പാർട്ട് 12\"ടാ...നീ ഇപ്പൊ എവിടെയാ ഉള്ളത്...\"\"ഞാൻ ഇവിടെ പാർക്കിൽ ഉണ്ട്..\"\"എന്താടി...\"\"നീ അവിടെ തന്നെ നിൽക്ക് ഞാൻ പെട്ടെന്ന് വരാം.. ഒരു കാര്യം പറയാനുണ്ട്..\" ഓടി പിടച്ചു അവിടെയെത്തി റിഥ്വിയോട് കാര്യങ്ങളെല്ലാം പറഞ്ഞു..ആദി പറഞ്ഞതുൾപ്പെടെ...പ്രതീക്ഷിച്ചതുപോലെ ഒരു ഞെട്ടൽ അവന്റെ മുഖത്തും പ്രകടമായിരുന്നു..\"ആധു...എനിക്കിതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല..ആദിയെ കൊണ്ട് ഒരാളെ കൊല്ലാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല..\"\"ഇല്ല റിഥ്വി...ആദി പറഞ്ഞതൊക്കെ സത്യമാണ്..അവന്റെ കണ്ണിൽ എരിയുന്ന പക ഞാൻ നേരിട്ട് കണ്ടതാണ്..\"\"എന്നിട്ട് നീ എന്ത് തീരുമാനിച്ചു...അവനെ തന്നെയാണോ ഇപ്പോഴും ഇഷ്ട