണ്ട് എന്റെ അമ്മ പറയും.

 ആകാശവും ഭൂമിയും പണ്ട് പ്രണയത്തിൽ ആയിരുന്നു. അവർ ഒന്നായിരുന്നു. ആ പച്ചപ്പിന്റെ റാണിയും ആകാശം വല്ലാതെ സ്നേഹിച്ചു. ഒരിക്കലും പിരിയാൻ പറ്റാത്ത വന്നു. ഈ പ്രണയത്തെ കുറിച്ച് അറിഞ്ഞ ആകാശത്തിന്റെ അമ്മ അവരെ രണ്ടാക്കി. ഭൂമിക്ക് കൈ എത്താത്ത വണ്ണം ആകാശത്തെ മാറ്റി നിർത്തി. ഇന്നും അവർ അകലങ്ങളിൽ ആണ്. ആ വേദനയാണ് അത്ര ആകാശം കരഞ്ഞു കലങ്ങി മഴയായി പെയ്യുന്നത്. എത്ര മനോഹരമാണ് ഈ പ്രണയം ഇന്നും കൂടിച്ചേരാത്ത പ്രണയം.

 ഞാനും പ്രണയിച്ചിരുന്നു അത് പ്രണയം ആയിരുന്നു...

 ആർക്കറിയാം...

ആഹ്...

 പറഞ്ഞിട്ട് കാര്യമില്ല ആദ്യം പോയത് അതിനേക്കാൾ നല്ലത് വരാനാണ് എന്നല്ലേ...


 ആ പ്രണയത്തെ ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല ഞാൻ എങ്കിലും ഓർത്തുപോകുന്നു. "എന്തുകൊണ്ടാണ് ഞാൻ ഒരു ടെസ്റ്റ് കഴിഞ്ഞ് വണ്ടി ഓടിക്കാൻ തീരുമാനിച്ചത് "

 ആർക്കറിയാം...


പത്തിരണ്ടു 


 എന്റെ സുന്ദരി ഇപ്പോൾ വാക്കറിൽ വീടും മൊത്തം കറങ്ങും എപ്പോഴും അച്ഛനെ അന്വേഷിച്ചു നടപ്പാണ്. പയ്യ പയ്യെ അവൾ ഇനി നടന്നു തുടങ്ങും പിന്നെ അവൾ ഓടിത്തുടങ്ങും അവളുടെ കളിയും ചിരിയും ഒരു പരിധിവരെ എന്നെ സങ്കടത്തിൽ നിന്നും അകറ്റും.. അവൾ ഉറങ്ങുമ്പോൾ നല്ല ഭംഗി  ആണ്. ഹിമ ചുമ്മാതെ നോക്കിയിരിക്കാൻ തോന്നും എന്നാലും ആ ഉറക്കത്തിൽ മാത്രമേ അവൾക്ക് ശാന്തതയുള്ള.


പതിമൂന്ന് 


 തട്ടി വിളിക്കും പോലെ ഒരു വിളി 

" ചിറ്റേ "

 എന്റെ സ്വർണമിയെ തന്നെ ഞാൻ ഒറ്റനോക്കി അവളുടെ മുല്ല മുട്ട് പോലുള്ള പല്ലുകൾ കൊണ്ട് ഒരു പുഞ്ചിരി. ആ പുഞ്ചിരിയുടെ കൂടെ ആ കാറ്റ് എന്നെ വല്ലാതെ തഴുകി.

 ഇന്ന് അമ്മയും അച്ഛനും ഉണ്ടായിരുന്നെങ്കിൽ ഈ മക്കൾക്കിടയിൽ കിടന്നു കളിച്ചു രസിച്ചേനെ. എന്തോ അതിനുള്ള ഭാഗ്യം എന്റെ സ്വർണമിക്കു സുന്ദരിക്കുമില്ല.


 അറിവാകുന്ന കാലത്ത് അവർക്ക് ഞങ്ങൾ പറഞ്ഞു കൊടുക്കുന്നതാണ് അവരുടെ അച്ചാച്ചനും അമ്മാമ്മയും.ആ ഭാവനയെ നന്നായി തന്നെ പറഞ്ഞു കൊടുക്കാനാണ് എനിക്കിഷ്ടം.അവർ എന്തായിരുന്നു എന്നും എങ്ങനെയായിരുന്നു എന്ന. ആ വർണ്ണനയിൽ  അവർക്ക് തോന്നണം. അവർ ഇന്നുണ്ടായിരുന്നു എങ്കിൽ  എന്ന്.

പതിനല് 

 ആശുപത്രിയിൽ കാശ് കിട്ടണം എന്ത് ചെയ്യും?

 അറിയില്ല...
 ഒന്നും ഉണ്ടാക്കി വെച്ചിട്ടുമില്ല 2 ലക്ഷത്തിൽ ചിലർ അടയ്ക്കാനും ഉണ്ട്. എങ്ങനെ അടയ്ക്കും എന്ന് അറിയില്ല 

 ജോലിക്ക് പോയാലോ..?

 ഇത്രയും കാശ് കൊടുക്കാൻ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഹോസ്പിറ്റലിൽ ആളുകൾ അച്ഛന്റെ ബോഡി വിട്ടു തന്നത് 

 അതിൽ എന്തെങ്കിലും രഹസ്യം ഒളിഞ്ഞിരിക്കുന്നു ഉണ്ടാകുമോ?


പതിനഞ്ച്

 അവസാനമായി എന്നെ ദൈവം അച്ഛനൊപ്പം ഹോസ്പിറ്റലിൽ വിട്ട് അയക്കാൻ നിശ്ചയിച്ചു എന്നെ കണ്ട് കണ്ണടയ്ക്കാൻ ആയിരു നോ.
 അവസാനമായപ്പോഴേക്കും ഭക്ഷണം ഒന്നും വേണ്ടാതായി അച്ചായിക്ക്. ആദ്യത്തെ കീമോ കഴിഞ്ഞപ്പോഴേക്കും ഒന്ന് ഉഷാറായി. അന്നാ മുഖത്തിന് എന്തെന്നില്ലാത്ത പ്രസന്നത ആയിരുന്നു. ആ മുഖത്തെ വെളിച്ചം എല്ലാവരിലും ഒരു പ്രതീക്ഷ തന്നു. അന്ന് രാത്രി ഒക്കെ ശരീരം മൊത്തം വേദനയായിരുന്നു.

" നമുക്ക് ആ പാട്ടു പട്ടി അങ്ങ് വിൽക്കാം അച്ഛ, ആശുപത്രിയിൽ പൈസ വേണ്ടേ?

 ഒരു നീണ്ട നെടുവീർപ്പിന് ശേഷം ഒരു നിശബ്ദത. എന്റെ കാറ്റൊന്നും വീശാത്തത്. ഒന്നും ചെലക്കാത്തത് എന്തേ ഈ കനാൽ പോലും നിശബ്ദം ആയത്. ആ നിശബ്ദതയിൽ താഴ്ന്ന ശബ്ദം

" അച്ചായി ഒരുപാട് ആഗ്രഹിച്ചും വാങ്ങിയതല്ലേ മോനെ "

 ശരിയാണ്....

 കാരണം പാട്ടുകൾ അച്ഛന് ഒരു ഹരം ആയിരുന്നു. ഒരു പാട്ടുപാടുമ്പോൾ അതിൽ ചേർന്ന് അലിഞ്ഞു പാടണം എന്നാലേ ആ പാട്ടിനെ ആരാധകർക്കും പാടുന്ന സ്വരത്തിനും ആ പാട്ടിനെ സ്വീകരിക്കാൻ പറ്റു.  
 

 ഞാൻ ചോദിച്ച ചോദ്യത്തിന് പ്രകൃതി പോലും മൗനമായെങ്കിൽ അച്ഛനാ പാട്ടുപെട്ടിയെ അത്രത്തോളം സ്നേഹിച്ചിരുന്നു. ആ സ്നേഹത്തിൽ ഒരു പങ്ക് പ്രകൃതിക്കും ഉണ്ടെന്ന് സാരം. അച്ഛന്റെ പാട്ടുകളെ അത്രയേറെ അവരും സ്നേഹിച്ചിരുന്നു.


പതിനാറ്

 എന്റെ അച്ഛൻ പാട്ടിനെ ഇങ്ങനെ പ്രണയിച്ചു. പാട്ടിൽ വസന്തം വിരിച്ച് ഹൃദയം കീഴടക്കുന്ന ശബ്ദ വിസ്മയം അല്ല ഗായകർ. സംഗീതം സ്വാന്തനമാണ് മുറിവേറ്റ ഹൃദയങ്ങൾക്ക്. ഇഷ്ടപ്പെടുന്നവർക്ക് ലഹരിയും. ആ ലഹരി അച്ഛനെ കീഴ്പ്പെടുത്തിയിരിക്കണം.

 ഏറ്റവും ഇഷ്ടപ്പെട്ട ഗാനം

" ചന്ദനത്തിൽ കടഞ്ഞെടുത്ത ഒരു സുന്ദരി ശില്പം ", ഇഷ്ടഗായകൻ ജയചന്ദ്രൻ 


പതിനേഴ് 


 വേദന സഹിക്കവയ്യാതെ മരണത്തെ അച്ഛൻ തന്നെ വിളിച്ചു വരുത്തിയത് ആയിരിക്കും.

 ന്റെ  അച്ചേ,
 നിങ്ങള് ഇവിടുന്ന് പോയിട്ട് ഇന്ന് 40 ദിവസം ആകുന്നു അച്ഛൻ ഇല്ലാത്ത ആദ്യത്തെ വിഷുവും കടന്നുപോയി നിങ്ങൾ അവിടെ എങ്ങനെയാ ഒറ്റയ്ക്ക് എന്റെ അച്ഛന് പേടിയല്ലേ.


 എന്റെ മനസ്സിൽ ഞാൻ മന്ത്രിച്ചു,

 ഞങ്ങളെ വിട്ടു പോയെന്ന് അറിഞ്ഞപ്പോഴും പൊന്നു എന്നോട് ചോദിച്ചു 

" നമുക്കു മാത്രം എന്താ ഇങ്ങനെ അച്ഛനുമില്ല അമ്മയും ഇല്ല "

 ആ ചോദിച്ച എനിക്ക് മറുപടിയുണ്ടായിരുന്നില്ല. കാരണം അതിനിനി ഒരിക്കലും ഉത്തരമില്ല. ആ ചോദ്യം മരിച്ചിരിക്കുന്നു.


പതിനെട്ട്

 വെള്ള പതച്ച ശരീരം വീടിന്റെ ഉമ്മറത്ത് കിടക്കുമ്പോഴും ആ ചുണ്ടിലെ പുഞ്ചിരി ഞാൻ ശ്രദ്ധിച്ചിരുന്നു. വീട്ടിലേക്ക് കയറ്റുമ്പോഴും ആ പ്രകൃതി പോലും നിശബ്ദമായി. കാറ്റിനു പോലും ദിശ തെറ്റി.അല്ലെങ്കിൽ അവർക്കു മനസ്സിലാക്കണം അവർ സ്നേഹിച്ച ഗാനഗന്ധർവൻ മണ്ണിലേക്ക് അലിഞ്ഞുചേരാൻ നേരമായിരിക്കുന്നു എന്ന്.

" സ്നേഹിച്ചവർക്ക് എല്ലാം ചെറുപുഞ്ചിരിയോടെ വിട നൽകി "

 ഏകാന്തത അനുഭവിച്ച ആശുപത്രി വരാന്തയിൽ ഇനിയും പ്രതീക്ഷിച്ചതിന് അർത്ഥം ഇല്ലെന്ന് അറിഞ്ഞപ്പോൾ ഇതിനോടകം മനസ്സ് മരിച്ചിരിക്കുന്നു.

  •  "അന്നത്തെ ജിത്തുവിന്റെ കണ്ണുനീരിന് ഒരുപാട് കഥകൾ പറയാനുണ്ട്. കാരണം ആ മനസ്സിൽ മാമന്റെ സ്ഥാനം വളരെ വലുതായിരുന്നു. ആ കരച്ചിലിൽ അവനെ ആരും ആശ്വസിപ്പിച്ചില്ല.കാരണം മറ്റാർക്കും ആശ്വസിപ്പിക്കാൻ കഴിയുകയുമില്ല. ആ വേദന അവൻ കരഞ്ഞു തന്നെ തീർക്കണം. എന്നതായിരിക്കും വിധി "
 അവസാനമായി വീട്ടിൽ വന്നിട്ടും സ്നേഹിച്ചവരെ ഒന്ന് കാണാൻ കഴിഞ്ഞില്ല. എന്നാൽ മറ്റെല്ലാവർക്കും കാണാനും സാധിച്ചു. വേദന കൂടിയ നേരങ്ങളിൽ മനസ്സ് കൈവിട്ടപ്പോൾ ഗതികിട്ടും മരണത്തെ സ്നേഹിച്ചിരിക്കണം. അവസാനം മുത്തം കൊടുക്കുമ്പോഴും ആ ശരീരം ആകെ തണുത്തിരുന്നു. എന്തോ പറയാനായി ആ ചുണ്ടുകൾ വിതുമ്പുന്നത് പോലെ.

" ചതിച്ചു... എന്റെ കണ്ണുനീരുകൾ എന്നെ ചതിച്ചിരിക്കുന്നു. എന്തേ ഈ വരികൾ എഴുതുമ്പോൾ എന്റെ കണ്ണുനീര് കണ്ണുകളെ ചതിക്കുന്നു എന്റെ കണ്ണുകളെ ഈറൻ അണിയിക്കുന്നു  "
 അറിയില്ല....

പത്തൊമ്പത് 

 ആശുപത്രിയിൽ ക്യാഷ് അടയ്ക്കാനായി എന്തുചെയ്യണമെന്ന് ഒരു പിടിയും ഇല്ല. അവസാനം പാട്ടുപെട്ട് വിൽക്കാൻ തീരുമാനിച്ചു. തീരുമാനമെടുത്തെങ്കിലും എന്തേ എന്റെ  മനസ്സ് ഇതിനു സമ്മതിക്കാത്ത.50000 രൂപയ്ക്ക് എടുക്കാൻ ആളുണ്ട് അതിൽ കൂടുതൽകിട്ടില്ലെന്ന് സാരം.നാളെ ആളു വരും എടുക്കാൻ മനസ്സില്ല മനസ്സോടെ ഞാൻ പറഞ്ഞു ശരി.... അന്ന് രാത്രി എന്തേ ഭക്ഷണം എടുത്തിട്ട് എനിക്ക് ഇറങ്ങുന്നുണ്ടായിരുന്നില്ല. രാവിലെ 9 മണി ആയപ്പോൾ അവര് വന്നു. ഓരോന്നോരോന്നായി എടുത്തു വച്ചു. ആ വണ്ടി വീട്ടിൽ നിന്നും അകലംതോറും സങ്കടം സഹിക്കാൻ വയ്യാതായി.എന്തേ ഞാൻ ഇങ്ങനെ കരയുന്നു. ചിലപ്പോൾ ആ ആത്മാവ് കരഞ്ഞ് അവശനായിരിക്കണം.ചങ്കുപൊട്ടി കരഞ്ഞിരിക്കണം. പ്രകൃതിയുടെ സ്വന്തം ഗാനഗന്ധർവനെ ഇപ്പോൾ അവർക്ക് പൂർണമായി നഷ്ടപ്പെട്ടിരിക്കുന്നു. അവയെല്ലാം ഇന്ന് മറ്റാർക്കോ സ്വന്തം. പൈസയും കൊണ്ട് ആശുപത്രിയുടെ ചവിട്ടുപടികൾ കയറുമ്പോഴും മനസ്സ് വല്ലാതെ വിങ്ങുന്നു. പുറമേ ചിരിക്കുന്ന പലരുടെയും മനസ്സ് എരിയുന്ന കനലുകളാണ്.

 ഞാൻ ഒന്ന് ഇരുന്നു...

 എന്തേ ഈ ആശുപത്രി വരാന്തകൾ മൗനം പാലിക്കുന്നു. ഓരോ ഫ്ലോർ എത്തുമ്പോഴും എന്റെ നെഞ്ച് പിടയുന്നു.അച്ഛൻ എന്റെ കൂടെയുണ്ടെന്നാണോ ഈ മൗനം പറയുന്നത്. എങ്ങനെ ഉണ്ടാകാതിരിക്കും അതിന്റെ പ്രാണനെ വിറ്റ കാശ് അല്ലേ കൊണ്ടുപോയത്.


ഇരുപത് 

 ഇന്ന് വീടിനടുത്ത് ഒരു മരണം ഉണ്ടായിരുന്നു അച്ഛന്റെ വക ചെറിയൊരു ബന്ധം.സാഗർ (26) അറ്റാക്ക് ആയിരുന്നത്രേ 

" ഈ കൊച്ചു പ്രായത്തിലോ?"

 എനിക്കറിയില്ല.... വെള്ളച്ച ശരീരം താങ്ങി വീട്ടുമുറ്റത്ത് എത്തിയപ്പോൾ ആ അമ്മയുടെ നിലവിളി 

"ന്റെ  ഉണ്ണിയെ.."

 ആ വിളി എന്നെ വല്ലാതെ പിടിച്ചുലക്കി. ആ മകന്റെ വേർപാട് ആ അമ്മയ്ക്ക് ആഴത്തിലുള്ള മുറിവ് ഉണ്ടാക്കിയിരിക്കുന്നു. ഈ ജന്മം ഓർത്ത് ഉരുകൻ ദൈവം കൊടുത്ത സമ്മാനം. എന്താണ് നീ ഇത്ര ക്രൂരൻ ആകുന്നത്. ഈ യുഗം എന്നും കൈത്താങ്ങ് ആകേണ്ട ആൺതരിയെ  നീ എന്തിന് തിരിച്ചുവിളിച്ചു. കൊതി തീരും മുൻപ് തിരിച്ചെടുക്കാൻ ആയിരുന്നെങ്കിൽ ആ സൗഭാഗ്യം നീ എന്തിനാ അമ്മയ്ക്ക് നൽകി.

 എന്റെ വീട്ടിലെ പോലെ തന്നെ അഞ്ചുദിവസം കഴിയുമ്പോൾ ആളൊഴിയും എല്ലാവരെയും യാത്ര പറഞ്ഞാലും ആ അമ്മയോടും എന്റെ അച്ഛമ്മയോടും പറയാനായി ബാക്കി വെച്ചത് 

" നീ ഒരാളെ അഗാധമായി സ്നേഹിക്കുന്നു എങ്കിൽ അത്രത്തോളം വേദന സഹിക്കാൻ നിന്റെ മനസ്സിനെ നീ പ്രാപ്തനാക്കുക "


ഇരുപതിയൊന്ന് 


 ഭാവിയിൽ സംഭവിക്കാൻ പോകുന്നത് മനുഷ്യന് മുൻകൂട്ടി കാണാൻ കഴിയുമായിരുന്നെങ്കിൽ പകുതിയിലേറെ പേരും ഇന്ന് ആത്മഹത്യ ചെയ്യുകയോ ഭ്രാന്തനായി മാറുകയോ ചെയ്തേനെ. കാരണം ജീവിതത്തിലെ സൗന്ദര്യം അതിന്റെ അപ്രവചനതയിലാണ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അച്ഛന്റെ 40. അതായത് സ്നേഹിച്ചവർക്കും വെറുത്തവർക്കും എല്ലാവർക്കും ഭൂമിയിൽ നിന്നും വിട പറഞ്ഞ 40 ദിനങ്ങൾ 

" എന്താല്ലേ... എത്ര പെട്ടെന്നാണ് ദിവസങ്ങൾ കടന്നുപോയത്  "


 ഒറ്റയ്ക്ക് കിടക്കാൻ പേടിയായിരുന്ന എന്റെ അച്ഛൻ മുറ്റത്തെ മാവിൻ കൊമ്പിൽ അഞ്ചു ദിവസം ഒറ്റയ്ക്കായിരുന്നു. ഇനി എന്നും കൂട്ടിനായി അമ്മയും.നാല്പതാം ദിവസം അച്ഛന്റെ ഓർമ്മയ്ക്കായി എല്ലാവരും വന്നപ്പോൾ ഞങ്ങളുടെ കൂടെ ഇരിക്കാനും പാട്ടുകൾ പാടാനും അച്ഛന് കഴിഞ്ഞില്ല. ഈ നിമിഷം വരെ അച്ഛനെ ഓർക്കാത്ത നേരങ്ങളില്ല ഞായറാഴ്ച 40 ന് ഞങ്ങൾ ശനിയാഴ്ച വീട്ടിലെത്തി നല്ല മഴയായിരുന്നു.

" പണ്ട് ചൂടുകുരു മാറാൻ അമ്മ മഴയെത്തുറക്കും തലയിൽ ഒരു കവറും ഇട്ടു ഞാനും പൊന്നുവും അമ്മയും അച്ഛനും. എന്ത് രസമായിരുന്നു ആ കാലം. ഓർമ്മകളിലേക്ക് അകന്നു പോകുമ്പോഴേക്കും മഴ കുറഞ്ഞിരുന്നു. സുന്ദരി നല്ല ഉറക്കത്തിലാണ്മ.ഴത്തുള്ളികൾ എല്ലാം ഇലകളെ പ്രണയിക്കുന്നു. മുറ്റത്ത് ഷീറ്റിൽ നിന്നും ചാടുന്ന വെള്ളം തട്ടി മുറ്റത്ത് കുഴിയായി ഇരിക്കുന്നു. ചാറ്റൽ മഴയുണ്ട്.... ചിന്തകൾ കാട് കയറു മുൻപ്.

" തുടച്ചിയെ.... എപ്പഴാ വന്നേ... "


 അത് ഇച്ചു കുട്ടൻ ആയിരുന്നു. ആ ചാറ്റൽ മഴയും നനഞ്ഞു വീട്ടിലേക്ക് വന്നത്. വായി തോരാതെ അവൻ സംസാരിക്കും. അവന്റെ വിശേഷങ്ങൾക്ക് ഒരു അവസാനം ഉണ്ടായിരുന്നില്ല. അവന്റെ ചിരിക്ക് ഒടുക്കം ഉണ്ടായിരുന്നില്ല. അവനിപ്പോൾ ജീവിതത്തിലെ ഏറ്റവും സന്തോഷം ആയ പ്രായത്തിലാണ് 

" ബാല്യം"

 ബാല്യത്തിലെ ഓർമ്മകൾ മനസ്സിൽ നിന്നും മായാത്ത ഒരു മനുഷ്യൻ ഉണ്ടാകില്ല.



ഇരുപത്തിരണ്ട് 


" ബാല്യകാലമാണ് സ്വർഗം. തകർന്ന മനസ്സിനെക്കാൾ എത്രയോ മനോഹരമാണ് മുറിഞ്ഞ കാൽമുട്ടുകൾ"

 കനാലിൽ കുളിക്കുന്നത് വളരെ ഇഷ്ടമായിരുന്നുഎനിക്ക്.എന്നാ അത് അമ്മയ്ക്ക് തീരെ ഇഷ്ടമല്ലായിരുന്നു.എന്നാലും കാണാതെ ഒക്കെ ഞാൻ പോകും. പൊന്നൂന് പേടിയായിരുന്നു എന്നാലും മീൻ പിടിക്കാൻ എന്ന് പറഞ്ഞ് ഞങ്ങൾ പോകും. എന്തൊരു ഭംഗിയാണ് ഈ കനാലിന്റെ ഓളങ്ങളെ കാണാൻ.മീൻപിടുത്തത്തിന്റെ പേരിൽ കനാലിലെ കുളിയും കഴിഞ്ഞു വന്ന് പൊന്നു അമ്മയോട് പറയും.

" ഈ തുടു എന്നെ ഉന്തിയിട്ടതാണ് "


 ചുരുക്കത്തിൽ തമ്മിൽത്തല്ല് കൂടി എന്നർത്ഥം. അത് ഞങ്ങൾക്കിടയിൽ പുത്തിരയുള്ള കാര്യമല്ലാത്ത അതുകൊണ്ടുതന്നെ അത് തള്ളിക്കളയാറാണ്പതിവ്. എന്നാൽ ഇന്ന് ഇത്രയ്ക്കും സ്നേഹവും ഉത്തരവാദിത്വവുമുള്ള കൂടപ്പിറപ്പുകൾ  വേറെ ഉണ്ടാകില്ല. എല്ലാ തരികിടയ്ക്ക് പുറകിലും ഓരോ നുണയുണ്ടായിരുന്നു. അന്നത്തെ പേടിയിൽ നിന്നുമുള്ള നുണകൾക്കൊക്കെയും ഇന്ന് ഓർക്കാൻ ഒരു രസമാണ്. അന്ന് തമ്മിൽ കൂടി നടന്ന പ്രായത്തിൽ വല്ല യൂട്യൂബ് ചാനലും തുടങ്ങിയിരുന്നുവെങ്കിൽ ഇന്ന് ഞങ്ങളും സെലിബ്രിറ്റിസ് ആയേനെ. 😂


" ഞാൻ ഓന്തും  പൊന്നു അരണയുമാണ്. വർണ്ണനക്കാരിയായ ഞാൻ ഇടയ്ക്ക് നിറം മാറുകയും. വകതിരിവില്ലാത്ത ആ മന്ദബുദ്ധി അത് മറന്നു പോവുകയും ചെയ്യും  "

 ഇന്നെന്റെ വീടിന്റെ വഴിനിറയെ പുല്ലും എത്തിയിരിക്കുന്നു. വഴിയിലേക്ക് ഇറങ്ങിയാൽ കനാല് കാണാം. ആ ഭംഗിയൊക്കെയും പോയിരിക്കുന്നു .
 ഈ ശൂന്യത എന്റെ തോന്നലാണോ?
 ഇനിയെന്നാണ് ഈ ശൂന്യതയിൽ നിന്നൊരു മോചനം. അമ്മ മരിച്ചപ്പോൾ ഈ ശൂന്യത എന്നെ അലട്ടിയിരുന്നില്ല. ഇന്ന് രണ്ടാളും ഇല്ലാത്തതുകൊണ്ട് ആകാം. ഈശൂന്യതയ്ക്ക് ഇത്രയും ആഴം.

" ഇന്നീ ശൂന്യത ഒക്കെയും എനിക്ക് വെല്ലുവിളികളാണ്. വെല്ലുവിളികളാണ് ജീവിതത്തെ ആവേശപൂർണ്ണമാക്കുന്നത്  അതേ വെല്ലുവിളികളെ മറികടക്കുമ്പോൾ അല്ലേ ജീവിതം അർത്ഥപൂർണ്ണം ആകുന്നതും"


ഇരുപതിമൂന്ന് 


 ഇന്നെന്റെ മനസ്സിൽ അച്ഛൻ ഒരു ഓർമ്മയാണ്. വള്ളി പൊട്ടിയാൽ പറന്നഗന്നൊരു പട്ടം പോലെ. എന്തിനും ഏതിനും തണലായിരുന്ന ആ മരം കടപുഴകി വീണതിൽ പിന്നെയാണ് ഞാൻ വേനൽ എന്തെന്നറിഞ്ഞത്. ചുട്ടുപൊള്ളുന്ന വെയിലേറ്റ് തണലേകിയ മരം. ഒരു നോട്ടം കൊണ്ട് ശാസിക്കുകയും ലാളിക്കുകയും ചെയ്യുന്ന മഹാത്ഭുതം ആയിരുന്നു. അച്ഛൻ എന്നത് പെൺമക്കൾക്ക് ഒരു സ്വകാര്യ അഹങ്കാരം ആയിരുന്നു. അച്ഛനെന്ന വൻമരം നിറഞ്ഞതിൽ പിന്നെ നെടുമ്പാശ്ശേരിയിൽ നിന്നും രമേശൻ മാമൻ വരുമ്പോഴാണ് ആ പെരുമഴയ്ക്ക് ഒരു ശമനം ഉണ്ടാകുന്നത്. അച്ഛൻ എന്ന മഹാസാഗരത്തെ അത്രയേറെ ഉന്നതയിലും അമൂല്യതയിലും സൃഷ്ടിച്ച ആൽമരം. വീട്ടിൽ എന്തു പരിപാടിക്ക് എത്തിയാലും ഞങ്ങൾ ആരും മറ്റെവിടെയും മാമനെ തപ്പാറില്ല. കാരണം മാമൻ ഒരു കലവറക്കാരനാണ്. പാചകത്തിന്റെ ഇടയിലും വരാത്തവരെ അന്വേഷിക്കുകയും വരുന്നവരോട് മാന്യതയിൽ സംസാരിക്കുകയും. എന്നാലോ, അതിനിടയിൽ, ഭർത്താവ്, അച്ഛൻ, അച്ചാച്ചൻ, മാമൻ, എന്നിങ്ങനെയുള്ള തന്റെ കഥാപാത്രങ്ങളുടെ ഉത്തരവാദിത്വം മറക്കുന്നുമില്ല. ഒരുതരത്തിൽ പറഞ്ഞാൽ ആ അച്ഛന്റെ മക്കളും ഭാഗ്യവാന്മാർ തന്നെയാണ്. ആ മനസ്സിനെ വേദനിപ്പിക്കാതിരിക്കണം. ആ പുണ്യ മഹത്വം മനസ്സിലാക്കാതെ പോകരുത് കാരണം.


" കണ്ണില്ലാത്തവനെ കണ്ണിന്റെ വിലയറിയൂ... "




ഇരുപതിനാൽ 


 അച്ചായിക്ക് ക്യാൻസർ ആയിരുന്നു എന്ന് എല്ലാവരും അറിഞ്ഞു വരുന്നതേയുള്ളൂ.

" മരിച്ചപ്പോഴോ....? "

" മരിച്ചെന്നു കഴിഞ്ഞ നാൾ കൂടെ കണ്ടതേയുള്ളൂ.... "

 എന്താല്ലേ... മനുഷ്യന്റെ കാര്യം അത്രയേ ഉള്ളൂ എന്ന് സാരം. ക്യാൻസർ എന്ന വിഷമം അച്ചനെ വല്ലാതെ തളർത്തിയിരുന്നു. കേട്ടറിഞ്ഞു ഓരോരുത്തർ വരുമ്പോൾ നിസ്സഹായനായിരിക്കുന്ന എന്റെ അച്ഛനെ ഞാൻ കണ്ടിരുന്നു. ആ കണ്ണുകൾ ഒന്നും നിറഞ്ഞിരുന്നില്ല. കാരണം പൂർണ്ണമായും മരണത്തിനൊപ്പം മടങ്ങാൻ മനസ്സുകൊണ്ട് തയ്യാറെടുത്തിരിക്കുന്നു. യാതൊരു നിയന്ത്രണവും ഇല്ലാതെ പെറ്റു പെരുക്കുന്ന ശരീരകോശങ്ങൾ ആണത്ര ക്യാൻസർ എന്ന് പറയുന്നത്. ഏറ്റവും വിഷമം എന്തെന്നാൽ, ചികിത്സിക്കാനുള്ള സമയം കൂടിയും ദൈവം ഞങ്ങൾക്ക് തന്നില്ല എന്തെന്നാൽ കൂടിയും എല്ലാവരും പറയും പോലെ.

 "ഒരുപാട് വേദനയൊന്നും തിന്നേണ്ടി വന്നില്ലല്ലോ മക്കളെ ആ ജീവിതത്തിൽ അച്ഛൻ ചെയ്ത ഏതോ പുണ്യം "

 കിടന്നു നരയ്ക്കേണ്ടയും വന്നില്ല.

 നരകിനോ... എന്റെ അച്ഛനോ..

വീടും പറമ്പും വിറ്റാണെങ്കിലും ആ മനുഷ്യനെ നല്ല ചികിത്സ നൽകി നോക്കിയേനെ. എന്നാൽ അതിനുള്ള സാവകാശം ദൈവം നൽകിയില്ല. ആ രോഗം എന്റെ അച്ഛനെ കാർന്ന് തിന്നു . അവസാനം രക്തം കയറ്റാൻ ആശുപത്രിയിൽ കൊണ്ടുവന്ന അന്ന് ചേർത്തുനിർത്തി ഒരു മുത്തം തന്നു.


" അറിഞ്ഞിരുന്നില്ല അച്ഛ.മൊത്തം എനിക്ക് ജീവിതകാലം മുഴുവൻ ഓർക്കാൻ ഉള്ളതാണെന്ന്"
 
 എന്തേ ഈ വരികൾ എഴുതുമ്പോൾ എന്റെ കൺപീലികളെ കണ്ണുനീർ നനയ്ക്കുന്നു.  ആ കണ്ണുനീർ എന്റെ കവിളുകളെ തലോടുന്നു. മരണത്തെ നേരത്തെ അറിഞ്ഞിരുന്നില്ല.അവസാനമായി മുഖവും ശരീരവും തുടച്ച ആ തോർത്ത് ഇന്നും ഞാൻ ഒരു നിധി പോലെ സൂക്ഷിക്കുന്നുണ്ട്. കാരണം, അതിനെ എന്റെ അച്ഛന്റെ മണമാണ് അത് മണക്കുമ്പോൾ എന്റെ അടുത്ത് ഉണ്ടെന്ന് തോന്നലാണ്.


ഇരുപത്തി അഞ്ച്


 അവസാനമായി എന്റെ അച്ഛൻ അനങ്ങുന്നത് കാണുന്നത് കളമശ്ശേരിയിൽ നിന്നും രാജഗിരിയിലേക്ക് കൊണ്ടുപോകുമ്പോൾ ആംബുലൻസിന്റെ അകത്താണ്. ശ്വാസം കിട്ടാതെ ഓക്സിജൻ മാസ്ക് വച്ച് മരണവെപ്രാളപ്പെടുന്ന എന്റെ അച്ഛന്റെ മുഖം ഇന്നും എന്റെ മനസ്സിലെ അണയാത്ത കനലാണ്. പിറ്റേന്ന് രാജഗിരിയുടെ പടികൾ കയറുമ്പോൾ ഉള്ളിൽ ഭയങ്കര അലച്ചിൽ ആയിരുന്നു. അച്ഛനെ കാണാൻ ഞങ്ങൾ വന്നിട്ടുണ്ടെന്ന് വിവരം ഡോക്ടർക്ക് ലഭിച്ചു ഞങ്ങൾ അകത്തേക്ക് കയറി. ഞാനും, മാളുവും, ശരണ്യയും, പൊന്നു 




 എത്ര സുന്ദരനായിരുന്നെന്നോ എന്റെ അച്ഛൻ.അത്രയ്ക്കും ഭംഗിയിൽ ഇതിനു മുമ്പ് ഞാൻ കണ്ടിട്ടേയില്ല....!
 പ്രതീക്ഷകൾ ഒക്കെയും തീർന്നിരിക്കുന്നു നിമിഷങ്ങൾക്കകം അച്ഛൻ മരിക്കും. അതറിഞ്ഞ് നിമിഷം മുതൽ പുറകിലേക്കുള്ള കാലങ്ങൾ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം പോലെ എന്റെ ഉള്ളിലൂടെ ഒന്ന് പറഞ്ഞു. പിന്നെ ഞാൻ വിഷ്ണു ചേട്ടായുടെ ശരീരത്തിലേക്ക് ചാഞ്ഞു. ഇനിയില്ല. അച്ഛൻ എന്ന വൻമരം തീർന്നിരിക്കുന്നു. ആ മരം കടപുഴകി വീണിരിക്കുന്നു. ഭൂമിയിലെ ജീവിതം തീർന്നിരിക്കുന്നു. അമ്മയുമില്ല അച്ഛനും ഇല്ല.


ഇരുപതിയാറ് 


" പ്രിയപ്പെട്ടവരെ എല്ലാം എന്നിൽ നിന്നും അകറ്റി ദൈവം എന്നെ പറ്റിച്ചപ്പോൾ ഉള്ളതുകൊണ്ട് ഞാൻ സന്തുഷ്ടയാണെന്ന് കാട്ടി ദൈവത്തെ ഞാൻ പറ്റിച്ചു. ഇന്ന് അതേ ദൈവം ആ സന്തുഷ്ടതയെ തിരിച്ചു വിളിച്ചു വീണ്ടും എന്നെ ശിക്ഷിച്ചിരിക്കുന്നു. "

 ഏതൊരു ബന്ധത്തിലും മൂന്നാമതൊരാൾ പുറത്തുനിന്നും വരാതിരിക്കുന്നതാണ് നല്ലത്. ഇല്ലെങ്കിൽ ആ ജീവിതം തന്നെ കൈവിട്ടു പോകും. അങ്ങനെ ഒരാൾ എനിക്കും പൊന്നുവിനും അച്ഛനും ഇടയിൽ ചൂഴ്ന്നു കയറി.

 എങ്ങനെ...

 അറിയില്ല.....!

 ഞങ്ങളുടെ ബന്ധങ്ങളെ മുറിവേൽപ്പിച്ചു. എന്തിനു പറയുന്നു. ആ ബന്ധം അറ്റുപോകും എന്നതിൽ വന്നെത്തി. നാട്ടിൽ ആകെ പരന്നു.

" അല്ലെങ്കിലും, ഇതെല്ലാം ഉണക്കമീൻ പോലെയാണ് നാട് മൊത്തം നാറിയാലും കൂടെയുള്ളവർ അറിയില്ല. "

 ആ മാറ്റം എന്റെ അച്ഛനെ മരിക്കുവോളം വേട്ടയാടി. ഒരുപാട് ശത്രുക്കൾ കൂടെ കൂട്ടിയാണ് ആ അഗ്നിയിൽ എറിഞ്ഞ് മറന്നത്. ശരിക്കും നാട്ടിൽ ആകെ പരന്നതുപോലെ തന്നെയായിരുനോ?
 അതോ ഞങ്ങൾ ആരും മനസ്സിലാകാതെ പോയതാണോ?

   " ഒരാളെ മനസ്സിലാക്കുക എന്നത് അറിവിനേക്കാൾ ആഴമേറിയ കാര്യമാണ്...... നമ്മളെ അറിയുന്നവർ ഒരുപാടുണ്ടെങ്കിലും നമ്മളെ മനസ്സിലാക്കിയവർ ചുരുക്കം പേർ മാത്രമേ ഉണ്ടാവൂ.... "!


 
ഇരുപതിഏഴ് 


 കാത്തിരിക്കുന്ന കിട്ടുമെന്ന് ഉറപ്പുള്ളത് മരണമാണ്. അത് നമ്മളെ പറ്റിക്കില്ല. ഇന്ന് തന്നെയാണെങ്കിലും അത് നമ്മളെ തേടിയെത്തും. എന്നുള്ളതുകൊണ്ട് ആയിരിക്കണം എല്ലാവരും മരണത്തെ ഇത്രയേറെ സ്നേഹിക്കുന്നത്.

 നമ്മളെല്ലാം മനുഷ്യരാണ് സ്വിച്ച് ഇട്ടതുപോലെ വികാരങ്ങളെ മായ്ക്കാൻ പറ്റില്ല. അതുപോലെതന്നെ ചിലരുടെ ഓർമ്മകളും. എന്നാലോ മറക്കണം മറക്കാൻ പഠിക്കണം.


" എത്ര രാത്രികൾ വേണമെങ്കിലും കരയാൻ ഞാൻ തയ്യാറാണ്. എന്നെ മനസ്സിൽ നിന്നും ഇതുവരെ പറഞ്ഞതെല്ലാം മായ്ക്കാൻ കഴിയുമെങ്കിൽ "


" മനുഷ്യന് ദൈവം മറവി തന്നിരിക്കുന്നത് മുന്നോട്ടു ജീവിക്കാൻ അല്ലേ...!"



  •  ഇനിയും വരും വസന്തവും, മഴയും, വേനലും, ഇനിയും വരും ഓണവും, വിഷുവും, ബക്രീദും. ഈയൊരു ദിവസവും വേണ്ട ഞങ്ങൾക്കച്ഛനെയും അമ്മയെയും ഓർക്കുവാൻ. ഓർമ്മകൾക്ക് മരണമില്ലാത്തതുകൊണ്ട്. ഓർക്കാനായി നൽകിയ ഒരുപാട് നല്ല നിമിഷങ്ങൾ ഉള്ളതുകൊണ്ടും. കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ🌹



 സമർപ്പണം..... 🙏