സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 17 സ്വാഹയെ ബെഡ്ഷീറ്റ് കൊണ്ട് പുതപ്പിച്ച് കിടത്തി ഇരിക്കുകയായിരുന്നു. അവളുടെ മുറിവുകൾ നോക്കാൻ വേണ്ടി ബെഡ്ഷീറ്റ് പൊന്തിക്കാൻ പോയ അഗ്നിയെ ശ്രീലത ദേഷ്യത്തോടെ പിന്നിലേക്ക് തള്ളിമാറ്റി. അതുകണ്ട് അരുൺ പുഞ്ചിരിയോടെ പറഞ്ഞു. \"അവൾക്ക് ധരിക്കാൻ നിൻറെ ഏതെങ്കിലും ഡ്രസ്സ് എടുത്തോണ്ട് വായോ അഗ്നി.” ഏട്ടൻ പറയുന്നത് കേട്ടാണ് എന്തുകൊണ്ടാണ് ശ്രീലത അഗ്നിയെ തള്ളി മാറ്റിയത് എന്ന് എല്ലാവർക്കും മനസ്സിലായത്. അതുവരെ ദേഷ്യത്തോടെ ശ്രീലതയെ നോക്കിയിരുന്ന ശ്രീഹരിയും അ