Part 14 പിന്നീട് പല വട്ടം മായ സംസാരിക്കാൻ വന്നുവെങ്കിലും അവൻ അവളോട് മിണ്ടാൻ കൂട്ടാക്കിയില്ല.ബീച്ചിൽ നിന്ന് കണ്ട പെണ്ണിനെ പിന്നീട് പല വട്ടം സ്കൂളിന്റെ മുൻപിൽ നിന്നൊക്കെ കണ്ടു... എങ്കിലും അവളോടൊന്ന് മിണ്ടാൻ പറ്റിയിരുന്നില്ല അവൻ.പല രാത്രിയും പേരുപോലും അറിയാത്ത അവളെ സ്വപ്നം കണ്ടു അവൻ.അവളുടെ ചുണ്ടിന്റെ മുകളിലെ കറുത്ത കുഞ്ഞു മറുക് അവന്റെ ഉറക്കം കെടുത്തി കൊണ്ടിരുന്നു... കാർത്തിയുടെ ലാസ്റ്റ് എക്സാം കഴിഞ്ഞ് തിരിച്ചു പോരുമ്പോൾ ആണ് മായ അവന്റെ മുൻപിൽ വന്ന് നിന്നത്. അവളെ കണ്ടതും കാർത്തി ചിരിച്ചു. "തന്റെ പ്രായത്തിന്റെ പ്രശ്നം ആഡോ... ഒര