ചങ്കോട് ചേർന്നു നിന്ന് ചങ്കിലെ തുടിപ്പും നൊമ്പരവും തൊട്ടറിഞ്ഞു താങ്ങായി തണലായി നിന്നവൻ എന്റെ ചങ്ക്. എന്റെ നൊമ്പരങ്ങൾ എന്നും നിന്റെ കൂടെയായിരുന്നു.. നീയില്ലാത്ത സന്തോഷങ്ങൾ ഒന്നുമുണ്ടായിരുന്നില്ല എനിക്കോരിക്കലും. എത്രയോ ഇരവുകളെ പകലാക്കി ആഘോഷിച്ചിട്ടുണ്ട് നമ്മുടെ സൗഹൃദം. ഊണിലും ഉറക്കത്തിലും നമ്മൾ വേറെയെന്നു തോന്നിയിട്ടില്ലിതുവരെയും. ജീവിതം നമ്മളെ രണ്ടു വഴിക്കാക്കിയെങ്കിലും തെല്ലും കുറഞ്ഞില്ല നമ്മുടെ സൗഹൃദം. ബന്ധങ്ങളിൽ ഏറ്റവും ഹൃദ്യമായത് എന്നും സൗഹൃദമെന്നു പഠിപ്പിച്ചവൻ നീ. ഒരു നാൾ നീ വിട ചൊല്ലി വിട്ടകന