Aksharathalukal

അക്ഷരപ്പൂക്കൾ



തുഞ്ചൻപറമ്പിലോ
തുരുവുള്ളക്കാവിലോ
തിങ്ങിനിറഞ്ഞ ക്ഷേത്രത്തിലോ
നമ്മൾക്കക്ഷരപ്പൂക്കൾ
 വിരിയിക്കാൻകഴിഞ്ഞില്ല 
എങ്കിലും നമ്മൾ എഴുതിയില്ലേ ? 
തുള്ളിത്തുടിച്ചില്ലേ നമ്മുടെ ഹൃത്തും
നിലവിളക്കിൻ ശോഭയില്ല
നിറപറയും നിറപുത്തരിയുമില്ല
ക്ഷേത്ര തന്ത്രിയോ ഹരിശ്രീയുമില്ല
ചേറുപുരണ്ട അച്ഛന്റെ കൈകളോ
കരിപുരണ്ട അമ്മതൻ കൈകളോ
ചേർത്തുപ്പിടിച്ചില്ലേ
നമ്മൾ തൻ കരങ്ങളെ
കുത്തിക്കുറിച്ചില്ലേ നമ്മളും നിങ്ങളും
ചെത്തിമിനുക്കിയ ചതുരക്കളത്തിൽ
അറിവിൻ അക്ഷരങ്ങൾ
എന്തെന്നറിയാതെ കോറിയിട്ടില്ലേ നമ്മൾ അന്ന്
പ്രഭാതത്തിൻ കുളിർക്കാറ്റുണ്ടന്ന്
പാറിപ്പറക്കുന്ന തുമ്പികളുണ്ട്
പാവന വൃക്ഷത്തിൽ പറവകളുo പച്ചവിരിച്ച തോപ്പുകളുമുണ്ടന്ന് 
അക്ഷരം പൂത്ത പൂമരമായ്
നമ്മൾ എന്നും വിളങ്ങീടില്ലേ ?