Aksharathalukal

അപ്പൂപ്പൻ കഥകൾ കൃഷ്ണാര്‍ജ്ജുനവിജയം--മൂന്ന്


കൃഷ്ണാര്‍ജ്ജുനവിജയം--മൂന്ന്

അങ്ങനെ പരമശിവനും 
കൈവെടിഞ്ഞ ഗയന്‍ ദു:ഖിച്ച് 
വീട്ടില്‍ പോയിരുന്നുനമ്മുടെ 
ദേവലോകം ന്യൂസ്സ് റിപ്പോര്‍ട്ടര്‍ 
വിവരം അറിഞ്ഞ് ഗയനേ തിരക്കി നടക്കുകയാണ്അവസാനം 
വീട്ടില്‍ ചെന്നു കണ്ടുപിടിച്ചുഗയന്‍ നാരദരേ നമസ്കരിച്ച് വിവരം പറഞ്ഞുഇന്ദ്രനുംബ്രഹ്മാവും
പരമശിവനും ഉപേക്ഷിച്ച കാര്യം കേട്ടപ്പോള്‍ നാരദര്‍ പറഞ്ഞു.

നാരദര്‍:- ഇത്രേയുള്ളോ-അവരു പോകാന്‍ പറഞാനൊരു വിദ്യ പറഞ്ഞു തരാംതനിക്കു 
രക്ഷപെടാന്‍ ഒരേ ഒരു വഴി

ഗയന്‍:- പറയൂ ഭഗവാനേ എന്താണ്.

നാരദര്‍:നീ നേരേ ദ്വൈത
വനത്തിലേക്കു ചെല്ല്അവിടെ
 പാണ്ഡവന്മാര്‍ വനവാസം 
അനുഷ്ടിക്കുന്നുണ്ട്നേരേ 
ധര്‍മ്മപുത്രരേ കാണണം
അദ്ദേഹത്തിന്റെ കാലേല്‍ കേറി കെട്ടി അങ്ങു പിടിക്കണം--എന്നേ രക്ഷിക്കണേ എന്നു 
നിലവിളിച്ചു കൊണ്ട്കാര്യം 
ചോദിച്ചാല്‍ പറയരുത്
രക്ഷിക്കാമെന്നു സത്യം 
ചെയ്യിച്ചതിനു ശേഷമേ കാര്യം
 പറയാവൂപിന്നെ നിന്റെ കാര്യം 
അവരു നോക്കിക്കൊള്ളുംഒരു കാര്യം പ്രത്യേകം ഓര്‍ത്തോണം--സത്യം ചെയ്തു കഴിയാതെ കാര്യം പറയരുത്ഗുഡ് ലക്ക്നാരദര്‍
 നേരെ ദ്വാ‍രകയിലേക്ക് 
വച്ചുപിടിച്ചു.

എന്നിട്ട് ഗയന്‍ ധര്‍മ്മപുത്രരേ 
കണ്ടോ-ആതിര ചോദിച്ചു

പിന്നേ-ചെന്നൊറ്റ പിടുത്തം-കാലില്‍അവസാനം ധര്‍മ്മപുത്രര്‍ സത്യം ചെയ്തുഗയന്‍ കാര്യം 
പറഞ്ഞുഉടന്‍ ഭീമന്‍ പറഞ്ഞു-- കള്ളനേ ഇപ്പോള്‍ തന്നെ 
പിടിച്ച് കൃഷ്ണനേഏല്പിക്കാം
അദ്ദേഹം ഇവനേ നോക്കി 
നടക്കുവാരിക്കുംവാടാഇവിടെ
ധര്‍മ്മ പുത്രരുംഅര്‍ജ്ജുനനും 
ചെന്ന് തടസ്സം പിടിച്ചു
അഭയാര്‍ത്ഥികളേ 
ഉപേക്ഷിക്കുന്നത് 
രാജധര്‍മ്മമല്ലെന്നും മറ്റും പറഞ്ഞ്--ഒരു ദീര്‍ഘ നിശ്വാസത്തോടു കൂടി--എന്തു ചെയ്യാം--കാലക്കേട്-വരുന്നതനുഭവിക്കാം--അവര്‍ മുറിയില്‍ കയറി 
കതകടച്ചിരുന്നു.

നാരദരോ--ദ്വാരകയില്‍ എത്തികൃഷ്ണന്‍ 
അദ്ദേഹത്തെആദരിച്ചിരുത്തി
ഗയന്റെ കാര്യമെല്ലാം പറഞ്ഞ്-അവന്‍ ഇപ്പോള്‍ എവിടെയുണ്ടെന്നറിയാമോ എന്നു ചോദിച്ചു
കൊള്ളാം-അറിയാമോ എന്ന്-
പാണ്ഡവരോടും ദ്വൈത 
വനത്തില്‍
താണ്ഡവമാടിവസിക്കുന്നവനും” അവനേ രക്ഷിച്ചു കൊള്ളാമെന്ന് പാണ്ഡവന്മാര്‍ ഉറപ്പുകൊടുത്തുകൃഷ്ണന്‍ ഒന്നു ഞെട്ടിഎന്ത് 
പാണ്ഡവരോ--എനിക്കെതിരായിട്ടോഅദ്ദേഹം ചോദിച്ചുഅല്ലെങ്കിലും  
അര്‍ജ്ജുനന് കുറച്ചഹംങ്കാരം കൂടുതലാ--പാശുപതം പരമശിവന്‍ 
കൊടുത്തതിനു ശേഷം
അല്ലെങ്കില്‍ നമ്മളോട് എതിരിടാന്‍ നോക്കുമോനാരദര്‍ എരി കൂട്ടിക്കൊടുത്തുങ്ഹാ-വിധി അങ്ങനാണെങ്കില്‍ 
നമ്മളെന്ത് ചെയ്യും-കൃഷ്ണന്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞുനാരദര്‍ അവിടെനിന്നും ബലഭദ്രരാമന്റെ അടുത്തെത്തി.

നാരദര്‍:- അറിഞ്ഞില്ലേ-നമ്മുടെ കൃഷ്ണനെതിരായിട്ട് 
പാണ്ഡവര്‍  ഗയനേ 
രക്ഷിക്കാ‍മെന്ന് ഏറ്റത്.

ബലഭദ്രര്‍:- ഞാനന്നേ പറഞ്ഞതാ നമ്മുടെ 
സുഭദ്രയേ ദുര്യോധനന് 
കൊടുക്കാമെന്ന്സമ്മതിക്കത്തില്ലഅനുഭവിക്കട്ടെ.

നാരദര്‍:- എന്നാലുംനമ്മുടെ കൃഷ്ണന്‍ഇപ്പോള്‍ 
അവരെല്ലാം ഒന്നായി 
ദുര്യോധനാദികളേയ്--അവരും പാണ്ഡവരുടെ കൂടെ 
ചേര്‍ന്നുനമ്മളേ എതിര്‍ക്കാന്‍.

ബലഭദ്രര്‍:- (കോപത്തോടെഅതു ഞാന്‍ 
നോക്കിക്കൊള്ളാംഅദ്ദേഹം 
അകത്തേക്കു പോയി.

നാരദനു സന്തോഷമായിഒരുഗ്രന്‍ യുദ്ധം മനസ്സില്‍ കണ്ടുഇനി 
അതൊന്നു കൊഴുപ്പിക്കണം
എതായാലും കൃഷ്ണനും 
അര്‍ജ്ജുനനും ഒന്നും സംഭവിക്കില്ലഫ്രീയായിട്ട് ഒരു യുദ്ധം-ഹാഅദ്ദേഹം ദുര്യോധനനേ കാണാന്‍ പോയിഇനി ദുര്യോധനനേ ആപ്പിലാക്കണം.

അപ്പോള്‍ സുഭദ്ര കൃഷ്ണന്റെ 
അടുത്തു ചെന്നുസുഭദ്രയും 
കൃഷ്ണനും തമ്മിലുണ്ടായ 
സംഭാഷണം കുഞ്ചന്‍ നമ്പ്യാരുടെ ഭാഷയില്‍ പറയാം-

അംബുജ ദളനയനാ വാ‍സുദേവാ കൃഷ്ണാ--നിര്‍മ്മലഗുണ നിലയാ കേട്ടാലും നീ
സാരസാക്ഷാ ഗയ തന്നേ നല്‍കയില്ലാ--ഇന്നു നായകനാം പാര്‍ത്ഥനതു ശങ്കിക്കേണ്ടാ
വിക്രമ ജലധിയാകും ചക്രപാണേ കൃഷ്ണാ--ശക്രസൂനു തന്നേ വധം ചെയ്തിടൊല്ലേ
ഇങ്ങനെ നീ കോപിച്ചെന്നാ‍ലെങ്ങിനെയാ--ണെന്റെ മംഗല്യമാം സൂത്രഹാനി ഭംഗിയെന്നോ
ഉല്പലാക്ഷിമാര്‍ തൊഴുന്ന മല്‍ഭഗിനീ--ദൈവ കല്പിതമങ്ങനെയെന്നാലെന്തു ചെയ്യും
മല്‍ സഖനാണര്‍ജ്ജുനനെന്നൊക്കെയുണ്ടു കേളി--ഇക്കാലമിതിങ്ങനെയും വന്നു കൂടി
നാരായണനേവമുള്ളൊരാധിയോടും കൂടി --സീരായുധന്‍ തന്റെ മുമ്പില്‍ ചെന്ന നേരം--

ബലഭദ്രന്‍ ദേഷ്യത്തിലിരിക്കുക
യാണ്സദാ ആളു ഫിറ്റാണ്അന്നു ദേഷ്യം വന്ന് കുറേ കൂടിപ്പോയെന്നു മാത്രംമദ്യപനികള്‍ അങ്ങിനെയാണല്ലോ--ഇന്നലെക്കുടിച്ചതെന്തിനാ-അമ്മായിഅമ്മ ഒന്നു വീണു-അതിന്റെ സങ്കടം സഹിക്കാന്‍ വയ്യാഞ്ഞിട്ട്--ഇന്നോ--ഇന്ന് മോന് പ്രമോഷന്‍ കിട്ടി--അതൊന്നാഘോഷിക്കണ്ടാ‍യോ--അതു കഴിഞ്ഞില്ലേ ഇപ്പോള്‍ 
ഈകുടിക്കുന്നതോ-- ഒരു രസവുമില്ലന്നേ-ഒന്നും ചെയ്യാ‍നില്ല--അതു പോട്ടെ മിനിഞ്ഞാന്നോ--അതോ അത് ആകിഴങ്ങന്‍ പപ്പു ചീത്ത വിളിച്ചു--അവനേ തിരിച്ചു ചീത്ത വിളിക്കണമെങ്കില്‍ ഒന്നു മിനുങ്ങണ്ടേ--ഇങ്ങനെ എന്തു സംഭവിച്ചാലുംഒന്നും സംഭവിച്ചില്ലെങ്കിലും അത് അവര്‍ക്കു കുടിക്കാന്‍ 
കാരണമാണ്.

ബലഭദ്രന്‍:- നീ അറിഞ്ഞില്ലേ- പാണ്ഡവരുംകൌരവരും കൂടി നമുക്കെതിരായെന്ന്.

കൃഷ്ണന്‍ :- ഒരു ദീര്‍ഘ നിശ്വാസത്തോടെ-എന്തു ചെയ്യാം ചേട്ടാ-ഒക്കെ വിധി.

ബലഭദ്രര്‍:- അവരേ എന്തായാലും ഒരു പാഠം പഠിപ്പിക്കണംനീ ഒരുങ്ങിക്കോ.

നാരദര്‍ ദുര്യോധനന്റെ അടുത്തെത്തിദുരോധനന്റെ പൂജയൊക്കെ കഴിഞ്ഞ്--

നാരദര്‍:- അറിഞ്ഞില്ലേ  കൃഷ്ണനും 
കൂട്ടരും കൂടി നമ്മടെ 
പാ‍ണ്ഡവന്മാരേ ആക്രമിക്കാന്‍ 
ഒരുങ്ങുന്നു.

ദുര്യോധനന്‍:- ഹേയ് അതു വെറുതേ-അവരിപ്പോള്‍ അളിയന്മാരു
മായില്ലേആല്ലേല്‍ തന്നെ  
കൃഷ്ണനും അര്‍ജ്ജുനനും അസ്മാദികളല്ലേ.

നാരദര്‍:- അതൊക്കെ പണ്ട്ഇപ്പോള്‍ 
കൃഷ്ണന്‍ കൊല്ലുമെന്ന് പറഞ്ഞ 
ഗയന്‍ എന്നൊരു ഗന്ധര്‍വനേ 
അര്‍ജ്ജുനന്‍ രക്ഷിക്കാമെന്ന് ഏറ്റിരിക്കുകയല്ലേനമുക്കു 
പാണ്ഡവരുടെ കൂടെ നില്‍ക്കണം.

ദുര്യോധനന്‍:- നടക്കത്തില്ലഅവരു തമ്മില്‍ 
തല്ലി ചാകട്ടെനമുക്കെന്താ?

നാരദര്‍:- അങ്ങനല്ലനമ്മളും കൂടി അവരേ സഹായിച്ചാല്‍അവരുതമ്മിലുള്ള ശത്രുത കൂടുംപിന്നെ നിങ്ങളെ 
അവര്‍  ഗന്ധര്‍വന്റെ പിടിയില്‍ നിന്നും രക്ഷിച്ചില്ലേഅങ്ങനെ 
ചക്കാത്തില്‍ സഹായിച്ചെന്നു 
പറഞ്ഞ് പാണ്ഡവര്‍ വല്യ 
ആളാകണ്ടാഗന്ധര്‍വന്മാര്‍ക്കും സന്തോഷംപിന്നെ ഇതിനൊക്കെ പുറമേ--
ജയിച്ചു പാണ്ഡവരെങ്കില്‍തുണച്ചുവെന്നതും വന്നു
നശിച്ചു പാണ്ഡവരെങ്കില്‍ നമുക്കു സൊല്ലയും തീര്‍ന്നു--എന്തായാലും ഗുണം നമുക്കാ.

അതു ശരിയാ-ദുര്യോധനന്റെ വക്രബുദ്ധി 
ഉണര്‍ന്നുഅയാള്‍ നാരദന്റെ 
വലയില്‍ വീണു.

നാരദര്‍ നേരേ ദ്വൈതവനത്തില്‍ ചെന്നുയുദ്ധം ഉറപ്പിക്കണമല്ലോ
ദു:ഖിച്ചു കഴിയുന്ന പാണ്ഡവരോടു പറഞ്ഞുനമ്മളെന്തിനാ വെറുതേ വല്ലവര്‍ക്കും വേണ്ടി കൃഷ്ണനോടു ശണ്ഠക്കൊരുങ്ങുന്നത് 
ഗയനെ അങ്ങു കൃഷ്ണനു 
കൊടുത്തേരെഅവന്‍ നമ്മളേ 
പറ്റിച്ചതല്ലേനേരത്തേ കാര്യം പറയാതെ

അതു ഞാനപ്പഴേ പറഞ്ഞതാ--ഭീമന്‍ പറഞ്ഞു.


എന്തു വന്നാലും നമ്മള്‍ ശരണാഗതരേ ഉപേക്ഷിക്കില്ല ഉണ്ണീ-അതുക്ഷത്രിയ ധര്‍മ്മമല്ലധര്‍മ്മപുത്രര്‍ തീര്‍ത്തു പറഞ്ഞുനാരദനു സന്തോഷമായി--യുദ്ധം ഉറപ്പായല്ലോ.

അങ്ങനെ യുദ്ധം തുടങ്ങികുറച്ചു കഴിഞ്ഞപ്പോള്‍ കൗരവപ്പടയും 
എത്തിഇതുകൂടി കണ്ടപ്പോള്‍ 
ബലരാമന് ക്രോധം വര്‍ദ്ധിച്ചു
ഉഗ്ര കോപത്തോടുകൂടി അദ്ദേഹം കൗരവപ്പടയേ മുടിച്ചു തുടങ്ങി
കൃഷ്ണനും അര്‍ജ്ജുനനുമായി 
ഏറ്റുമുട്ടിസാധാരണ 
ആയുധങ്ങളൊന്നും 
ഫലിക്കാതായപ്പോള്‍ കൃഷ്ണന്‍ സുദര്‍ശ്ശന ചക്രം പ്രയോഗിച്ചു--മറ്റു നിവര്‍ത്തിയില്ലാതെ 
അര്‍ജ്ജുനന്‍ പാശുപതാസ്ത്രം പ്രയോഗിച്ചു.
ചക്രാസ്ത്രങ്ങളടുത്തിടചേര്‍ന്നാ-
ലിക്കാണായ പ്രപച്ചം നാസ്തിഅതാ അതിനു രണ്ടിനും നടുവില്‍ ഭഗവാന്‍ വ്യാസനും-ബ്രഹ്മാവും പ്രത്യക്ഷരാകുന്നു
അസ്ത്രങ്ങള്‍ ഉപസംഹരിക്കാന്‍ 
രണ്ടുപേരോടും അവര്‍ 
ആവശ്യപ്പെട്ടുഅര്‍ജ്ജുനനുടന്‍ 
തന്നെ അനുസരിച്ചുഗയനേ കിട്ടാതെ പറ്റില്ലെന്നു കൃഷ്ണന്‍ വാശിപിടിച്ചുഞാന്‍ ഗയനേ തരാം-ബ്രഹ്മാവ് ഉറപ്പുനല്‍കികൃഷ്ണനും അസ്ത്രം ഉപസംഹരിച്ചു

അപ്പൂപ്പാ ഒരു സംശയം--ശ്യാമാണ്-- വിട്ട ആയുധം തിരിച്ചു 
വിളിക്കാന്‍ പറ്റുമോ

വെരി ഗുഡ് മോനെ-പറ്റും-

പക്ഷേ എല്ലാര്‍ക്കും പറ്റത്തില്ല
നേരായ മര്‍ഗ്ഗത്തില്‍ തപസ്സു 
ചെയ്ത് നേടിയതാണെങ്കില്‍ 
അതിന്റെ നിയന്ത്രണം ഉടമസ്ഥന്റെ കൈയ്യിലാണ്അല്ലെങ്കില്‍ നമ്മള്‍ തെരഞ്ഞെടുത്തു വിടുന്ന 
എം.എല്‍.മാരേയും എം.പി
മാരേയും പോലെ അത് അതിന്റെ തോന്നിയപോലെ ചെയ്യും-- കേട്ടിട്ടില്ലേ അശ്വത്ഥാമാവിന്റെ കഥ

അതു പിന്നെ മതി അപ്പൂപ്പാ ആദ്യം ഇതു കഴിയട്ടെ--ആതിര പറഞ്ഞു.

ശരിബ്രഹ്മാവ് ധര്‍മ്മപുത്രരോടു പറഞ്ഞുഗയനേ എന്റെ കൈയ്യില്‍ തരൂഎന്നിട്ട് അഞ്ചു നിമിഷം 
കണ്ണടയ്ക്കൂഞാന്‍ അതു പോലെ തിരിച്ചു തരാംപറഞ്ഞതു ബ്രഹ്മാവല്ലേ--ധര്‍മ്മപുത്രര്‍ ഗയനെ കൊടുത്തിട്ടു കണ്ണടച്ചുബ്രഹ്മാവ് ഗയനേ 
കൃഷ്ണന്റെ കൈയ്യില്‍ കൊടുത്തുകൃഷ്ണന്‍ ചക്രം കൊണ്ട് ഗയന്റെ കഴുത്തറത്തു-നിലത്തിട്ട് ഒന്നുരുട്ടിഒന്നു ചിരിച്ചു--ബ്രഹ്മാവ്  തല എടുത്ത് ഗയന്റെ പിടലിയില്‍ ഉറപ്പിച്ചു-ജീവനും ഇട്ടു--ബ്രഹ്മാവു വിചാരിച്ചാലാണോ 
ആയുസ്സിനു പഞ്ഞം--

രാമിന്റെ കമന്റ്.
ധര്‍മ്മപുത്രരോടു കണ്ണുതുറക്കാന്‍ പറഞ്ഞുഅതാ ഗയന്‍ പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്നുഎല്ലാം ശുഭംപക്ഷേ ഒരു കൂട്ടര്‍ വളിച്ചു പുളിച്ച് 
നില്‍ക്കുന്നുആ‍രാ-ദുര്യോധനാദികള്‍-കുറെ പടയാളികള്‍ നഷ്ടപ്പെട്ടതു മിച്ചംഒരു ലാഭം മാത്രം-കൃഷ്ണന്റെയുംബലഭദ്രരാമന്റേയും ക്രോധഠ. 

ശുഭം