വൈകേന്ദ്രം Chapter 24 MM ഗ്രൂപ്പിൻറെ ഓഫീസിലെ കോൺഫറൻസ് ഹാളിൽ തന്നെയാണ് പാർട്ടി അറേഞ്ച് ചെയ്തിരുന്നത്. സ്റ്റാഫും, ഇൻവെസ്റ്റേഴ്സും, ബോർഡ് മെമ്പേഴ്സും, പിന്നെ വളരെ കുറച്ചു clientsസും ആണ് ഉണ്ടായിരുന്നത്. 7 മണിയോടെ പാർട്ടി തുടങ്ങും എന്നാണ് പറഞ്ഞിരുന്നത്. ഇന്ദ്രനും രുദ്രനും ഗീതയും ഒരുമിച്ചാണ് പാർട്ടിക്ക് പോയത്. Uber വിളിച്ചാണ് വൈഗ പോയത്. ഒരു ഏഴരയോടെയാണ് വൈഗ എത്തിയത്. അവൾ എത്തുമ്പോൾ പാർട്ടി തുടങ്ങിയിരുന്നു. ഇന്ദ്രൻറെ സ്പീച്ച് നടക്കുകയായിരുന്നു. മൂർത്തിയും ഉണ്ടായിരുന്നു പാർട്ടിക്ക്. എല്ലാവരോടും പാർട്ടി എൻജോയ് ചെയ്യാൻ പറഞ്ഞ ശേഷം ഇന്ദ്രൻ സ