©copy write protected"എന്റെ കുട്ടി നീ ഇങ്ങനെ തിരക്ക് പിടിച്ച് ഒന്നും കഴിക്കാതെ പോയാൽ എവിടേലും തലകറങ്ങി വീഴും കുഞ്ഞേ."സുജാത ആധിയോടെ പറഞ്ഞു."എന്റെ അമ്മേ ഇനിയും ഇറങ്ങാൻ വൈകിയാൽ സ്കൂളിൽ എത്താൻ ലേറ്റ് ആവും മാത്രവുമല്ല ഇന്ന് പത്താം ക്ലാസ്സിന് ഞാൻ 9 മണിക്ക് സ്പെഷ്യൽ ക്ലാസ്സ് പറഞ്ഞിട്ടുള്ളതാ ഇപ്പോൾ തന്നെ സമയം 8:30 കഴിഞ്ഞു."അവൾ തിരക്ക് പിടിച്ച് ചോറും പാത്രം ബാഗിലെക്ക് വെച്ചുകൊണ്ട് പറഞ്ഞു."ഞാൻ ഇറങ്ങുവാട്ടോ.അമ്മ ബിപിയുടെ ടാബ്ലറ്റ് ഒക്കെ എടുത്ത് കഴിക്കണം"അവൾ തന്റെ ബാഗ് തോളത്തേക്ക് ഇട്ടുകൊണ്ട് സുജാതയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി."സൂക്ഷിച്ച് പോവ