മയിൽപീലി... Part-1 *************************** "മീനു..... ഒന്നിങ്ങു വന്നേ.. ഇറയത്തു നിറച്ചും ഉറുമ്പാണല്ലോ ന്റെ മീനുട്ട്യേ... അല്ലേലും നിനക്കതൊന്നും വൃത്തിയാക്കാൻ നേരമില്ലല്ലോ, കണ്ട കച്ചറ പിള്ളേരുമൊത്ത് കൂട്ടു കൂടി നടന്നോ.. ന്റെ ദേവിയെ.. ഇതു പൊലെ ഒന്നിനെ ആണല്ലോ എനിക്ക് തന്നത്.. നീ വരുന്നുണ്ടോ അല്ലേൽ ഞാൻ കയറണോ?? അയ്യോ..... ശബ്ദം കേട്ട് പോയി നോക്കുമ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്ന അമ്മ.. അയ്യോ അമ്മാ... "അച്ഛാ... ഓടി വാ.. എന്ന് പറഞ്ഞു അമ്മയുടെ മേലേക്ക് ഒരൊറ്റ വീഴൽ അതേ ഓര്മയുള്ളു.