അവൾ വീഴുന്നതിനു മുൻപേ ശേഖർ അവളെ താങ്ങി പിടിച്ചു.മകളുടെ ദുരവസ്ഥ ഓർത്തു ആ പിതാവിന്റെ മനം ദുഃഖത്തിലാഴ്ന്നു. അവൾ അദേഹത്തിന്റെ പിടി വിട്ടു ഡോക്ടറിന്റെ അടുത്തേക് ഓടി... \"\"ഡോക്ടർ... എന്റെ കണ്ണേട്ടൻ ഇനി ഉണ്ടാവില്ലേ.. നിങ്ങള് കള്ളം പറയുവല്ലേ..\"\" എന്ന് അയാളുടെ കോളറിൽ പിടിച്ചുലച്ചു കൊണ്ട് ചോദിച്ചു. അയാൾ എന്ത് പറയണം എന്നറിയാതെ ഉഴറി. \"\"ഞാൻ എന്റെ കണ്ണേട്ടനെ ഒന്ന് കണ്ടോട്ടെ എന്നേ കൂടാതെ എങ്ങോട്ടും പോകാൻ കഴിയില്ല എന്റെ ഏട്ടന്. \"\"എന്ന് പറഞ്ഞു അവൾ ഡോർ തുറന്ന് അകത്തേക്കു ഓടി. പുറകെ പോകാൻ നിന്ന ശേഖറിനെ ഡോക്ടർ തടഞ്ഞു..... ശ്രീദേവി ഗായത്രിയെ കെട്ടിപ്പിടിച്ചു കരയുകയായിരുന്