സജ്ജാദിനേയും ഭദ്രയേയും യാത്രയാക്കി മടങ്ങിയ വിനയനേയും സുലൈമാനേയും ദിഗംബരന്റെ ആൾക്കാർ വളഞ്ഞു...ദിഗംബരൻ വന്ന വരവിൽ തന്നെ വിനയനെ ചവിട്ടി നിലത്തിട്ടു..\" പിള്ളേര് കൊള്ളാലോ ഭരതാ....പുതിയ തമ്പുരാനേയും തമ്പുരാട്ടിയേയും യാത്രയാക്കി മടങ്ങി വരുന്ന വഴി ആണെന്ന് തോന്നുന്നല്ലോ \" \" നീ വിചാരിച്ചാൽ അവരെ ഒന്നും ചെയ്യാൻ കഴിയില്ല ദിഗംബരാ \" \" അത് എന്ത് പറച്ചിലാ വിനയാ.. അതിന് അവരെ ആര് ഉപദ്രവിക്കുന്നു..പാവങ്ങൾ ജീവിക്കെട്ടന്നെ...ഏത് നദിക്കരയിൽ ചെന്നൊളിച്ചാലും തേടി പിടിച്ച് കൊന്നിരിക്കും ഈ ദിഗംബരൻ..പക്ഷേ അതിന് മുൻപ് കുറച്ചു ജോലി ബാക്കിയുണ്ട്... \"പെട്ടന്ന് ദിഗംബരന്റെ കയ്യ