പുഞ്ചിരി "ഞങ്ങളെ ഒന്നും നോക്കി ആരും ചിരികാറില്ല ചേട്ടാ......" നിറഞ്ഞ കണ്ണുകളോടെ ചുണ്ടിൽ ഒരു നിറപുഞ്ചിരി യോടെ അവൻ എന്നെ നോക്കി പറഞ്ഞു. ബസ്റ്റാൻഡിൽ വച്ചാണ് ഞാൻ അവനെ കാണുന്നത്. ബസും കാത്തു ഇരുന്നു മുഷിഞ്, ഇരുന്നു ഉറക്കം തൂങ്ങാൻ തുടങ്ങിയപ്പോൾ ആണ് ആരോ വന്നെന്നെ തോണ്ടിയത്..... വണ്ടി വന്നെന്നു കരുതി ഞാൻ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു.... നോക്കുമ്പോൾ ഒരു ചെറിയ പയ്യൻ ആണ്.... സഹായത്തിനായി തോണ്ടിയതാണ് .... ഒരു ചെറിയ ചമ്മലോടെ അല്പം ദേഷ്യത്തിൽ അവനെ ഞാൻ നോക്കി..... കണ്ടാൽ പ്രാക് തോന്നും... മെലിഞ്ഞിട്ട് ഒരു കറുത്ത രൂപം...... പാവം..... അവന്റെ ദയനീയ നോട്ടം കണ്ടപ്പോൾ ഞ