Aksharathalukal

Aksharathalukal

സംശയപൂർവം മനസ് ചോദിക്കുന്നത്

സംശയപൂർവം മനസ് ചോദിക്കുന്നത്

0
415
Suspense Drama Detective Crime
Summary

ഭാഗം  31 നൂതനമായ ആഗോളവലയുടെ അദൃശ്യകണ്ണികളിൽ ഒരു പേരിനായി പരതി വിപിൻ ഓഫീസിൽ പോകേണ്ട സമയം കഴിഞ്ഞുപോയതറിയാതെ ഫ്‌ളാറ്റിലിരിന്നു. രാവിലെ മിഥുൻ  ഈമെയിലിൽ അയച്ച ബാസ്റ്റിന്റെ  കഥയിലെ  ഗിരീഷിനെയും നിയാസിനെയും തേടി കംപ്യൂട്ടറിന്റെ മുന്നിലിരുന്നു സമയം കളഞ്ഞു. വിപിൻ അന്നും ജോലിക്കു പോയില്ല. തീർച്ചയായും ഇപ്പോൾ ഡോക്റ്ററുടെ വിളിവരാൻ സാധ്യതയുണ്ട്. ജോലിക്കു പോകാത്തതിനു ഡോക്റ്റർ ദേഷ്യപ്പെടും. തന്നെയും ഇതിൽ കുരുക്കിയതിൽ പരിഭവപ്പെടും. കൂട്ടുകാരന്റെ മകനെ കൂട്ടുകാരനായി കണ്ടത് തെറ്റായിപ്പോയെന്ന് പറഞ്ഞു പരമ്പരാഗത പഴഞ്ചൊല്ലുകളുടെ അകമ്പടികളോടെ ഉപദേശിക്കും.