Aksharathalukal

എന്റെ രാവണൻ .....🔥 - 4

ഭാഗം : 4



 

എന്താടി നിനക്ക് ഇപ്പൊ നാവില്ലെ....

അവൻ ഒരു പുച്ഛചിരിയോടെ പറഞ്ഞു....
നേരത്തെ ഭയങ്കര പ്രസംഗം ആയിരുന്നല്ലൊ...

എടൊ താൻ എന്നെ ഇറക്കാൻ നോക്കിക്കെ

അവളുടെ ശബ്ദത്തിന്റെ ഇടർച്ച മനസ്സിലാക്കിയതും അവൻ അവയെ താഴെ ഇറക്കി...

ഒരു പെണ്ണിന്റെ ധൈര്യത്തെ അളക്കുന്നത് ഇങ്ങനെ അല്ല മിസ്റ്റർ .... 

അവൾ നിറകണ്ണുകൾ തുടച്ച് കൊണ്ട് അവിടെ നിന്നും ഓടി പോയി

അവളുടെ വാക്കുകളും അതിലുപരി കണ്ണുനീരും അവനെ വേട്ടയാടി ഒരു നിമിശം താൻ ചെയ്തത് എത്ര മോശമായ കാര്യമാണ് എന്ന വൻ ഓർത്തു...

നിന്നിടം പിളർന്നിരുന്നെങ്കിലെന്നവൻ ആശിച്ചു താൻ കാരണം ആദ്യമായി ഒരു പെണ്ണിന്റെ കണ്ണുനീർ പൊഴിഞ്ഞു...

ടാ ... സിദ്ധി നീ വന്നെ....

കിച്ചു സിദ്ധുവിനേയും കൊണ്ട് മുകളിലേക്ക് കയറി...

ഞാൻ ഞാൻ ചെയ്തത് കുറച്ച് കടന്ന് പോയി അല്ലെ...

വല്ലാത്തൊരു നിർവികാരതയോടെ സിദ്ധു കിച്ചുവിനോട് ചോദിച്ചു...

ഈ സമയം ഒന്നാമതെ നിന്റെ മനസ്സ്  ആകെ കലങ്ങിമറിഞ്ഞിരിക്കുയാണ് എങ്കിലും ഞാൻ പറയുവാ...

അത്രയും പേരുടേയും മുന്നിൽ വെച്ച് നീ ചെയ്തത് വളരെ ചീപ്പ് ആയിപോയി എത്രയൊന്നെ വായാടി ആണെങ്കിലും അവളും ഒരു പെണ്ണല്ലേടാ....

താൻ ചെയ്തത് എന്ത് എല്യ അബരാധം ആണെന്ന് അവന് മനസ്സിലായി....

ഇപ്പൊ അവളെ ഒന്ന് കാണാൻ പറ്റുമോ.... സിദ്ധു നിറഞ്ഞ കണ്ണുകൾ മറച്ച് കൊണ്ട് കിച്ചുവിനോട് ചോദിച്ചു...

ഇല്ലാ.... ഇല്ലടാ ഇപ്പൊൾ അവളെ കാണുന്നത് അത്ര എളുപ്പമല്ല....

എനിക്ക് കണ്ടെ പറ്റു... അല്ലങ്കിൽ ഞാ....ഞാൻ ഇല്ലാണ്ടായി പോകും ...

കിച്ചു വിന്റെ കൈകൾ കൂട്ടി പിടിച്ച് കൊണ്ട് സിദ്ധു വല്ലാത്ത ഒരവസ്ഥയിൽ അവനോട ചോദിച്ചു...

നീ വിഷമിക്കണ്ടടാ... ആരു അവളോട് പറഞ്ഞിട്ടുണ്ട് കല്യാണം കഴിയാതെ വീട്ടിൽ പോകരുത് എന്ന് അവൾ ആരുവിന്റെ കൂടെ ആണ് കിടക്കുന്നത് ഞാൻ ഒരവസരം ഉണ്ടാങ്കിത്തരാം പക്ഷെ സോറി പറയുക തിരികെ വരുകാ... ഒക്കെ...

ഹംമ് .....

അവൻ ഒന്ന് മൂളി ആ സംഭവത്തിന് ശേഷം അവൻ റൂം വിട്ട് പുറത്തിറങ്ങിയില്ല...

ആദ്യമായി ഇഷ്ട്ടം തോന്നിയ പെണ്ണ് ...
അതും അവളുടെ വെള്ളാരം കല്ലുകൾ പോലെയുള്ള മിഴികളും മൂക്കുത്തിയും...

തന്നെ വല്ലാതെ കൊത്തിവലിക്കുന്നുണ്ടായിരുന്നു....

ആ അവളോട് താൻ ഇങ്ങനെ ചെയ്തല്ലൊ എന്നോർത്തപ്പോൾ അവന്റെ ഉള്ളം വീങ്ങി....

_____________________________________________________________

നീ ഒന്ന് സമാദാനിക്ക് നന്ദു... അവൻ അങ്ങന  ഉള്ള ഒരാളല്ല ആദ്യമായിട്ടാണ് അവന്റെ ഭാഗത്ത് നിന്നും ഇങ്ങനെ ഒരു നീക്കം...

ഓഹ് എല്ലാവരും അവനെ അങ്ങ് പൊക്കിക്കൊ എന്റെ അവസ്ഥ ആർക്കും മനസ്സിലാകുന്നില്ലെ... അത്രയും പേരുടെ മുന്നിൽ വെച്ചാ...

പറഞ്ഞ് തീർക്കാനാകാതെ അവൾ വിതു സി....

 

തുടരും !