Aksharathalukal

സഹായം ചോദിച്ച പെൺകുട്ടി : 3

വലിയ തിരക്കൊന്നുമില്ലാത്ത വണ്ടന്മേട് ടൗണിൽ ജെയ്‌സണിന്റെ ജീപ്പ്  എത്തുമ്പോൾ സമയം രാവിലെ 6:15 .ദാമുവേട്ടന്റെ ഏലം ഡിപ്പോക്കടുത്ത് ജീപ്പ് പാർക്ക്‌ ചെയ്ത് ജെയ്‌സൺ ജീപ്പിന് പുറത്തേക്കിറങ്ങി.കുട്ടിക്കാലം മുതൽക്കെ അച്ഛനോടൊപ്പം അവിടെ വന്ന് അവന് നല്ല പരിചയമുണ്ട്.ഡിപ്പോയുടെ മുൻപിൽ തന്നെ ഏലം കർഷകർ കൊണ്ടു വരുന്ന ഏല ചാക്കുകൾ ഇറക്കി വെക്കാനുള്ള സ്റ്റോർ റൂമുകളുണ്ട്.അവിടെയാണ് ഓരോ ഗ്രേഡ് അനുസരിച്ച് ഏലം തരം തിരിക്കപ്പെടുന്നതും ലേലം ചെയ്യുന്നതും. 6 30 മണിയോടെ അതിന്റെ പരിപാടികൾ തുടങ്ങും.അത് വരെ തനിക്ക് സമയമുണ്ട്. സ്റ്റോർ റൂമിലെ ചെറിയ വെളിച്ചത്തിൽ ഏല ചാക്കുകൾ കയറ്റി വെക്കുമ്പോൾ ജെയ്‌സൺ ഓർത്തു.സ്റ്റോർ റൂമിൽ സൂക്ഷിക്കപ്പെടുന്ന ഏല ചാക്കിൽ കൊണ്ടു വരുന്ന കർഷകന്റെ ഒരു അടയാളമുണ്ടാകും ,ആരുടേതാണെന്ന് തിരിച്ചറിയാനാണത്.ഏല ചാക്കുകൾ എല്ലാം ജീപ്പിൽ നിന്ന്  ഇറക്കി  സ്റ്റോർ റൂമിൽ ഭദ്രമായി വെച്ച് ജെയ്‌സൺ തന്റെ ജീപ്പിൽ ടൗണിൽ തന്നെയുള്ള പ്ലാസ ഹോട്ടലിലേക്ക് വെച്ചു പിടിച്ചു.അവിടത്തെ അപ്പവും സ്റ്റ്യുവും പ്രസിദ്ധമാണ്.

വണ്ടന്മേട് ഒരു ചെറിയ ടൗൺ ആയതു കൊണ്ട് എല്ലാവർക്കും എല്ലാവരെയും പരസ്പരം അറിയാം.ജെയ്‌സൺ ജീപ്പ് പ്ലാസ ഹോട്ടലിന് മുൻപിൽ നിർത്തി പുറത്തേക്കിറങ്ങി. ജീപ്പിന്റെ ഓട്ടത്തിനിടയിൽ മഴയിൽ കുതിർന്ന അവന്റെ ഡ്രെസ്സ് ഉണങ്ങിയിരുന്നു.കഴുത്തിലിട്ടിരുന്ന മഫ്ലർ നേരെയാക്കി ജെയ്‌സൺ പ്ലാസ ഹോട്ടലിന് അകത്തേക്ക് നടന്നു.മോനെ ജെയ്‌സോ പ്ലാസ ഹോട്ടലിന്റെ ഉടമസ്ഥൻ സത്യൻ ചേട്ടൻ ചിരിച്ചു കൊണ്ട് ഹോട്ടലിന്റെ റീസെപ്ഷനിൽ തന്നെ ഉണ്ടായിരുന്നു.എന്തൊക്കെയുണ്ട് അങ്കിളെ?,  ജെയ്‌സൺ   സൗഹൃദം പുതുക്കാൻ ചിരിച്ചു കൊണ്ട് സത്യനോട് കുശലാന്വേഷണം നടത്തി.ഇങ്ങിനെയൊക്കെ പോകുന്നെടാ മോനെ, അപ്പവും സ്റ്റുവുമുണ്ട് എടുക്കട്ടെ?.. സത്യൻ ജെയ്സണോട് ചോദിച്ചു.പ്ലാസ ഹോട്ടലിൽ രാവിലെ അത് മാത്രമേ കാണുകയുള്ളുവെന്ന് അറിയാവുന്ന  ജെയ്‌സൺ ചിരിച്ചു കൊണ്ട് സത്യനെ നോക്കി തലയാട്ടി തീൻ മേശക്ക് അരികെ ഇട്ടിരുന്ന കസേരയിലേക്ക് ഇരുന്നു .പ്ലാസ ഹോട്ടലിൽ നിന്നും ദാമുവേട്ടൻ എന്ന് വിളിക്കുന്ന ദാമോദരന്റെ ഏലം ഡിപ്പോയിലേക്ക് 5 മിനുട്ട് ദൂരമെ ഉള്ളു.

ആവി പറക്കുന്ന അപ്പവും ചിക്കൻ സ്റ്റുവുമായി വെയ്റ്റർ വന്നു.

അപ്പവും സ്റ്റുവും കഴിക്കുന്നതിനിടയിൽ ജെയ്‌സന്റെ നോട്ടം റീസെപ്ഷനിലേക്ക് പോയി.ഒരാൾ വന്ന് തന്നെ നോക്കി സത്യൻ ചേട്ടനോട് എന്തോ പറയുന്നുണ്ട് .എന്താണ് പറഞ്ഞതെന്ന് ജെയ്‌സണ് വ്യക്തമായില്ല.അവൻ ഭക്ഷണം കഴിച്ച് വേഗം എഴുന്നേറ്റു.

കൈ കഴുകി ജെയ്‌സൺ ഹോട്ടലിന്റെ റീസെപ്ഷനിലേക്ക് നടന്നു.സത്യൻ അവനെ സൂക്ഷിച്ച് നോക്കി കൊണ്ട് റീസെപ്ഷനിൽ നിൽക്കുന്നുണ്ട്.സത്യൻ ചേട്ടന് 50 വയസ്സിന് അടുത്ത് പ്രായമുണ്ട് തടിച്ച ശരീര പ്രകൃതം. മോൻ എന്തെങ്കിലും മറന്നോ?..., സത്യൻ ജെയ്‌സണെ തറപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു.ഏഹ്...എന്ത് ?,  ജെയ്സൺ പരിഭ്രമത്തോടെ  ജീപ്പിന്റെ കീ തന്റെ സെറ്ററിന്റെ പോക്കറ്റിൽ തപ്പി നോക്കി.അതല്ല, മോന്റെ ഒരു ഏലം ചാക്ക് ദാമുവേട്ടന്റെ ഡിപ്പോയിൽ കിട്ടിയിട്ടുണ്ട് സത്യൻ ചിരിച്ചു കൊണ്ട് പറഞ്ഞു.ആരുടെ എന്റെ ചാക്കോ?.... ജെയ്‌സണ് ഒന്നും മനസ്സിലായില്ല.അതേടാ മോനെ നിന്റെ ഒരു ചാക്ക്  അവിടെ ഡിപ്പോയിൽ കൊണ്ടു വെച്ചിട്ടുണ്ട് നിന്റെ അച്ഛന്റെ കൂട്ടുകാരനാ ഇപ്പോ ഇവിടെ വന്ന് പറഞ്ഞിട്ട് പോയത് അവർക്ക്‌ വഴിയരികിൽ നിന്ന് കിട്ടിയതാണെന്ന്...സത്യൻ താടിയിൽ കൈ വെച്ചു കൊണ്ട് ജെയ്‌സണോട് പറഞ്ഞു.പക്ഷെ... ഞാൻ ചാക്ക് റോഡിൽ നിന്ന് എടുത്തതാണല്ലോ.. പിന്നെങ്ങിനെ പോക്കറ്റിൽ നിന്ന് ഭക്ഷണത്തിന്റെ കാശ് സത്യന്റെ മുൻപിലെ മേശപ്പുറത്തേക്ക് ഇട്ടിട്ട് ജീപ്പിന് നേരെ ഓടുമ്പോൾ ജെയ്‌സണിന്റെ ചിന്ത അതായിരുന്നു.

ജെയ്‌സൺ ജീപ്പ് ദാമുവേട്ടന്റെ ഡിപ്പോക്ക് അടുത്ത് നിർത്തി പുറത്തേക്കിറങ്ങി..പതിവില്ലാതെ ഡിപ്പോക്ക് മുൻപിൽ ആൾക്കൂട്ടം ഒരു പോലീസ് ജീപ്പ് ഡിപ്പോക്ക് മുൻപിൽ തന്നെ പാർക്ക്‌ ചെയ്തിട്ടുണ്ട്.ഡിപ്പോക്ക്  അടുത്തേക്ക് നടക്കും തോറും ജെയ്‌സന്റെ ആകാംക്ഷ കൂടി കൊണ്ടിരുന്നു.എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുക...., അവന്റെ ഹൃദയം അതി വേഗത്തിൽ ഇടിച്ചു കൊണ്ടിരുന്നു.

ചാക്ക് തുറന്ന് നോക്കിയപ്പോൾ ഇവിടത്തെ ജോലിക്കാരിയാ കണ്ടത്, പൂജയെന്ന് എന്തോ ആയിരുന്നു അവളുടെ പേര്, ഇന്നലെ രാത്രിയായിരിക്കണം അവളെ കൊന്നത് ദുഷ്ടൻ ,  ആൾക്കൂട്ടത്തിൽ ആരോ പറയുന്നത് കേട്ടു.അപ്പോൾ ഞാൻ കൊണ്ടു വന്ന ചാക്ക്...അതിൽ അവളായിരുന്നോ...ജെയ്‌സൺ ആൾക്കൂട്ടത്തിനിടയിൽ തരിച്ചു നിന്നു.

ദാമോദരനെ പോലീസുകാർ വിലങ്ങു വെച്ച് ഡിപ്പോക്ക് പുറത്തേക്ക്‌ കൊണ്ടു വന്നു.കുനിഞ്ഞ ശിരസ്സുമായി അയാൾ മുഖം മറച്ച് പോലീസ് ജീപ്പിലേക്ക് ഓടി ക്കയറി.അവൻ തന്നെയാ അവളെ കൊന്ന് ചാക്കിലാക്കിയത്!!, ജനം ദാമോദരനെ നോക്കി ആക്രോശിച്ചു.ജെയ്‌സൺ വേറേതോ ലോകത്തായിരുന്നു. ഏട്ടാ,  എനിക്കൊരു സഹായം ചെയ്യാമോ?..,  പൂജയുടെ വാക്കുകൾ അവന്റെ മനസ്സിൽ മുഴങ്ങി കൊണ്ടിരുന്നു.

                        <  അവസാനിച്ചു  >