Aksharathalukal

ആത്മവിശ്വാസം




    പൊതുവെ ആത്മവിശ്വാസം തീരെ ഇല്ലാത്ത ആൾ ആയിരുന്നു ഞാൻ....
ഞാനും അവളും ഒരു ക്ലാസ്സിൽ ആയിരുന്നു പഠിച്ചിരുന്നത് അവൾ എപ്പോഴും എന്നെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.......................എന്നോട് കൂട്ടു കൂടി എന്നിൽ ആത്മവിശ്വാസം വളർത്താൻ അവൾ ശ്രെമിച്ചികൊണ്ടിരുന്നു ...................... നിനക്ക് കഴിവ് ഉണ്ട് ശ്രെദ്ധിച്ചാൽ നന്നായിട്ടു പഠിക്കാൻ പറ്റും.. നിന്റെമുടി നല്ല ഭംഗി ആണ് നീ മുണ്ട് ഉടുത്തുവന്നാൽ നല്ലതാ.. ഇത് കഴിഞ്ഞു ഏതു കോഴ്സിന് ചേരണം എന്ന് വരെ അവൾ പറഞ്ഞിരുന്നു.. എനിക്ക് ആത്മവിശ്വാസം എന്ന് കേട്ടാൽ അവളുടെ മുഖം ആണ് ഓർമ്മ വരുന്നത്.. അവസാനം അവൾ പറഞ്ഞത് എനിക്ക് അപ്പോൾ അത്ര കാര്യമായിട്ടൊന്നും തോന്നിയില്ല...
നമ്മുടെ ജീവിതത്തിൽ ആരൊക്കെ വന്നുപോയാലും നമ്മൾ ജീവിക്കണം ലക്ഷ്യത്തിലെത്തണം കാരണം ജീവിതം നമ്മുടെ ആണ് ഇതാണ് അവൾ പറഞ്ഞത്
അവൾ കൂടെയില്ലാത്ത ഈ നിമിഷത്തിൽ 
എന്റെ ലക്ഷ്യത്തിലേക്കുള്ള ഈ ഓട്ടത്തിനിടയിൽ ഒരു ചിരിയുമായി വീണ്ടും അവളെ ഒന്നു കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു... ആത്മവിശ്വാസത്തോടൊപ്പം എന്റെ മനസ്സിൽ കയറിയ ഒരു ഇഷ്ടം ഉണ്ടല്ലോ
ഒരിക്കലും വിട്ടു കളയാൻ പറ്റാത്ത ഇഷ്ടം..