ചാറ്റൽ മഴ പെയ്തു ഒഴിഞ്ഞു പോയിരിക്കുന്നു. ഒരു തോരാപെയ്തിനുള്ള കാർമേഘം ആകാശത്തു ഉരുണ്ടുകൂടിയെങ്കിലും, എവിടെനിന്നോ വന്ന കാറ്റത്ത് ആ കാർമേഘങ്ങൾ അപ്രത്യക്ഷമായി. മഴക്കാറ് കണ്ടിട്ടാണ് ലക്ഷ്മി, പറമ്പിൽ കെട്ടിയിരുന്ന പശുവിനെ, തൊഴുത്തിലേക്ക് മാറ്റി കെട്ടാനായി പുറത്തേക്കിറങ്ങിയത്. ലക്ഷ്മി ക്കൊപ്പം ഇളയമകൾ ശോഭയും ഉണ്ട്. ശോഭ എട്ടാം ക്ലാസിൽ പഠിക്കുകയാണ്..... ശോഭയെ കൂടാതെ മൂത്തത് ആൺകുട്ടിയാണ്...... നന്ദു..... അവൻ പത്താം തരത്തിൽ പഠിക്കുന്നു. രണ്ടുപേരും പഠിക്കാൻ മിടുക്കരായിരുന്നു. നന്ദുവിനും, ശോഭ ക്കും അച്ഛനെക്കാൾ ഇഷ്ടം അമ്മയോട് ആയിരുന്നു. അച്ഛനെ അ