Aksharathalukal

നഴ്സിംഗ് ഡയറി 2 Part 2

കുറ്റി കാടിനുള്ളിൽ കൂടി കയ്യാലയും കടന്നു രണ്ടാളും എതൻ വീടിന്റെ പുരയിടത്തിലൂടെ നടക്കാൻ തുടങ്ങി ... പെട്ടെന്ന് കനകം പരമുവിന്റ തോളിൽ പിടിച്ചു... അതുവരെ ഉള്ള ധൈര്യം ചോർന്ന പോലെ തോന്നി അയാൾക്ക്...

കനകത്തിന്റ മുഖത്ത് നോക്കി, മനസിനെ ദൃഢ പെടുത്തി ഒരുമിച്ചങ്ങട് നടന്നു..
      \"നിങ്ങൾ ഒന്നും മിണ്ടാതെ പോണേ അടുക്കള വശം കൂടി പോകാം \" 
       അടുക്കള കതകു പൂട്ടി ഇരിക്കുന്നു... തള്ളി നോക്കി ഫലം കാണാതെ വീടിനു വലം വയ്ക്കാൻ തുടങ്ങി.... പെട്ടെന്ന് ആണ് കനക അത് കണ്ടത്... അടുക്കള കഴിഞ്ഞുള്ള മുറിയുടെ ജനൽ കാർട്ടന്റെ ഉള്ളിൽ ഒരാൾ... കയ്യിൽ കത്തിയുമായി... കുറച്ചു കൂനുള്ളത് പോലെ.. ഒരു നീളൻ മനുഷ്യൻ... വിവസ്ത്രൻ ആണെന്ന് തോന്നുന്നു....

\" അയ്യോ അച്ചാച്ചനും ഗ്രേസി അമ്മയും!\" പേടി കൊണ്ട് അറിയാതെ പറഞ്ഞത് ശബ്ദം കുറച്ചാണെണെകിലും പരമു കേട്ടിട്ട് കണ്ണുരുട്ടി പേടിപ്പിച്ചു... അതെ കുണ്ണുരുട്ടോടെ അവളും ആ ദൃശ്യം അയാളിലേക്ക് മുഖ ഭാവത്താൽ എത്തിച്ചു... പുള്ളിയൊന്ന് അന്താളിച്ചു.. ഒരു ചുവടും കൂടി നടന്നപ്പോൾ ജനലിൽ ഒരു കൈ ചോരയുമായി... 

    അത് ഗ്രെസ്യമ്മയുടെ കൈയെന്നു കനകം ഉറപ്പിച്ചു... അവളോടി കയ്യിൽ പിടിച്ചു... ജനൽ മാറ്റി നോക്കിയപ്പോൾ തലയിൽ നിന്നും ചോരയും ഒലിപ്പിച്ചു ഗ്രേസി........