Aksharathalukal

നെഞ്ചോട് ചേർത്ത്❤️-3

".... ശ്രീ 💖 ജിത്ത്...."
 

" നിന്നെ കോളേജിൽ കൊണ്ട് വിടണൊ ശ്രീക്കുട്ടി.. "

കഴിച്ച് കഴിഞ്ഞ് കൈ കഴുകി കൊണ്ട് നിന്നപ്പോഴാണ് ശ്രീയേട്ടൻ എന്നോട് ചോദിച്ചത്..

" ഏയ്.. വേണ്ട ഏട്ടാ.. എന്നെ ബസ്സ് സ്റ്റോപ്പിൽ കൊണ്ടാക്കിയാൽ മതി.. "😇

" മ്മ്.. ഓക്കെ.. "

ഞാൻ കൈകൾ തുടച്ച് കഴിഞ്ഞപ്പോൾ ബാഗ് എടുത്ത് തോളിലിട്ടു..

'' എന്നാ പോവാം... ഞങ്ങൾ ഇറങ്ങുകയാണേ കല്യാണിയമ്മേ...''😇

ഞാൻ അടുക്കള നോക്കി വിളിച്ചു പറഞ്ഞു.. അത് കേട്ട് കല്യാണിയമ്മ അവിടെന്ന് ഇറങ്ങി വന്നു..

" ആണോ.. എല്ലാം എടുത്തോ മോളെ... "

" എടുത്തു കല്യാണിയമ്മേ..."

ശ്രീയേട്ടൻ പുറത്തേക്ക്  നടന്നു.. കൂടെ ഞാനും.. 🚶🚶
ഏട്ടൻ ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ ഞാനും ഏട്ടൻ്റെ പിറകെ കയറി..
കല്യാണിയമ്മ പുഞ്ചിരിയോടെ ഞങ്ങളെ നോക്കി നിൽപ്പുണ്ട്... ഞാൻ അമ്മയെ കൈവീശി കാട്ടി...

കല്യാണിയമ്മ... ഇവിടെ പണ്ട് മുതലേ ജോലിക്ക് നിൽക്കുന്നതാണ്... പക്ഷെ ഒരു കുടുംബാംഗം പോലെയാണ് ഞങ്ങൾക്ക്..😊
വേറെ ഒരാള് കൂടെ ഉണ്ട്..

ദസേട്ടൻ

പുള്ളിക്കാരൻ തിരുവനന്തപുരത്ത് പോയേക്കുവാ.. പെട്ടെന്ന് തന്നെ തിരിച്ചു വരുമെന്നാ പറഞ്ഞേക്കുന്നത്..

ശ്രീയേട്ടൻ എന്നെ ബസ്സ് സ്റ്റോപ്പിൽ ഇറക്കി.. പെട്ടെന്ന് തന്നെ ബസ്സും വന്നു.. ഏട്ടൻ ഞാൻ പോകുന്നതും നോക്കി നിൽപ്പുണ്ട്..
ശ്രീയേട്ടൻ എന്നെ കൈ വീശി കാട്ടി.. തിരിച്ച് ഞാനും..🙃..

രണ്ട് സ്റ്റോപ്പ് കഴിഞ്ഞപ്പോൾ ഗായത്രിയും കൂട്ടിന് ഉണ്ടായിരിന്നു.. അവളാണ് കോളേജിലെ ആകെയുള്ള എൻ്റെ നല്ലയൊരു ഫ്രെണ്ട്..🤗

കോളേജിൽ എത്തിയപ്പോൾ തന്നെ എൻ്റെ കണ്ണുകൾ തിരഞ്ഞത് അയാളെയായിരിന്നു.. ഇന്ദ്രൻ...
പക്ഷെ അവിടെയെങ്ങും അവനെ കണ്ടില്ല..
ഞാൻ ഗായത്രിയുടെ കൂടെ കാസ്സിലേക്ക് നടന്നു.🚶🚶

              🦋🦋🦋

രണ്ട് മൂന്ന് ദിവസങ്ങൾ കടന്നു പോയി.. ഒരു മിന്നായം പോലെ അയാളെ ഇടയ്ക്ക് പലപ്പോഴും ഞാൻ കണ്ടു.. കൂടെ ആ മൂന്ന് പേരും ഉണ്ടായിരിന്നു..

ഒരു ദിവസം..
ലൈബ്രറിയിൽ പോവുകയാണെന്ന് ഗായത്രിയോട് പറഞ്ഞ് ഞാൻ വരാന്തയിലൂടെ നടന്നു.

ലൈബ്രറിലേക്കുള്ള കോണിപ്പടികൾ ഓടി കയറിയപ്പോഴാണ് ഞാൻ പെട്ടെന്ന് ആരെയോ ചെന്ന് ഇടിച്ചത്...

ബാലൻസ് കിട്ടാതെ ഞാൻ പിറകിലേക്ക് മറിഞ്ഞു... ഞാൻ പേടിച്ച് കണ്ണുകൾ മുറുക്കി അടച്ചു.. അപ്പോഴേക്കും അയ്യാൾ എൻ്റെ കയ്യിൽ പിടിച്ചിരിന്നു..

ഇന്ദ്രൻ അവൾ വീഴാതെ ഇരിക്കാൻ ലച്ചുവിൻ്റെ കയ്യിൽ പിടിച്ചു.. ശേഷം നെഞ്ചിലേക്ക് വലിച്ചിട്ടു..

ലച്ചു ഇന്ദ്രൻ്റെ നെഞ്ചിൽ തട്ടി നിന്നു.. അപ്പോഴും അവൾ കണ്ണുകൾ ഇറുകെ അടച്ചിരിക്കുകയാണ്..
അവൾ അവൻ്റെ ഷർട്ടിൽ പിടിച്ചിട്ടുണ്ട്

തൻ്റെ നെഞ്ചിൽ ചേർന്ന്.. പേടിയോടെ കണ്ണുകൾ അടച്ച് നിൽക്കുന്ന ലച്ചുവിനെ കണ്ട് ഇന്ദ്രൻ മെല്ലെ പുഞ്ചിരിച്ചു..😉

ലച്ചു മെല്ലെ കണ്ണുകൾ തുറന്നു.. തൻ്റെ അടുത്ത് നിൽക്കുന്നത് ആരാണെന്ന് അറിയാൻ അവൾ തലയുയർത്തി നോക്കി..
" ഇന്ദ്രൻ " 😍
ഇന്ദ്രനെ കണ്ട് അവളുടെ കണ്ണുകൾ വിടന്നു.. അവളുടെ ഹൃദയം വേഗത്തിൽ ഇടിക്കാൻ തുടങ്ങി.. അവരുടെ കണ്ണുകൾ കൊരുത്തു..

പെട്ടെന്ന് എന്തോ ഓർത്തപ്പോലെ കണ്ണുകൾ മാറ്റി...ഞാൻ ഇന്ദ്രനിൽ നിന്നും മാറി നിന്നു..

" sorry...sorry.. ഞാൻ കണ്ടിരുന്നില്ല..."😐

അത്രയും ഇന്ദ്രൻ്റെ മുഖത്ത് നോക്കാതെ പറഞ്ഞു കൊണ്ട്...ലൈബ്രറിയിലേക്ക് ഓടി.. അവിടെ രണ്ട് മൂന്ന് പേരല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല..
ഞാൻ മാറി ഒറ്റയ്ക്ക് ഒരു ബെഞ്ചിൽ കണ്ണുകൾ  അടച്ചിരുന്നു.....

കുറച്ച് മുൻപ് നടന്ന സംഭവങ്ങൾ എൻ്റെ മനസ്സിലൂടെ കടന്നുപോയി...

എനിക്ക് എന്താണീ സംഭവിക്കുന്നത്.. അറിയില്ല.. അയാളുടെ  അടുത്ത് നിന്നപ്പോൾ ഒരു വെപ്രാളം..,😒

സ്വപ്നത്തിൽ ഞാൻ കാണുന്ന ജിത്ത് ആണോ ഈ ഇന്ദ്രൻ.. 🤔അതും അറിയില്ല..

ഞാൻ ഒന്ന് ദീർഘശ്വാസം എടുത്ത് കൊണ്ട് എൻ്റെ  കൈയിലേക്ക് നോക്കി..
വിരലിൽ ഇട്ടിരിക്കുന്ന മോതിരത്തിൽ കൊത്തിയിരിക്കുന്ന പേര് ഞാൻ മെല്ലെ വായിച്ചു..

" വിമൽ... "💕

കാത്തിരിക്കുക...😉😛

ആരായിരിക്കും ഈ വിമൽ..🤔🤔🤷‍♂️