ഏയ് പ്രിയാ.... അദ്ധൃായം 2 അതും പറഞ്ഞ് അയാൾ വണ്ടിയെടുത്ത് പോയി. റിയർവ്യൂ മിററിലൂടെ പിന്നിലേക്ക് നോക്കി അപ്പോൾ കണ്ടു അവൾ അവിടെത്തന്നെ നിൽപ്പുണ്ട്. ഷെയ്ക് ഹാൻഡ് നല്കിയ കൈയെടുത്ത് മുഖത്തോട് അടുപ്പിക്കുന്നു. തൻ്റെ ഗന്ധം മണപ്പിക്കുക ആവുമോ അയാൾ ചിന്തിച്ചു. അയാളുടെ ഉള്ളിൽ വിവേചിച്ചറിയാൻ ആകാത്തത് പോലെ ഒരു സന്തോഷം നിറഞ്ഞു. ആദ്യമായി അയാൾ വണ്ടിയിലെ പാട്ടിൻറെ ശബ്ദം കൂട്ടി വച്ചു. ഓഫീസിലും അയാൾ ശാന്തനായിരുന്നു. നിസ്സാരകാര്യങ്ങൾക്ക് ശബ്ദം എടുത്തിരുന്ന അയാൾ വലിയ വലിയ തെറ്റുകൾ പോലും അവഗണിച്ചു കളഞ്ഞു. കമ്പനിയിൽ പ്രൊഡക്ഷന് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട്, സെയിൽസ