ശ്രീയുടെ അമ്മക്ക് ഒരു നേർച്ച ഉള്ളത് കൊണ്ട് അവരുടെ കുടുംബ ക്ഷേത്രത്തിൽ വച്ച് കല്യാണം നടത്താം എന്ന് പറഞ്ഞു.... അങ്ങനെ അന്നത്തെ ദിവസം എല്ലാവരും ഒരുമിച്ച് ഒരുപാട് സന്തോഷത്തോടെ ചിലവിട്ടു.. 🌹🌹🌹🌹🌹🌹🌹🌹🌹🌹 ഭക്ഷണം ഒക്കെ കഴിഞ്ഞു കിടക്കാൻ ആയിട്ട് റൂമിൽ വന്നതാണ് മീനു.... ഫോൺ എടുത്തു നോക്കിയപ്പോൾ ശ്രീയുടെ രണ്ടുമൂന്നു മിസ്കോൾ ഉണ്ട്.... തിരിച്ചു വിളിക്കണോ... വേണ്ട ഒന്നു കൂടി അങ്ങോട്ട് വിളിക്കട്ടെ കല്യാണത്തിന് കാര്യം ഒന്നും എന്നോട് പറയാതിരുന്നത് അല്ലേ... വലിയ ജാഡ ആയിരുന്നു അല്ലേ ഞാൻ ചോദിച്ചപ്പോൾ... വേണേ വിളിക്ക