Aksharathalukal

Aksharathalukal

പ്രണയമഴ

പ്രണയമഴ

4.2
1 K
Classics Love Others
Summary

പ്രണയമഴ   മഴ മേഘമേ നീയെന്നിൽ ചൊരിയൂ... അമൃതവർഷകണം   വെയിലേറ്റു വാടിയൊരെന്മേനി പുൽകിപുണരുന്നു നീ ഹിമബിന്ദു.....   വെറുതേ നിനച്ചിരുന്നോരോ ദിനവും വേഴാമ്പലിനെപ്പോലെ.... ഒരുതുള്ളി ബാഷ്പകണത്തിനായി.   മഴ മേഘമേ നീയെന്നിൽ ചൊരിയൂ... അമൃതവർഷകണം   നിന്നോടെനിക്ക് അടങ്ങാത്ത പ്രണയമല്ലേ സഖീ..... ഒരിയ്ക്കലുമടങ്ങാത്ത ദാഹമല്ലേ    മഴവില്ലൂഞ്ഞാലിൽ ആടി പാടാനുള്ളിൽ മോഹം പൂത്തു തളിർത്തു...   മഴ മേഘമേ നീയെന്നിൽ ചൊരിയൂ അമൃതവർഷകണം   വിണ്ണിലെ മഴക്കാറുകളെന്നെ ആനന്ദനടനമാടും മയിലാക്കി മാറ്റി...   നിറഞ്ഞു കവിയും മുറ്റത്തൊരായിരം കടലാസ്‌തോണി ഒഴുക്കേണമെ