Aksharathalukal

സിന്ദൂരപൊട്ടിന്റെ ഓർമയിൽ 6

അന്ന് രാത്രി അഞ്ജലിയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അവളുടെ മനസ് ഹരിയുടെ ഓർമയിൽ ആയിരുന്നു.. അവൾ മനസിൽ പറഞ്ഞു \' എന്നാലും അദേഹം എന്തിനാണ് എന്റെ മനസിൽ  ഓടി എത്തുന്നത് ശോ ! ഞാൻ അങ്ങനെ ചിന്തിക്കാൻ പാടില്ല അദ്ദേഹം എൻ്റെ ബോസ് ആണ്\" ( അവൾ മനസിനെ പാകപെടുത്തി ) 

ഇതേ അവസ്ഥയിലാണ് ഹരിശങ്കരും \" എനിക്കും ആ കുട്ടിക്കും ഇടയിൽ എന്താണ് ഒന്നും മനസ്സിലാകുന്നില്ല , എനിക്ക് എന്താണ് അവളോട്  \'\'\' ശേ !! ഒരിക്കലും പാടില്ല \'\' എന്നും പറഞ്ഞു അയാൾ മോളുടെ അടുത്ത് ചെന്ന് കിടന്നു 
 ചിന്നു : അച്ചാ , ഉറങ്ങിയോ ? 
ഹരി : ഇല്ല എന്താ മോളേ പറയു 
ചിന്നു : ആ ആൻ്റി നല്ല സ്നേഹമുള്ളതാണ് എനിക്ക് ഒരുപാട് ഉമ്മ തന്നു ., ഇവിടെ ഉള്ളവരെ പോലെ അല്ല അച്ചാ 
ഹരി : മം..... മോള് ഉറങ്ങിക്കോ നാളെ സ്കൂളിൽ പോകേണ്ടതാ 
( ഹരി ചിന്നുവിനെ കെട്ടിപിടിച്ച് കിടന്നു)

രാവിലെ മേശയിൽ ബ്രേക്ക്ഫാസ്റ്റ് ഇരിക്കുന്നു. ഹരി റെഡിയായിട്ട് വരുന്നേ ഉള്ളു. 
ഭാനുമതി : യശോദ അതിങ് എടുക്ക് 
\' യശോദ ഒരു പാത്രത്തിൽ എന്തോ ഒന്ന് ഭാനുമതിയുടെ കയ്യിൽ കൊടുത്തു
 ഭാനുമതി : മോനേ ഹരി ഇവിടെ വരു 

ഹരി : എന്താ അമ്മേ ? ങേ ഇത് ?! 

ഭാനുമതി : ഇത് നിനക്ക് വേണ്ടി കാരൂർ ക്ഷേത്രത്തിൽ കഴിപ്പിച്ച വഴിപാടിൻ്റെ പ്രസാദമാണ് നിനക്ക് ഒരുപാട് ശത്രുക്കൾ കാണും മോനേ ദോഷങ്ങൾ മാറാൻ അമ്മ നടത്തിയതാ 

ഹരി : എനിക്ക് ഇതിൽ ഒന്നും വിശ്വാസമില്ലന്ന് അമ്മയ്ക് അറിയില്ലേ 

( ഭാനുമതി കണ്ണ് നിറഞ്ഞ് )

ഭാനുമതി : നിനക്ക് 10 വയസ് ഉള്ളപ്പോൾ മുതൽ നിന്നെ ഞാൻ എൻ്റെ മോനായിട്ട് അല്ലെ വളർത്തിയത് ഗോകുലും ഗോപികയും നീ കഴിഞ്ഞേ ഉള്ളു എനിക്ക് ..,മരണകിടക്കയിൽ വെച്ച് നിൻെറ അച്ചന് നൽകിയ വാക്കാണ്...\" ( ഭാനുമതി കരയുന്നേ പോലെ ഹരിയുടെ അടുത്ത് നിന്ന് പോകാൻ ഭാവിച്ചു ) 

ഹരി : നിക്ക് .. അതിങ്ങ് താ അമ്മ പറയുന്നത് എന്തും ഞാൻ ചെയ്യാം
( ഹരി പ്രസാദം കഴിച്ചു, ഉടനെ നാരായണൻ ഭാനുമതിയെ കണ്ണ് കൊണ്ട് എന്തോ കാണിച്ചു , )
ഭാനുമതി : ഹാ മോനെ എൻ്റെ അനിയനെ നിനക്ക് അറിയാലോ 

ഹരി : ഏത്? അരവിന്ദൻ അങ്കിൾ ആണോ യു കെ യിലെ 

ഭാനുമതി : അതെ , ഞാൻ നിന്നോട് പറയാൻ ഇരിക്കുവായിരുന്നു അവൻ്റെ മകൾ ശിൽപ നാട്ടിലോട്ട് വരുന്നുണ്ട് അവൾക്ക് ഇവിടെ എന്തോ കോഴ്സ് തീർക്കാൻ വേണ്ടി നീ വേണ്ടത് ചെയ്തു കൊടുക്കണം 

ഹരി : \" ശിൽപ വരട്ടെ  എങ്കിൽ ഞാൻ ഷോപ്പിലോട്ട് പോകുവാണ് . മോളേയും സ്കൂളിൽ ആക്കണം ശരി ....\"

ഹരി പോയി കഴിഞ്ഞ് ഭാനുമതി ഏട്ടനെ നോക്കി .
ഭാനു : ശിൽപ ഒന്ന് വരട്ടെ. എന്നിട്ട് വേണം ചിലത് നടത്തി എടുക്കാൻ . ഒരുത്തിയെ കൊണ്ട് വന്ന് ഈ അവസ്ഥ ആയി ഇനി വേണം ശിൽപയെ കൊണ്ട് ഇവനെ അവൾടെ സ്വന്തം ആക്കിക്കണം 

നാരായണൻ : ഭാനു ഇതൊക്കെ നടക്കുമോ?
ഭാനു : നടക്കും 😠 ഇല്ലേൽ നടത്തിക്കും അതിന് തടസമായി നിൽക്കുന്ന അവൻ്റെ മകളെ ആദ്യം മാറ്റണം ....... ഹാ ഹാ ......
( കൊലച്ചിരി പോലെ ഭാനുമതി ഉറക്കെ ചിരിച്ചു ) 

ഓഫിസിൽ തിരക്ക് അധികമുള്ള ദിവസമായിരുന്നു പാവം അഞ്ജലിയ്ക്ക് ഇരിക്കാൻ നേരം പോലും ഇല്ലായിരുന്നു. അങ്ങനെയിരിക്കെ അവളുടെ ഫോണിലേക്ക് ഒരു കോൾ വന്നു ...പക്ഷേ അവൾ അത് കണ്ടില്ല , അപ്പോഴാണ് പിള്ള അതിലെ വന്നത് \"\" ഇത് അഞ്ജലിയുടെ ഫോൺ അല്ലെ വീട്ടിൽ നിന്നും ആണല്ലോ\"\"
പിള്ള വേഗം ചെന്നു അഞ്ജലിയെ വിളിച്ചു. അവൾ തിരിച്ച് വന്ന് വീട്ടിലേക്ക് തിരിച്ചു വിളിച്ചു........
 \"\" ഹലോ എന്താ മോളേ\"🥺..............

( തുടരും )