നിരഞ്ജൻറെ സ്വന്തം പാറു Chapter 94 “പക്ഷേ ഇത്ര ദൂരം അവരെ വിടുന്നതാണ്...” ഹരി പറഞ്ഞത് മുഴുവൻ ആക്കാതെ നിരഞ്ജനെയും പാറുവിനെയും നോക്കി. അതുകേട്ട് നികേത് പറഞ്ഞു. “നമുക്ക് എപ്പോൾ വേണമെങ്കിലും അവിടേയ്ക്ക് മക്കളെ കാണാൻ പോകാം. ജെറ്റ് എപ്പോഴും അവൈലബിൾ ആണ്. ഇവിടെ നിന്നും മൂന്നര മണിക്കൂർ ട്രാവൽ ഉണ്ടാകും. ഇപ്പോൾ മദ്രാസിലോ ബാംഗ്ലൂരിലോ ഡൽഹിയിൽലോ ആണെങ്കിലും രണ്ടു മണിക്കൂർ ഏകദേശം ട്രാവൽ ഉണ്ടാകും. പിന്നെ എന്താ നിൻറെ പ്രോബ്ലം?” പാറു ഒന്നും പറയാതെ നിരഞ്ജനെ നോക്കി. അവളുടെ മാനസിക അവസ്ഥ മനസ്സിലാക്കി ഭരതൻ പറഞ്ഞു. “ഞാനും പോകാം അവരുടെ കൂടെ. എന്