Aksharathalukal

Aksharathalukal

നിഴലായി നിൻ കൂടെ

നിഴലായി നിൻ കൂടെ

4.3
1 K
Love
Summary

       ചുറ്റിനും പലയിനം പൂമരങ്ങളും ,ഫല വൃക്ഷങ്ങളും. അതിൽ കല്ല് വിരിച്ച വഴിത്താരകളും , മീൻ കുളവും , താറാവും , അരയന്നങ്ങളും , അതിലൊരു വീടും , അതായിരുന്നു എന്റെ സ്വപ്നം. പക്ഷെ മരങ്ങൾ, അവ മാത്രം പെട്ടെന്ന് വലുതാകില്ലല്ലോ ബാക്കിയെല്ലാം ഏർപ്പാടാക്കിയാലും .     ഭാരതീയ സംസ്കാരത്തിൽ വൃക്ഷങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. പത്തു പുത്രൻന്മാർ ഒരു മരത്തിനു തുല്യമെന്ന് എറണാകുളം മംഗളവനത്തിന് മുന്നിൽ വെച്ച് വായിച്ചതോർമ്മിക്കുന്നു. നമ്മുടെ നിലമ്പൂർ കാട്ടിൽ നിൽക്കുന്ന വലിയ തേക്ക് മരം, അതൊന്ന് കാണേണ്ടത് തന്നെയാണ്. പിന്നെ പല പല കാവുകളിലും മറ്റും നിൽക