ഭാഗം 27 💞പ്രണയിനി 💞 ഒരുപാട് നാളുകൾക്കു ശേഷം നാട് കാണുന്നത് കൊണ്ട് ശ്രദ്ധയും ശിഖയും ചുറ്റും നോക്കി നടന്നു. പാടം ഉഴുതു ഇട്ടിരിക്കുകയാണ്.. കൊറ്റികളും പൊന്മാനും വരമ്പത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്.ചേറിന്റെ ഗന്ധം നാസികയിലേക്ക് കയറി.. ശ്രദ്ധ കുസൃത്തിയാലേ കൈ കൊട്ടി... പാടത്തുനിന്നും കൊക്കുകൾ പറന്നു പൊങ്ങി. ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ അവൾ അത് നോക്കി നിന്നു. ഇത്തവണയും ഭാരതി ആണോ...അതോ ജ്യോതിയോ....ശ്രദ്ധ മുന്നിൽ നടക്കുന്ന ശിഖയെ തോണ്ടി വിളിച്ചുകൊണ്ടു ചോദിച്ചു. ഭാരതി.നീയിതൊന്നും അറിയുന്നില്ലേ... നമ്മളോടൊക്കെ ആര് പറയാൻ.. ചോദിച്ചാൽ അല്ലേ പറയാൻ പറ്റു... അല്ല