Aksharathalukal

വാടക കൊലയാളി. ഭാഗം 1

ആമുഖം
പ്രിയപ്പെട്ടവരെ  വാടക കൊലയാളി എന്ന പേര് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ചിലപ്പോൾ പണം വാങ്ങി ആളെ തട്ടുന്ന ഗുണ്ടകളെയാവും ഓർമ്മ വരുന്നത്...

പക്ഷെ ഈ കഥ പണം വാങ്ങി മറ്റുള്ളവരെ തട്ടുന്ന കഥയല്ല  മറിച് പണം കൊടുത്തവരെ തന്നെ  കൊല്ലുന്ന കഥയാണ്

മനസ്സിലായില്ല അല്ലെ...

ചില നാട്ടിൽ പ്രൈവറ്റ് ആശുപത്രിയിലെ അമിതമായ ബില്ല് കാണുമ്പോൾ അവിടെ അമിതമായി ഫീസ് ഈടാക്കി ആളുകളെ കൊല്ലാ കൊല ചെയ്യുന്നു എന്ന് പറയാറില്ലേ... അത് പോലെ മറ്റൊന്നാണ് വാടക അറവ്. റൂമിനായാലും വീടിനായാലും അമിതമായി വാടക വാങ്ങുന്നതിനും. അതും താമസിക്കുന്നവർ പ്രയാസയത്തിലാണെങ്കിൽ പോലും ഒരു ദിവസം പോലും തെറ്റാതെ  കൃത്യമായി വാടക  അറുത്ത് വാങ്ങുന്നതിനും കൊല്ലാ കൊല ചെയ്യുന്നു എന്ന് പറയാറുണ്ട്... കാരണം  വാടകക്ക് താമസിക്കുന്നവർ എത്ര പ്രായസത്തിലാണെങ്കിലും ഡേറ്റ് തെറ്റാതെ കൃത്യമായി വാടക വാങ്ങാൻ വരുന്നത് ഒരു കൊല്ലാ കൊല തന്നെയല്ലേ...

അപ്പോൾ കഥയിലേക്ക് പ്രവേശിക്കാം...

*വാടക കൊലയാളി*

കഥ രചന :കബീർ മാട്ടൂൽ

കഥയിലെ നായകന്റെ പേര് യൂസഫ്

യൂസഫ്  വളരെ നല്ല ചെറുപ്പക്കാരനാണ് നല്ല ബുദ്ദിയും ദീർഘ വീക്ഷണവും ഉള്ളവൻ...

യൂസഫിന് ഒരു സഹോദരിയും ഉപ്പയും ഉമ്മയുമാണ് ഉള്ളത്.സഹോദരി റസിയ ആൾ ഒരു തമാശക്കാരിയാണ് നല്ല സ്നേഹമുള്ളവളാണ്. ഉപ്പ ഒരു പാവമാണ്   ആരോടും വലുതായി സംസാരിക്കില്ല ജോലി ഉണ്ടെങ്കിൽ കാലത്ത് ജോലിക്ക് പോവും രാത്രി വന്നു ആഹാരം കഴിച്ചു കിടന്നുറങ്ങും. ജോലി ഇല്ലെങ്കിൽ ഏതെങ്കിലും ബസ്സ്‌ സ്റ്റോപ്പിൽ ഇരുന്ന് മറ്റുള്ളവരുടെ കൈയിൽ നിന്നും പുക വാങ്ങി വലിക്കും.(പിന്നെ കൂടുതൽ കഥാപാത്രങ്ങളെ വച്ചാൽ അവർക്ക് സംഭാഷണങ്ങൾ നൽകേണ്ടി വരും പിന്നെ കഥയുടെ ലെൻത് കൂടും. അത് കൊണ്ട് കഥാപാത്രങ്ങളെ കുറക്കുന്നു.)

യൂസഫിന് ജോലി നാട്ടിൽ തന്നെയാണ്.  സ്വന്തം വീട് കട്ടപ്പുര ആയതിനാലും അവിടെ മഴകാലത്ത് പ്രയാസം ആയത് കൊണ്ടും യൂസഫും കുടുംബവും  ഒരു വാടക വീട്ടിലേക്ക് മാറി...

പക്ഷെ വാടകക്ക് താമസിക്കുന്ന വീട്ടിൽ കരണ്ടിനും വെള്ളത്തിനും പൈപ്പിനും വളരെ പ്രയാസമാണ്.  വെള്ളം ഉപ്പ് രസമാണ്  കരണ്ടാവട്ടെ  പലയിടത്തും ഷോട്ടാണ്...പൈപ്പ് പലയിടത്തും ലീക്കാണ്. പൈപ്പ് ലീക്ക് കാരണം ഇടയ്ക്ക് മോട്ടർ ഇടേണ്ട അവസ്ഥ, കരണ്ട് പലയിടത്തും ഷോർട്ടാവുന്നതിനാൽ ഇടക്ക് കരണ്ട് പോവും ഷോട്ട് കാരണം അമിത ബില്ല് വരും . ഇതാണ് യൂസഫ് താമസിക്കുന്ന വാടക വീടിന്റെ അവസ്ഥ...

അങ്ങിനെ ദിവസങ്ങൾ മുന്നോട്ട് നീങ്ങി...

ഒരു ദിവസം രാത്രി യൂസഫ് മൊബൈൽ ഉപയോഗിച്ച് ബ്ലു ടൂത്ത് സ്പീക്കറിൽ dj കേൾക്കുകയായിരുന്നു യൂസഫിന്റെ സഹോദരി  റസിയ യൂസഫും ചേർന്ന് dj പാട്ടിനോത്ത് ചുവടുവെക്കുകയായിരുന്നു പെട്ടന്ന് ചെറിയ ഒരു കാറ്റ് വീശിയപ്പോൾ കരണ്ട് പോയി...  അതോടെ യൂസഫ്  dj ഓഫ്‌ ചെയ്തു...

റസിയ യൂസഫിനോട് ദേഷ്യത്തോടെ :ഈ...... കറണ്ട് പോയി പണ്ടാരം... അത് വെക്ക് ഇക്കാക്ക....

യൂസഫ് : പോടീ.... എന്ത് ചെയ്തുകൊണ്ടിരുന്നാലും കരണ്ട് പോയാൽ  മൂഡ് തെച്ചും പോവും... ഏതായാലും സാരമില്ല ഇപ്പോൾ dj പാട്ടും പാടി ഫ്രീയായി വാക്സിൻ തരാൻ വേറൊരാൾ വരും 

റസിയ : ആരാ ഇക്കാക്ക...

യൂസഫ് : കൊതുക്....അല്ലാണ്ട് വേറെ ആരാ.

യൂസഫ് കൈ മുട്ടിൽ അടിച്ചിട്ട് ദേശ്യത്തോടെ : ഓഫ് പറഞ്ഞു തീർന്നില്ല തുടങ്ങി കൊതുകിന്റെ വാക്സിൻ കുത്താൻ... മ്..... എന്തൊരു കുത്ത്....😉

റസിയ : ഒടുക്കത്തെ കരണ്ട്... ഛെ....കരണ്ട് പോവാൻ കണ്ട സമയം. മുമ്പൊക്കെ കരണ്ട് അടിച്ചാൽ മനുഷ്യന്റെ കാറ്റ് പോവും. ഇന്ന് ചെറിയ ഒരു കാറ്റ് അടിച്ചാൽ മതി കരണ്ട് തന്നെ പോവും... കാലത്തിന്റെ ഒരു പോക്ക്...😜

യൂസുഫ് : ഹും ശെരിയാ... നമ്മൾ റംസാൻ മാസം   വീട്ടിൽ ഇരിക്കുന്ന സമയം വീട് വൃത്തിയാക്കാം എന്നൊക്കെ ചിന്തിക്കും. പക്ഷെ നോമ്പ് നോറ്റാൽ പിന്നെ അതിനൊന്നും ഒരു ഇൻട്ട്രസ്റ്റ് ഉണ്ടാവില്ല... എല്ലാത്തിനും ഒരു മൂഡ് വേണം

റസിയ : മൂഡില്ലാതെ ഭരണിയിൽ ഇട്ട് വെച്ചാൽ  പതിറ്ത്ത് പോവും. ശെരിയാ...

അത് കേട്ട യൂസഫ് : ചിരിക്കണോ... ഹാ... ഹാ.. ഹാ....😄

"അങ്ങിനെ കുറച്ചു കഴിഞ്ഞു കരണ്ട് വന്നു. ആപ്പോഴേക്കും കിടക്കാൻ നേരമായി "

."പിറ്റേന്ന് ഞായറാഴ്ച കാലത്ത് യൂസഫ് എഴുന്നേറ്റപ്പോൾ "

യൂസഫിന്റെ ഉമ്മ : മോനെ  ഇന്ന് പത്താം തീയതി ആയി... വാടക വാങ്ങാൻ അയാൾ ഇന്ന് വരും...

യൂസഫ് : ഇവിടെ പണിയും ഇല്ല പൈസയും ഇല്ല  പിന്നെങ്ങനെ വാടക നൽകാനാണ്...

ഉമ്മ : നീ പൈസ ഇല്ലെന്ന് അയാളോട് പറഞ്ഞോളു  പക്ഷെ പണി ഇല്ലെന്ന് അയാളോട് പറഞ്ഞേക്കരുത്...

അത് കേട്ട റസിയ : അതെന്താ  അയാൾ പണി നോക്കാനാണോ വരുന്നത്. വാടകന്റെ പൈസ വാങ്ങാനല്ലേ വരുന്നത്

ഉമ്മ : അല്ലാടി പൈസ ഇല്ലെന്ന് പറഞ്ഞാലും പ്രശ്നമില്ല. പക്ഷെ പണി ഇല്ലെന്നു പറയുമ്പോൾ അയാൾ ചൂടാവും  കാരണം പണി ഉണ്ടെങ്കിലല്ലേ പൈസ ഉണ്ടാവുള്ളു. അപ്പോൾ പണി ഇല്ലെന്ന് പറഞ്ഞാൽ  അയാൾ വിചാരിക്കും  അടുത്ത കാലത്തൊന്നും പൈസ കിട്ടില്ലെന്ന്‌...

യൂസഫ് : വാടക വാങ്ങാനൊക്കെ അയാൾ കൃത്യമായി വരുന്നുണ്ട്. കരണ്ടിന്റെയും വെള്ളത്തിന്റെയും പൈപ്പിന്റെയും പ്രശ്നം അയാളോട് പറയാറുണ്ടോ... ഇതൊരുമാതിരി വാടക കൊലയാളിയുടെ സ്വഭാവം പോലെയാണ് അയാളുടെ കളി...

ഉമ്മ : അതൊന്നും അയാളോട് പറഞ്ഞിട്ട് കാര്യമില്ല

റസിയ :  നമ്മുടെ ഉപ്പാനോടാണോ പിന്നെ പറയേണ്ടത്... ഉമ്മ... നിങ്ങൾ മണ്ടത്തരം പറയരുത് കേട്ടോ. വാടക വീട്ടിൽ എന്തെങ്കിലും പ്രയാസം ഉണ്ടെങ്കിൽ വാടക ഉടമയാണ്  അത് ശെരിയാക്കി തരേണ്ടത്...

യൂസഫ് റസിയയോട് : നിനക്ക് ഇപ്പോഴാണ് ബുദ്ധി വന്നത്

റസിയ : അല്ലേലും ബുദ്ദിക്ക് കുറവൊന്നും ഇല്ല നിങ്ങൾ ജനിച്ച അതേ വയറ്റിലാണ് ഞാനും ജനിച്ചത്...

ഉമ്മ യൂസഫിനോട് : ഏതായാലും നീ അവരെ വഴക്ക് പറയാനൊന്നും പോവണ്ട. വാടക കൊടുത്തു വിട്ടേക്ക്

യൂസുഫ് :
അല്ലേലും പറയേണ്ട സ്ഥലത്തു പറയാൻ നിങ്ങൾക്കൊന്നും നാവുണ്ടാവില്ലെന്നറിയാം. എന്നെയും ഉപ്പാനെയും ഒരാവശ്യവും ഇല്ലാതെ കലമ്പാൻ നിങ്ങൾക്ക് ആയിരം നാവാണല്ലോ... അല്ല കുടുംബക്കാരെ വഴക്ക് പറഞ്ഞാൽ പ്രശ്നം ഇല്ലാലോ അല്ലെ...

റസിയ : ഇൻസ്റ്റ ഗ്രാമിൽ മുമ്പ് ഒരു വീഡിയോ ഉണ്ടായിരുന്നു... ഒരു ഭാര്യയ്ക്ക് ദേഷ്യം വരും. ആദ്യം കൈയിൽ ഉള്ള മൊബൈൽ എറിഞ്ഞു പൊട്ടിക്കാൻ നോക്കും അപ്പോൾ മനസ്സിൽ ചിന്ത വരും  ആയോ മൊബൈൽ പൊട്ടിച്ചാൽ 10000 രൂപ പോവും. പിന്നെ ടീവി പൊട്ടിക്കാൻ നോക്കും പക്ഷെ 30,000 രൂപ പോവും എന്ന് ചിന്തിക്കും. അപ്പോഴാണ് ഭർത്താവ് വരുന്നത് കണ്ടത് ഭർത്താവിനെ ഒറ്റയടി... കാരണം അത് ഫ്രീ യാണ്  ഒന്ന് പൊട്ടിച്ചാലും പ്രശ്നം ഇല്ല...😃

യൂസുഫ് : അതേത് വീഡിയോ...

റസിയ :വെറും വായി നോക്കി നടന്നാൽ പോര ഇടക്കൊക്കെ സോഷ്യൽ മീഡിയയും നോക്കണം...

"അങ്ങിനെ വാടക ഉടമയെ കാണാൻ യൂസഫ് പുറത്ത് എവിടെയും പോവാതെ വീട്ടിൽ തന്നെ നിന്നു. പക്ഷെ വാടക ഉടമ വന്നില്ല. വൈകുന്നേരം ആയിട്ട് പോലും വന്നില്ല. പള്ളിയിൽ നിന്നും മഗ്‌രിബ് ബാങ്ക് വിളിച്ചു "

"അപ്പോൾ യൂസുഫ് കരുതി. ഇനി ഏതായാലും അയാൾ വരില്ല. യൂസഫ് മഗ്‌രിബ് നിസ്കാരത്തിനു പള്ളിയിൽ പോയി "

"യൂസഫ് നിസ്കാരം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ വീട്ടിൽ വാടക ഉടമ ഉമ്മായുമായി സംസാരിക്കുന്നത് കണ്ടു "

യൂസുഫ് വാടക ഉടമയോട് : നിങ്ങൾ കാലത്ത് വരുമെന്നാ കരുതിയത്...

വാടക ഉടമ : ഒരു കല്യാണം ഉണ്ടായിരുന്നു അതാണ് പകൽ വരാതിരുന്നത്

യൂസുഫ് : എന്നാൽ പിന്നെ നാളെ വന്നാൽ മതിയല്ലോ

വാടക ഉടമ : ഹേയ്... കിട്ടാനുള്ള പൈസ  അത് നേരത്തെ വാങ്ങുന്നതാണ് നല്ലത്.

"യൂസുഫ് അയാളെ അകത്തേക്ക് വിളിച്ചു. ശേഷം ഷോർട്ടായിട്ടുള്ള സ്ഥലങ്ങൾ കാണിച്ചു കൊടുത്തു"

വാടക ഉടമ : അത് സ്വിച്ച് മാറ്റിയാൽ മതി മാറ്റി തരാം

"ലീക്കായ പൈപ്പും കാണിച്ചു കൊടുത്തു"

വാടക ഉടമ : പൈപ്പ് മാറ്റി തരാം

*"ശേഷം യൂസഫ് റസിയയോട്   വെള്ളം കലക്കാൻ പറഞ്ഞു "*

*"റസിയ  പഞ്ചസാരയിട്ട് സർബത്ത് കൊണ്ടു വന്നു "*

*യൂസുഫ് വാടകക്കാരനോട് : ഇരുന്ന് കുടിക്ക്...*

*"അയാൾ ആവേശത്തോടെ കുടിക്കുമ്പോൾ മുഖം ഒരു വല്ലാത്ത പോലെ "*

*യൂസുഫ് : എന്തേ മധുരം ഓവറായോ, റസിയക്ക് അൽപ്പം പഞ്ചാര കൂടുതലാണ്....😄*

*വാടകയുടമ : സർബത്തിൽ നിങ്ങൾ ഉപ്പാണോ പഞ്ചസാരയാണോ ഇട്ടത്🤔*

*റസിയ : അത്... ഇവിടത്തെ കിണറിൽ നിന്നും ഫ്രീയായിട്ട് ഉപ്പ് വെള്ളം കിട്ടുന്നുണ്ട്. പിന്നെ സർബത്ത് കലക്കുമ്പോൾ ആരും ഉപ്പ് ഇടാറില്ലലോ.നമ്മൾ ഇപ്പോൾ ചൊറിലും കറിയിലും തൈരിലും ഉപ്പിടാറില്ല. എന്തിന് നാരങ്ങ വെള്ളം കലക്കാൻ പോലും കിണറിൽ നിന്നും വെള്ളം എടുത്ത് നാരങ്ങ പീഴിഞ് ഇടാറാണ് പതിവ്. ഉപ്പിന്റെ ആവശ്യം തീരെ വരുന്നില്ല. പക്ഷെ  കിണറിൽ പഞ്ചസാര ആയാൽ മതിയായിരുന്നു...😄*

*വാടക ഉടമ : അതെന്താ🤔*

*റസിയ : അതാവുമ്പോൾ ചായക്കും ഹോർലിക്സ് കലക്കാനും പഞ്ചസാര വേണ്ടല്ലോ. പിന്നെ  ലിറ്റർ കണക്കിന് വെള്ളം വിവാഹ വീടുകളിൽ കൊടുത്തു പൈസയും വാങ്ങാം.അവർക്ക് രാവിലെയും വൈകുന്നേരവും വെള്ളം കലക്കേണ്ടതല്ലേ ...😄*

വാടക ഉടമ :എന്നാൽ പിന്നെ ഉപ്പിട്ട നാരങ്ങ കലക്കി കൂടെ🥴

റസിയ :അതിന് വെള്ളം മാത്രം പോരാലോ നാരങ്ങ കൂടി വേണ്ടേ😊

വാടക ഉടമ : ശെരി ശെരി  ഏതായാലും ഞാൻ ഫിൽറ്റർ വെച്ച് തരാം...

യൂസുഫ് : ആയിക്കോട്ടെ.... ഇത് എപ്പോൾ വെക്കും...അത് കൂടി പറ ?

വാടക ഉടമ : ഒരാഴ്ച കൊണ്ട് റെഡിയാക്കാം...

റസിയ മനസ്സിൽ പറഞ്ഞു : മ്.... ഇവിടെ നിന്നും നല്ല വെള്ളം കിട്ടീട്ട് മരിക്കൽ ഉണ്ടാവില്ല...🥴

"യൂസഫ് കൈയിൽ ഉള്ള തുക എടുത്ത് വാടക ഉടമക്ക് കൊടുത്തു. അയാൾ അത് വാങ്ങി സന്തോഷത്തോടെ എണ്ണി നോക്കി.മുഴുവൻ തുകയും കൃത്യമായി ഉണ്ടെന്ന് മനസിലാക്കി "

വാടക ഉടമ : പൈസ കീശയിൽ ഇട്ടു. എന്നാൽ ശെരി... രണ്ട് ദിവസം കഴിഞ്ഞു എല്ലാം സെറ്റ് ആക്കി തരാം....

"അതും പറഞ്ഞു അയാൾ പോയി "

ഉമ്മ യൂസഫിനോട് : നീയല്ലേ പൈസ ഇല്ലെന്നു പറഞ്ഞത്. പിന്നെ വാടക നൽകേണ്ട പണം എവിടെന്ന് കിട്ടി. മുകളിൽ നിന്ന് പൊട്ടി വീണതാണോടാ

യൂസഫ് : ഞാൻ പള്ളിയിൽ പോയ സമയത്തു. ഞാൻ ഒരാളോട് കടം വാങ്ങിയതാ... ഇനി അടുത്ത വാടക കൊടുക്കുന്നതിനു മുമ്പ് ഈ കടം വീടണം.... താൽ കാലികമായി ജീവിക്കാനാണ് വാടകക്ക് താമസിക്കുന്നത് പക്ഷെ ഒരു ഭാഗത്ത്‌ വെള്ളം മറുഭാഗത്  പൈപ്പ് മറ്റൊരു ഭാഗത്ത്‌ കരണ്ട്.. എല്ലാം പ്രശ്നം തന്നെ...

*റസിയ : ഈ വീടിന് ഇതെന്ത് പറ്റി... ചിലയിടത്ത് ചോർച്ച, ചിലയിടത്ത് ഷോർട്ട് എന്താ  ആരും ഒന്നും മിണ്ടാത്തത്... അരുത് ഷോർട്ടാവാൻ അനുവദിക്കരുത് കരണ്ട് ഷോട്ടായാൽ വലിയ വില നൽകേണ്ടി വരും... കരണ്ട് ബില്ല് കൂടി വരും... അങ്ങിനെ വലിയ വില നൽകേണ്ടി വരും....😄*

"അങ്ങിനെ കുറച്ചു ദിവസം കഴിഞ്ഞു...   പക്ഷെ വാടക ഉടമ   വീട്ടിലെ  പ്രശ്നം ശരിയാക്കാൻ വന്നില്ല...
അയാളെ ഫോൺ ചെയ്തു പക്ഷെ ഫോൺ എടുക്കുന്നില്ല... പല നമ്പറിലും മാറി മാറി വിളിച്ചു . പക്ഷെ ഫോൺ എടുക്കുന്നില്ല. യൂസഫ് അയാളുടെ വീട്ടിൽ പോയെങ്കിലും അയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല "

"അങ്ങിനെ മാസങ്ങൾ കടന്ന് പോയി. ഓരോ മാസത്തിലും അയാൾ വാടക വാങ്ങാൻ വരുമ്പോൾ കരണ്ടും, വെള്ളവും, പൈപ്പും പ്രശ്‌മാണെന്ന് പറയുമെങ്കിലും  ശെരിയാക്കി തരാം. പറ്റിയ ആളെ കിട്ടുന്നില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറും. യൂസഫ് ഇല്ലാത്ത സമയം നോക്കിയാണ് അയാൾ വാടക വാങ്ങാൻ വരുന്നത് "

"യൂസഫിന്റെ  ഉമ്മ പലപ്പോഴും പറയും. നമ്മുടെ പരിചയത്തിൽ ആളുണ്ട് നമ്മൾ ശെരിയാക്കി തരാം എന്ന് പറഞ്ഞാൽ. വേണ്ടപ്പാ ഞാൻ തന്നെ ശരിയാക്കിത്തരാം നിങ്ങൾ ബുദ്ധിമുട്ടേണ്ട എന്ന് പറയും "

"ചില ദിവസങ്ങളിൽ യൂസഫ്  പുറത്ത് പോയി രാത്രിയിലൊക്കെയാണ് വീട്ടിൽ ഏത്താറുള്ളത്
പക്ഷെ അയാൾ വാടക വാങ്ങാൻ വന്നത് യൂസഫ് അറിഞ്ഞാൽ. യൂസഫ് ഉമ്മയെ വഴക്ക് പറയും. അയാൾ ചോദിക്കുമ്പോൾ നിങ്ങൾ പൈസ എടുത്ത് കൊടുക്കുന്നത് കൊണ്ടാണ്.അയാൾ എല്ലാം നിസ്സാരമാക്കുന്നത്.വെള്ളമെങ്കിലും ശെരിയാക്കി തരാൻ പറ  എന്നാലേ പൈസ തരുള്ളൂ എന്ന് പറ..."

അത് കേൾക്കുമ്പോൾ യൂസഫിന്റെ ഉമ്മ : പോടാ .. പൈസ തരില്ലെന്ന് പറയാനോ.എന്നിട്ട് വേണം ഇവിടെ നിന്നും ഇറങ്ങി തരണം എന്ന് പറയാൻ...

യൂസുഫ് : ഒരു കണക്കിന് ഇവിടെ നിന്നും ഇറങ്ങലാണ് നല്ലത്... എത്രഎന്ന് വച്ചാണ് സഹിക്കുന്നത്. അയാളാണെങ്കിൽ ബാങ്ക് നിറക്കുന്നു നമ്മളാണെങ്കിൽ വാടകയും കരണ്ട് ബില്ലും കൊടുത്ത് പൈസ തീർക്കുന്നു. ഇങ്ങനെയെങ്കിൽ വേറെ വാടക വീട് നോക്കാം അതാണ് നല്ലത്.

"ഒരു ദിവസം രാത്രി എല്ലാരും കിടന്നുറങ്ങുന്ന സമയം

തുടരും.

ഈ ഭാഗത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം അറീക്കുക

കബീർ മാട്ടൂൽ എഴുത്തുകൾ
#km_creation_mattul
കൂടുതൽ കഥകൾ ലഭിക്കാൻ
https://whatsapp.com/channel/0029Va4IBCW1dAw4bgytrE1S