Part -56 ശിവ കുറേ നേരം ബാൽക്കണിയിൽ തന്നെ നിന്നതിനു ശേഷം റൂമിലേക്ക് തിരിച്ച് നടന്നു. പക്ഷേ പാർവണയെ അവിടെ എവിടേയും കാണാനുണ്ടായിരുന്നില്ല. ശിവ അവളെ അന്വേഷിച്ച് താഴേക്ക് വന്നു. താഴേയും അവളെ കാണാനില്ല എന്ന് മനസിലായതും അവൻ നേരെ രാമച്ഛൻ്റ മുറിയിലേക്ക് നടന്നു. അവൻ പ്രതീക്ഷിച്ച പോലെ പാർവണ ആ റൂമിൽ തന്നെ ഉണ്ടായിരുന്നു.രാമച്ഛൻ്റെ അരികിൽ ബെഡിൽ തല വച്ച് ചെയറിൽ ഇരിക്കുകയാണ് പാർവണ രാമച്ഛൻ അവളുടെ നെറുകയിൽ പതിയെ തലോടുന്നുണ്ട്. പാർവണ നല്ല ഉറക്കത്തിലാണ് എന്ന് മനസിലായതും ശിവ റൂമിനകത്തേക്ക് കയറി. "നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്