ഭാഗം - 24എന്താണ് ഇപ്പൊൾ നടന്നത്...ഓർക്കാൻ വയ്യ.വൈകീട്ട് വിളക്ക് കൊളുത്തി പ്രാർഥിക്കുകയായിരുന്നു.മുറ്റത്ത് കാർ വന്ന് നിൽക്കുന്ന ഒച്ച കേട്ടു. അമ്മ പുറത്തേക്ക് പോകുന്നത് കണ്ടു.പിന്നാലെ സുഭാഷിണിയമ്മയും. വിളക്കിലെ തിരി താഴ്ത്തി വെച്ച് ഉമ്മറത്തേക്ക് നടന്നു. ഉറക്കെ ഉറക്കെ ഉള്ള സംസാരം കേട്ടിട്ടാണ് ഉമ്മറത്ത് എത്തിയത്.അനന്തുവിൻ്റെ അമ്മ.പകച്ചു പോയി ഒരു നിമിഷം. അവരും എന്നെക്കണ്ട് ഒന്ന് ഞെട്ടിയെന്നു തോന്നി. ഞാൻ അവിടെ തന്നെ തറഞ്ഞു നിൽക്കുന്നത് കണ്ട് അമ്മ എന്നെ അടുത്തേക്ക് വിളിച്ചു. \" ഓ, നീ അങ്ങ് നന്നായി പോയല്ലോ കൊച്ചേ. തളർന്ന് കിടന്ന് എണീറ്റപ്പോ ഒന്ന് മിനുങ്ങി