വീണ്ടും അവളുടെ ചുണ്ടുകൾ അതിശയത്തോടെ പറഞ്ഞു... ഹരിയെട്ടൻ എപ്പൊ???... അവളെ കണ്ട സന്തോഷത്തിൽ അവൻ്റെ കണ്ണുകൾ ഒന്ന് തിളങ്ങി... അവൾക്കായി അതൊന്നു ചിമ്മി തുറന്നു... ഗാംഭീര്യമുള്ള അവൻ്റെ മുഖത്ത് ഒരു കുസൃതി ചിരി വിരിഞ്ഞു... അവൻ്റെ മുഖത്ത് വരുന്ന ഭാവ വ്യത്യാസം കണ്ട് ആണ് ടോമിച്ചൻ തിരിഞ്ഞു നോക്കിയത്.... ആരിത്....? തെ ഗ്രേറ്റ് ഗ്രാൻഡ് മതറോ? ടോമിച്ചൻ കളിയാക്കി ചോദിച്ചപ്പോൾ അവളുടെ മുഖത്ത് കുറുമ്പ് നിറഞ്ഞു... പിന്നെ അവള് ഹരിയെ നോക്കിയില്ല.. ടോമിച്ച.... എന്താ ഇവിടെ നിന്നത്??? കുഞ്ഞിനെ കാണണ്ടേ ... വേണം ഡോ... തിരക്ക് ഒന്ന് ഒഴിയട്ടേ എന്ന് വിചാരിച്ചു .. എന്താണ് തനിക്ക് തന്നെ നോക്കി മതിമ