വൈകേന്ദ്രം Chapter 02 സെൽ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് ഇന്ദ്രൻ എഴുന്നേറ്റത്… നോക്കുമ്പോൾ ഭദ്രനും ലച്ചുവും തൻറെ ദ്ദേഹത്തോട് ചേർന്ന് സുഖമായി ഉറങ്ങുകയാണ്. അവൻ അവരെ ഉണർത്താതെ സാവധാനം ബെഡിൽ നിന്ന് ഇറങ്ങി ഫോണെടുത്ത് സമയം നോക്കി. 11.45pm ആയിട്ടേ ഉള്ളൂ. ഡിസ്പ്ലേ നമ്പർ നോക്കിയപ്പോൾ അൺനോൺ നമ്പർ ആണ്. അപ്പോഴേക്കും ബെൽ നിന്നിരുന്നു. തിരിച്ചു വിളിക്കണോ എന്ന് സംശയിച്ചു നിൽക്കുമ്പോഴാണ് അവന് ഒരു കൊല്ലം മുൻപ് ഇതുപോലൊരു രാത്രി ഉണ്ടായ സംഭവം ഓർമ്മവന്നത്. അന്ന് ഇതു പോലെ തന്നെ തൻറെ വിവാഹത്തലേന്ന് ആയിരുന്നു. കിടക്കാൻ വന്നപ്പോൾ ആയിരുന്നു ഒരു കോൾ തൻറെ സെൽഫോണ