അന്നും കൊയ്ത്ത് ഉണ്ടായിരുന്നു.... കുഞ്ഞികണ്ണൻ പതിവിലും ക്ഷീണിതനായി വീട്ടിലേക്കുള്ള പടവുകൾ കയറി..... ഒന്നേ രണ്ടേ അങ്ങനെ എണ്ണിയാൽ തിണ്ണകൂടെ കൂട്ടി പതിനൊന്നു പടികൾ...അതും ഉയർന്നവ.... താത്രി കുട്ടിയെ സമ്മതിച്ച് കൊടുക്കാതെ തരം ഇല്ലെന്നയാൾക്ക് തോന്നി... താത്രിക്കുട്ടി അയാളുടെ ഭാര്യയാണ് ശരി പേര് സാവിത്രി.... അയാൾക്കും വീട്ടുകാർക്കും താത്രികുട്ടി..... വയറ്റുകണ്ണിയായിരിക്കെ ദിവസം എത്ര വട്ടം ഈ പടികൾ കയറിയിറങ്ങിയാണ് താത്രി വീട്ടിലേക്കാവശ്യമായ ഓരോ കുടം വെള്ളവും അവൾ ചുമക്കുന്നത്.... ചിന്താഭാരത്തോടെ അയാൾ കാല് വലിച്ച് വച്ചു. അയാളെയും കൂട്ടി ആ വീട്ടിൽ ഏട്ടാണ് മക്കൾ....