ശുഷ്രൂഷ Written by Hibon Chacko ©copyright protected ലക്ഷ്മി 1 “ഇന്നലെ എനിക്ക് നാല്പത്തിരണ്ടു തികഞ്ഞിരിക്കുന്നു... “ മനു പതിവുപോലെ കോളേജിലേക്കും മീന സ്കൂളിലേക്കും പോയശേഷം കുളിച്ചു ദേഹശുദ്ധി വരുത്തി, തന്റെ റൂമിലെ കണ്ണാടിയിൽനോക്കി ചന്ദനം നെറ്റിയിൽ തൊടുമ്പോൾ ലക്ഷ്മി മനസ്സിലോർത്തു. കൂടെയായി ധൃതിയിൽ, സിന്ദൂരമിരിക്കുന്ന ഭാഗത്തേക്ക് അവളുടെ കൈ അറിയാതെപോയി. ‘ഇനി തനിക്കതിന്റെ ആവശ്യമില്ല..’ ആരോ തന്നോടിങ്ങനെ മന്ത്രിച്ചതുപോലെതോന്നി ലക്ഷ്മി തന്റെ കൈ പിൻവലിച്ചു. ‘തന്റെ ഭർത്താവ്, മഹേഷ്... തന്റെ മഹേഷ് തന്നെ വിട്ടുപോയി... ‘ കെട്ടിവെച്ചിരു