അരുന്ധതി ഐക്കര യെക്ക് വെള്ളം കൊടുത്തു. ചെറിയ ഒരു മന്ദഹാസത്തോടെ പറഞ്ഞു. നിങ്ങൾ ഇരിക്കൂ മാധവേട്ടൻ ഇപ്പോൾ എത്തും. ഇതും പറഞ്ഞവർ തിരിഞ്ഞു നടന്നു. എന്നാൽ ഐക്കര ആലോചിക്കുകയായിരുന്നു മുൻപ് ഇവരെ എവിടെയാണ് കണ്ടിട്ടുള്ളത് എന്നു🤔🤔🤔.തന്റെ തോന്നലാവും എന്നോർത്ത് അയാൾ സമാധാനിച്ചു. മാധവൻ തമ്പിയെയും കാത്ത് ഐക്കര അവിടെ ഇരുന്നു. കുറച്ചു നേരം കഴിഞ്ഞു തമ്പി വന്നു മുഖവുരയില്ലാതെ ഐക്കര പറഞ്ഞു തുടങ്ങി അങ്ങയോട് എനിക്കു ഒരു കാര്യം പറയുവാൻ ഉണ്ട്. ദേവിക്ക് നല്ലൊരു വിവാഹാലോചന വാസുദേവപുരത്തെ വലിയ തറവാട്ടുകാരാണ്. അവിടുത്തെ കുട്ടിക്ക് ഇവിടുത്തെ മോളെ ഇഷ്ടമാണ്.അങ്ങേയ്ക