സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 03 “എല്ലാവരും വേഗം തന്നെ കോളേജിൽ നിന്നും പുറത്തു കടക്കാൻ നോക്കൂ. താഴെ ലോ കോളേജിലെ students മായി പൊരിഞ്ഞ വഴക്കാണ് നടക്കുന്നത്.” അതു കേട്ട് എല്ലാവരും വേഗം തന്നെ പുറത്തേക്കിറങ്ങി. ലൈബ്രേറിയൻ ലൈബ്രറി പൂട്ടി വേഗം ഓഫീസ് റും ഇരിക്കുന്ന ബ്ലോക്കിലേക്ക് പോയി. സ്റ്റുഡൻസ് വേഗം തന്നെ steps ഇറങ്ങി പുറത്തേക്ക് പോകുന്നതിനൊപ്പം തന്നെ സ്വാഹയും ഉണ്ടായിരുന്നു. താഴെ മെയിൻ ഗ്രൗണ്ടിൽ പൊരിഞ്ഞ അടിയാണ്. രാഹുലും കൂട്ടരും മുന്നിൽ തന്നെയുണ്ട്. ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് ബാറ്റും ഒക്കെ വെച്ചാണ് കലാപരിപാടികൾ നടക്കുന്നത്. കോളേജിലെ കുട്ടികളെല്ലാവരും പി